കരുതിയിരിക്കുക, ചെയ്യാത്തകുറ്റത്തിന് അപരാധം കേള്‍ക്കാനുള്ള സാഹചര്യങ്ങൾ ഈ മൂന്നു നക്ഷത്രക്കാർക്ക് ഉണ്ടാകാം
Mail This Article
2025 നവംബർ 08 മുതൽ 21 വരെ (1201 തുലാം 22 മുതൽ വൃശ്ചികം 05 വരെ)
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)
സേവനസാമർഥ്യത്താല്‍ സർവകാര്യവിജയം നേടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സന്താനങ്ങള്‍ മുഖാന്തരം സാധ്യമാകും. ബന്ധുക്കളോടൊപ്പം വിശേഷ ദേവാലയദര്‍ശനം നടത്തും. പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാല്‍ ഊഹക്കച്ചവടത്തില്‍ നിന്നു പിന്മാറും. പുനഃപരീക്ഷയില്‍ വിജയശതമാനം വർധിക്കും. ജോലിഭാരം വർധിക്കുമെങ്കിലും വിചാരിച്ചതു പോലെ പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)
സാമ്പത്തികനീക്കിയിരിപ്പ് ഉണ്ടാകും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. ചര്‍ച്ചയില്‍ വിജയിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. ആചാര്യസ്ഥാനം വഹിക്കാനിടവരും. പരനിന്ദയും ആത്മപ്രശംസയും ഉപേക്ഷിക്കും. വ്യവസായം നവീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജീവിതപങ്കാളിയുടെ പേരില്‍ വഴിപാടു നടത്തും.
മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)
കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അംഗീകാരം ലഭിക്കും. വാഹനം മാറ്റിവാങ്ങാനിടവരും. ചര്‍ച്ചകള്‍ വിജയിക്കും. രക്ഷിതാക്കളുടെ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും. ലക്ഷ്യബോധമുളള പുത്രന്‍റെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം)
അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവകാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമുണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക)
ഗുരുനാഥന്‍റെ ഉപദേശപ്രകാരം ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. വ്യാപാരത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ തയാറാകും. വിദേശ ഉദ്യോഗത്തിനു സാങ്കേതികതടസ്സങ്ങള്‍ അനുഭവപ്പെടും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം ലഭിക്കുമെങ്കിലും വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയിലെ അനിഷ്ടാവസ്ഥകളെ തരണം ചെയ്യും.
കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)
തന്നെക്കാള്‍ ഉയര്‍ന്ന ഉദ്യോഗം മക്കള്‍ക്കു ലഭിച്ചതില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. വ്യാപാരമേഖലയിലെ മാന്ദ്യം ഒരുപരിധിവരെ തരണം ചെയ്യും. കലാകായിക മത്സരങ്ങള്‍ക്കു പരിശീലനം ആരംഭിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും.
തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)
ആത്മവിശ്വാസം വർധിക്കും. സ്വന്തമായ കര്‍മപദ്ധതികള്‍ക്കു തുടക്കം കുറിക്കും. പാരമ്പര്യവിജ്ഞാനം പുതുതലമുറയിലുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ അവസരം ലഭിക്കും. നിഷ്ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ലാഭോദ്ദേശ്യം മനസ്സില്‍ കരുതി ഭൂമിവാങ്ങാനിടവരും. പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)
അവധിയെടുത്ത് ആരാധാനാലയദര്‍ശനം നടത്തും. ഉദരരോഗപീഡകള്‍ വർധിക്കും. ചില ചുമതലകള്‍ സഹപ്രവര്‍ത്തകരെ ഏൽപിച്ചു മേലധികാരിയുടെ ചുമതലകള്‍ ഏറ്റെടുക്കും. വാഹനം മാറ്റിവാങ്ങാനിടവരും. പൂര്‍വികസ്വത്തു ഭാഗം വയ്ക്കുന്നതില്‍ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക )
ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. മേലുദ്യോഗസ്ഥന്‍റെ ഇടപെടലുകളാല്‍ ഉദ്യോഗം നഷ്ടപ്പെടാനുളള സാഹചര്യം ഒഴിഞ്ഞുപോകും. കുടുംബസമേതം പുണ്യതീർഥയാത്രയ്ക്കു പുറപ്പടും. മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും.
മകരക്കൂറ് ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക )
സമീപവാസികളുടെ ഉപദ്രവത്താല്‍ മാറി താമസിക്കാവാനിടവരും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും. സഹപ്രവര്‍ത്തകനു സാമ്പത്തികസഹായം നൽകും. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കും. പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും ആത്മനിയന്ത്രണം ആർജിക്കാൻ ഉള്‍ബോധമുണ്ടാകും.
കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക)
മാതാപിതാക്കളോടൊപ്പം മാസങ്ങളോളം താമസിക്കാന്‍ അന്യദേശയാത്ര പുറപ്പെടും. തൊഴില്‍പരമായ അനിഷ്ടാവസ്ഥകള്‍ മാറാന്‍ പ്രത്യേക ഈശ്വരപ്രാർഥനകള്‍ നടത്താനിടവരും. ഭക്ഷണക്രമീകരണങ്ങളിലെ അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. വിജയശതമാനം കുറഞ്ഞതിനാല്‍ ലഭിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. ചെയ്യാത്തകുറ്റത്തിന് അപരാധം കേള്‍ക്കാനിടവരും.
മീനക്കൂറ് (പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)
സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. ഗൃഹനിർമാണം ഏറെക്കുറെ പൂര്‍ത്തീകരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുമെന്നറിഞ്ഞതിനാല്‍ ആത്മാഭിമാനം തോന്നും.