ADVERTISEMENT

സൗന്ദര്യസംരക്ഷണം എന്നാൽ സ്ത്രീകളുടെ മാത്രം കുത്തക ആണെന്നാണ് പലരുടേയും വിചാരം. എന്നാൽ ഇന്ന് ആ ചിന്താഗതിയൊക്കെ മാറി. ജോലി ചെയ്യുന്ന പുരുഷന്മാർ സൗന്ദര്യമൊക്കെ വളരെ നന്നായി പരിപാലിക്കാറുണ്ട്. എന്നാല്‍ സ്ഥിരം ടൂവീലറുകളിൽ യാത്ര ചെയ്യുന്നവർക്കും, വെയിലത്തു ജോലി ചെയ്യുന്നവർക്കുമെല്ലാം ചർമപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചില എളുപ്പവഴികൾ അറിയാം.

മുഖം കഴുകാം 

ADVERTISEMENT

ദിവസവും രണ്ടു തവണയെങ്കിലും മുഖം കഴുകണം. വീര്യം കുറഞ്ഞ, ചർമത്തിനനുയോജ്യമായ ഫെയ്സ്‌വാഷ് ഇതിനായി ഉപയോഗിക്കാം. ചർമത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാർഗമാണിത്. പുറത്തു നിന്നുള്ള അഴുക്കും മറ്റും കളയാനും ഇത് സഹായിക്കും. നിങ്ങളുടേത് ഏതുതരം ചർമമാണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള ഫെയ്സ്‌വാഷ് ഉപയോഗിക്കണം.

സണ്‍സ്‌ക്രീൻ മുഖ്യം

ADVERTISEMENT

പുരുഷന്മാർ കൂടുതലും ടു വീലറിൽ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ സണ്‍സ്‌ക്രീന്‍ നിർബന്ധമായും ഉപയോഗിക്കണം. മുഖത്തും കൈകളിലും പുരട്ടാൻ മറക്കരുത്. പുറത്തു പോകുന്നതിന് ഏകദേശം 20 മിനിറ്റ് മുൻപെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. കുറഞ്ഞത് SPF 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. സണ്‍സ്‌ക്രീൻ ഉപയോഗിക്കുന്നതിനു മുമ്പ് മുഖവും ശരീരവും വൃത്തിയാണെന്ന് ഉറപ്പ് വരുത്തണം.

ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം

ADVERTISEMENT

പുരുഷന്മാരെ സംബന്ധിച്ച് ദിനചര്യയുടെ ഭാഗമാണ് ഷേവിങ്. എന്നാൽ ഇത് കാരണം പല പ്രശ്നങ്ങളും അവർ നേരിടേണ്ടി വരാറുണ്ട്. ചർമം പരുപരുക്കൻ ആകുന്നത് മുതൽ, നിറം മാറ്റം വരെ ഉണ്ടാകും. ഇതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ മുഖം നന്നായി വൃത്തിയാക്കണം. ഷേവിങ് ക്രീം തിരഞ്ഞെടുക്കുമ്പോഴും മികച്ചതു മാത്രം തിരഞ്ഞെടുക്കുക. കൂടാതെ ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിക്കാൻ മറക്കരുത്. 

മുഖത്തിന്റെ നിറം വര്‍ധിക്കാന്‍ ഷേവ് ചെയ്ത ശേഷം മുഖത്ത് ആവി പിടിക്കാം. താടി വളർത്തുന്നവരാണെങ്കിൽ താടി വൃത്തിയായി കഴുകിയ ശേഷം ബ്രഷ് ചെയ്ത് സൂക്ഷിക്കുക. താടി വൃത്തിയായി സൂക്ഷിക്കാത്തവരിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വെള്ളം കുടിക്കണം

വെള്ളം കുടിക്കുന്നതിൽ പൊതുവെ മടിയുള്ളവരാണ് പുരുഷന്മാർ. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കിൽ അത് നിർജലീകരണത്തിനു കാരണമാകും. ഇത് കാരണം ചർമം വരണ്ടതാകും. അതുകൊണ്ട് ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കേണ്ടത് വളരെ ആവശ്യമാണ്. കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുകയും വേണം.

ചുണ്ടുകളും കാലുകളും

കാലുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ രാത്രി അരമണിക്കൂർ ശുദ്ധമായ വെള്ളത്തിൽ കാലുകൾ മുക്കി വയ്ക്കാം. വേണമെങ്കിൽ ഈ വെള്ളത്തിൽ അൽപം ഉപ്പും ചേർക്കാം. ചൂടുവെള്ളം ആണെങ്കിൽ അത്രയും നല്ലത്. ചുണ്ടുകൾ വരളുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിനു മുൽപം അൽപം വെണ്ണ പുരട്ടുന്നത് നല്ലതാണ്. 

Men's skincare Tips:

Skincare for men is essential for maintaining healthy and vibrant skin. Men's skincare involves simple steps like washing your face, using sunscreen, and staying hydrated to address common skin issues.

ADVERTISEMENT