ഫാറ്റിൽ നിന്നും ഫിറ്റിലേക്കുള്ള അതിശയിപ്പിക്കുന്ന ട്രാൻസ്ഫർമേഷൻ യാത്ര പങ്കുവച്ച് ഗായകൻ അരുൺ ഗോപൻ. ഒരു വർഷം നീണ്ട കഠിനാധ്വാനവും ചിട്ടയായ ഡയറ്റും ജീവിതത്തിൽ നൽകിയ മാറ്റത്തെക്കുറിച്ച് വനിത ഓൺലൈന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് അരുൺ മനസു തുറന്നത്.
80 കിലോയിൽ നിന്നും 60 കിലോയിലേക്കെത്തിയ യാത്രയെക്കുറിച്ച് അരുൺ പറയുന്നതിങ്ങനെ.
ജിമ്മിലേക്കെത്താനും കൃത്യമായ ഫിറ്റ്നസ് തുടരാനുമുള്ള പ്രചോദനം തനിക്ക് നൽകിയത് ഭാര്യ നിമ്മിയാണെന്ന് അരുൺ ഗോപൻ പറയുന്നു. ‘ചോറും മീൻകറിയും ഏറെ ഇഷ്ടപ്പെട്ട് കഴിച്ചു കൊണ്ടിരുന്നൊരാൾ കാർബോ ഹൈഡ്രേറ്റ് കട്ട് ചെയ്ത് 100 ഗ്രാം ഭക്ഷണത്തിലേക്ക് എത്തിയത് ഏറെ ശ്രമകരമായിരുന്നു. പക്ഷേ ഈ ഫിറ്റ്നസ് യാത്രയെ ഏറെ എൻജോയ് ചെയ്ത് സ്വീകരിച്ചത് ഗുണകരമായി. ശരീരം ആഗ്രഹിക്കുന്നതു പോലെ ഭക്ഷണം കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചതാണ് ഏറ്റവും നിർണായകമായ തീരുമാനം. എന്തു വില കൊടുത്തും ഡയറ്റ് കട്ട് ചെയ്തു എന്നതാണ് വലിയ വിജയം.’– അരുൺ ഗോപൻ പറയുന്നു.
‘കാർബോ ഹൈഡ്രേറ്റ് കട്ട് ചെയ്തപ്പോൾ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. മൈൻഡ് കൈവിട്ട് പോകുന്ന മൊമന്റുകൾ... ദേഷ്യം വരുന്ന സമയമൊക്കെ ഉണ്ടായി. വിശന്നാൽ ദേഷ്യം വരുന്ന അവസ്ഥ പണ്ടേ ഉണ്ടായിരുന്നു. അതെല്ലാം ഓവർകം ചെയ്തതാണ് ഈ യാത്രയിലെ വിജയം.’– അരുൺ ഗോപൻ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം: