‘ചിലർ ദിവ്യന്മാരെന്ന ഭാവത്തില് പെരുമാറും, ഉന്മാദവും വിഷാദവും മാറി മാറി വരുന്ന മാനസികാവസ്ഥ’; അറിയാം ബൈപോളാർ ഡിസോർഡർ Understanding Bipolar Disorder
Mail This Article
അതിയായ ഉന്മാദവും അതിനുശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരുതരം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാണ് ബൈപോളാർ ഡിസോർഡർ രോഗികൾ. ഒരായുഷ്ക്കാലം മുഴുവൻ ഇവര്‍ ദുരന്തം പേറി ജീവിക്കുന്നു, പലപ്പോഴും ചെറിയ ഇടവേളകളിൽ മാത്രം സാധാരണ ജീവിതം നയിക്കുന്നു. മൂഡ് വ്യതിയാനങ്ങൾ കാരണം ഇവരുടെ പഠനം, വ്യക്തിജീവിതം, ബന്ധങ്ങൾ എന്നിവയെല്ലാം അവതാളത്തിലാകുന്നു.
എന്താണ് ബൈപോളാർ ഡിസോർഡർ?
വളരെയധികം ഉന്മാദം നിറഞ്ഞ മാനസികാവസ്ഥയിലുള്ള മാനിക് ഡിപ്രഷൻ എന്നറിയപ്പെടുന്നു. ഇവരുടെ പെരുമാറ്റങ്ങളിൽ പെട്ടെന്ന് സ്വയം നിയന്ത്രിക്കാനാകാത്ത മാറ്റങ്ങൾ കാണാറുണ്ട്. ഇത് കൂടുതൽ ആളുകളിലും കാണപ്പെടുന്നു. ഇവർ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുന്നു. അമിതമായ ദേഷ്യം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ലൈംഗിക താൽപര്യക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
എങ്ങനെ തിരിച്ചറിയാം?
രോഗലക്ഷണങ്ങൾ ഒരു വ്യക്തിയുടെ ജീവിതം ദുസ്സഹമാക്കുന്നു.
∙ ഉന്മാദാവസ്ഥ
∙ അകാരണമായി അതിയായ സന്തോഷവും ആവേശവും അമിത വൈകാരികതയും പ്രകടിപ്പിക്കുന്നു.
∙ ചിന്തകളുടെ കടന്നുകയറ്റവും അതോടൊപ്പം പുതുപുത്തൻ ആശയങ്ങളുടെ പ്രവാഹവും. ഒരാശയത്തിൽ നിന്ന് മറ്റൊരാശയത്തിലേക്ക് ദ്രുതഗതിയിൽ മാറുന്നു.
∙ വേഗത്തിൽ സംസാരിക്കുന്നു. എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
∙ അശരീരിയായി കാണുകയും കേൾക്കുകയും ചെയ്യുന്നു.
∙ ഏകാഗ്രത കുറവും ഉറക്ക കുറവും.
∙ ചിന്തിക്കാതെ ചാടി കയറിയുള്ള പ്രവർത്തനങ്ങൾ.
∙ അമിതമായ ആത്മവിശ്വാസവും ഉയർന്ന ഊർജ മനോഭാവവും.
∙ വിഷമങ്ങളുണ്ടാക്കുന്ന പ്രവൃത്തികൾ, ധൂർത്ത്, അമിത ലഹരി പദാർഥ ഉപയോഗം ഹൈപ്പോ മാനിയ– ഉന്മാദാവസ്ഥയേക്കാൾ കുറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു.
വിഷാദാവസ്ഥ
∙ ഉന്മേഷമില്ലാതെ ഊർജം മുഴുവനും ചോർന്ന രീതിയിൽ തളർന്നിരിക്കുക. അലസത.
∙ അശുഭ ചിന്തകളാൽ ഭാവിയെപ്പറ്റി ഒട്ടും പ്രതീക്ഷയില്ലാത്ത മനോഭാവം.
∙ മുമ്പ് ആസ്വദിച്ചിരുന്ന പ്രവൃത്തികളോട് ഒട്ടും താൽപര്യം കാണിക്കാതിരിക്കുക.
∙ ഏകാഗ്രത കുറവ്, അമിതമായ ഉറക്കമോ, ഉറക്കമില്ലായ്മയോ.
∙ അമിതഭക്ഷണമോ, വിശപ്പില്ലായ്മ കാണിക്കുക.
∙ ആത്മഹത്യപ്രവണത.
∙ ചിലപ്പോൾ ഹാലൂസിനേഷനും ഡെല്യൂഷനും കാണാറുണ്ട്. ചിലർ ദിവ്യന്മാരെന്ന ഭാവേനെ അസ്വാഭാവിക കഴിവുള്ളവരാണെന്ന് സ്വയം വിശ്വസിച്ച് പെരുമാറാറുണ്ട്. മറ്റു ചിലരാകട്ടെ താൻ ചെയ്ത പ്രവൃത്തികളിൽ അമിത കുറ്റബോധത്തോടെ നീറി പിടയാറുമുണ്ട്.
ചികിത്സ
ചെറുപ്രായത്തിലുള്ള തീവ്രമായ മാനസിക പ്രയാസങ്ങളും ജനിതകമായ കാരണങ്ങളും രോഗകാരണങ്ങളായി വിലയിരുത്തുന്നു. ശരിയായ മരുന്നുകൾ മുഖേനയുള്ള ചികിത്സകളോടൊപ്പം കൗൺസലിങ്, ജീവിതശൈലിയിലുള്ള മാറ്റങ്ങൾ എന്നിവയിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും.