‘ദീർഘമായി ശ്വസിച്ച് കോർട്ടിസോൾ ലെവൽ കുറയ്ക്കാം’; സമ്മർദം അകറ്റി സന്തോഷം നിറയ്ക്കാൻ ചെയ്യേണ്ടത്...
Mail This Article
സന്തോഷം കണ്ടെത്താൻ അൽപസമയം മാറ്റിവച്ചാലോ?
∙ സന്തോഷം നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. ചെറിയ കാര്യങ്ങളിൽ അവ കണ്ടെത്താൻ ശ്രമിച്ചാൽ സന്തോഷിക്കാനുള്ള ഒരു കാരണമെങ്കിലും എല്ലാ ദിവസവും നിങ്ങൾക്കുണ്ടാകും. മറ്റൊരാളിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയുമരുത്.
∙ മൈൻഡ്ഫുൾനെസ് ശീലിക്കാം. ശാന്തമായ ഒരു സ്ഥലത്തിരുന്ന് ചിന്തകളെ എങ്ങോട്ടും പായാനനുവദിക്കാതെ ശ്വാസനത്തിൽ മാത്രം ശ്രദ്ധിച്ചു അഞ്ചു മിനിറ്റ് ഇരിക്കണം. ക്രമേണ സ മയം കൂട്ടാം.
∙ സെൽഫ് കെയർ വേണം. വ്യായാമം ചെയ്യാം, ആരോഗ്യകരമായ ഭക്ഷണം കഴികാം, പോസിറ്റീവ് ബന്ധങ്ങൾ ഉണ്ടാക്കാം.
∙ എന്നും നിങ്ങൾക്കുള്ള നേട്ടങ്ങളുടെ എണ്ണമെടുക്കാം. സ്നേഹമുള്ള ഒരു ഓമനമൃഗമുള്ളതും, തന്റെ വീട്ടിലുണ്ടാക്കിയ വിഭവത്തിന്റെ പങ്കു തരുന്ന അയൽവാസി ഉള്ളതും, മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സുള്ളതുമൊക്കെ നേട്ടമാണ്.
∙ ദീർഘമായി ശ്വസിക്കുന്നത് ശരീരത്തിലെ കോർട്ടിസോൾ ലെവൽ കുറയ്ക്കും. സമ്മർദം കൂട്ടുന്ന ഘടകമാണു കോർട്ടിസോൾ. എന്നും അൽപനേരം ദീർഘശ്വസനത്തിനായി മാറ്റിവയ്ക്കില്ലേ.
∙ സമൂഹമോ കുടുംബക്കാരോ പറയുന്നതിനല്ല പ്രാമുഖ്യം നൽകേണ്ടത്. നിങ്ങൾക്കു സന്തോഷം തരുന്ന കാര്യങ്ങൾ എന്തെന്നു തിരിച്ചറിഞ്ഞ് അതിൽ ശ്രദ്ധിക്കുക. എല്ലാ ദിവസവും നമുക്കു വേണ്ടതെന്തെന്നു ചിന്തിക്കാനും അതു വേർതിരിച്ചെടുക്കാനും ശ്രമിക്കണം.