ADVERTISEMENT

ഗർഭകാലത്ത് ഹെയർ കളറിങ് ചെയ്യാമോ?

ഗർഭിണിയായിരിക്കെ ഹെയർ കളറിങ് മാത്രമല്ല, എല്ലാ ഹെയർ ട്രീറ്റ്മെന്റ്സും ഒഴിവാക്കുന്നതാണ് നല്ലത്. ഹെയർ ഡൈയേക്കാൾ ഹെയർ കളേഴ്സ് താരതമ്യേന പ്രശ്നക്കാരൻ അല്ലെങ്കിലും ഇവയിലും രാസപദാർഥങ്ങൾ ഉണ്ട്. 

ADVERTISEMENT

പുറമേ പുരട്ടുന്നതാണെങ്കിലും ഇതു കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ഗർഭാവസ്ഥയിൽ അമ്മയുടെ ശരീരം വളരെ സെൻസിറ്റീവ് ആയിരിക്കും. ഈ സമയത്ത് അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

റെറ്റിനോൾ, വൈറ്റമിൻ സി ക്രീം തുടങ്ങിയ കോസ്മെറ്റിക് ക്രീമുകളും സപ്ലിമെന്റ്സും ഏതു പ്രായക്കാർക്കാണ് യോജിച്ചത്?

ADVERTISEMENT

വൈറ്റമിൻ എ ഡെറിവേറ്റീവ് ആണ് റെറ്റിനോൾ. വൈറ്റമിൻ സിയും എയും ചർമത്തിന് യുവത്വവും തിളക്കവും നൽകുന്നവയാണ്. പ്രായത്തെ പിടിച്ചുകെട്ടാൻ പുരട്ടുന്ന ഇവ 35 വയസ്സിനുശേഷം ഉപയോഗിച്ചു തുടങ്ങിയാൽ മതി. 

ആറ്– എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഫലം കാണാം. ചർമത്തിൽ ചുളിവുകൾ വരാതെ നോക്കുക, ഇലാസ്തിതികത മെച്ചപ്പെടുത്തുക, സൂര്യപ്രകാശം ഏറ്റ് മുഖത്തിനുണ്ടാകുന്ന പാടുകളും കരുവാളിപ്പും അകറ്റുക എന്നിവയാണ് റെറ്റിനോൾ ചെയ്യുന്നത്. 

ADVERTISEMENT

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റാണ് വൈറ്റമിൻ സി. ഇവയടങ്ങിയ ക്രീം, സിറം എന്നിവ പുരട്ടുന്നത് ഗുണം ചെയ്യും. സപ്ലിമെന്റായും ഇവ കഴിക്കാം. 

വൈറ്റമിൻ ഇ, കരോറ്റനോയ്ഡ് (ബീറ്റാകരോട്ടിൻ, ലൈക്കോപ്പീൻ) സപ്ലിമെന്റ് കഴിക്കുന്നതും നല്ലതാണ്. ഈ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കാം.

ചർമത്തിന് വെളുപ്പു നിറം നൽകുന്ന ഗ്ലൂട്ടാതയോൺ ടാബ്‍‌ലെറ്റുകളും ഉണ്ട്. കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം സ്വീകരിച്ചു വേണം ഇവയെല്ലാം പുരട്ടാനും കഴിക്കാനും എന്നത് മറക്കേണ്ട. ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ചാണ് ഫലം കാണുക.

ADVERTISEMENT