ADVERTISEMENT

നാല്‍പ്പതിനും നാല്‍പ്പത്തിയഞ്ചു വയസ്സിനും ഇടയിലാണ് സാധാരണയായി നര പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. എന്നാൽ കാലം മാറിയതോടെ മുടി മുപ്പതുകളില്‍ തന്നെ നരച്ചു തുടങ്ങി. വീട്ടില്‍ സുലഭമായിട്ടുള്ള പ്രകൃതിദത്തമായ ചില ഭക്ഷണവസ്തുക്കളിലൂടെ അകാലനര തടയാം. 

ഇതാ നാലു വഴികൾ

ADVERTISEMENT

സവാള 

സവാള നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. സവാളയിലുള്ള കറ്റാലിസ് മുടിയുടെ സ്വാഭാവിക നിറം തിരിച്ചുകിട്ടാൻ സഹായിക്കും. ഇതിലുള്ള വിറ്റാമിൻ സി യും ഫോലിക് ആസിഡും മുടി നരയ്ക്കുന്നത് തടയും. 

ADVERTISEMENT

നെല്ലിക്ക ജ്യൂസ് 

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഇത്. നെല്ലിക്കയുടെ നീര് കുടിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. അകാലനരയുടെ പ്രധാന കാരണങ്ങളിലൊന്നായ ശരീര ഊഷ്മാവിലെ വ്യതിയാനം നിയന്ത്രിക്കാനും നെല്ലിക്കാനീര് കുടിക്കുന്നതിലൂടെ സാധിക്കുന്നു. 

ADVERTISEMENT

കടുംചായ

കടുംചായയിൽ മുടി കഴുകുന്നത് സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കും. ഷാംപൂ ഉപയോഗിച്ചശേഷം കടുംചായയിൽ മുടി കഴുകാം. ചായയിലുള്ള കഫീൻ പദാർത്ഥങ്ങൾക്ക് മുടി കൊഴിച്ചിലിനു കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞു നിർത്താനുള്ള കഴിവുണ്ട്.

ഇഞ്ചി 

തൊലി കളഞ്ഞ ഇ‍ഞ്ചി പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ചുപിടിപ്പിക്കുക. ധാരാളം വിറ്റാമിനുകളും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഇഞ്ചി പൊട്ടിയ മുടിയിഴകളെ നന്നാക്കാനും അകാലനരയെ തടയാനും സഹായിക്കുന്നു. 

ADVERTISEMENT