ADVERTISEMENT

ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയ മാതാപിതാക്കളുടെ കുഞ്ഞിനെ പുറത്തെടുത്തത് ജീവനോടെ. കളമശേരി മെഡിക്കല്‍ കോളജിലാണ് 32 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാനായതിനാല്‍ കോടതി നിര്‍ദേശപ്രകാരം നിയോനെറ്റല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

കുട്ടിയ്ക്ക് നാഡീ ശ്വാസകോശ സംബന്ധമായ ഗുരുതരപ്രശ്നങ്ങള്‍‍ ഉണ്ടെന്നും ഗര്‍ഭം തുടരാന്‍ അനുവദിച്ചാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കാണിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിസേറിയനില്‍ കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍  എഴുപത് ശതമാന സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി അനുവദിച്ചത് ഉത്തരവായത്.

ADVERTISEMENT

കുട്ടിക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും  തുടര്‍നടപടികള്‍ മെഡിക്കല്‍ ബോര്‍ഡിനു തീരുമാനിക്കാമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT