ADVERTISEMENT

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ടുന്ന അവശ്യപോഷണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം കാല്‍സ്യം പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും കുറഞ്ഞുവരും. ഒരു ദിവസം ഒരാള്‍ കുറഞ്ഞത് 1000 മില്ലിഗ്രാം കാല്‍സ്യം കഴിക്കണമെന്നാണ് കണക്ക്. കാല്‍സ്യം സമ്പന്നമായ ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം.

യോഗര്‍ട്ട് 

ADVERTISEMENT

പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാല്‍സ്യം അടങ്ങിയിരിക്കുന്നു. 

മത്സ്യം

ADVERTISEMENT

മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങളിലും കാല്‍സ്യം ധാരാളമുണ്ട്. 

ചീസ്

ADVERTISEMENT

പലതരത്തിലുള്ള ചീസും കാല്‍സ്യം സമ്പന്നമാണ്, പ്രത്യേകിച്ച് പാര്‍മസാന്‍ ചീസ്. 

വിത്തുകള്‍

എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയില്‍ കാല്‍സ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 

ആല്‍മണ്ട്

ഒരു കപ്പ് ആല്‍മണ്ട് കഴിച്ചാല്‍ 385 മില്ലിഗ്രാം കാല്‍സ്യം അതില്‍ നിന്ന് ലഭിക്കുന്നതാണ്. 

പച്ചക്കറികള്‍

ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടര്‍ക്രസ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കാല്‍സ്യം സമ്പുഷ്ടമാണ്. 

ഫിഗ്

ഡ്രൈ ഫ്രൂട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാല്‍സ്യം അടങ്ങിയ പഴമാണ് ഫിഗ്. 

പാല്‍

ലഭ്യമായതിലും വച്ച് ഏറ്റവും മികച്ച കാല്‍സ്യം സ്രോതസ്സുകളില്‍ ഒന്നാണ് പാല്‍. എന്നാല്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി പാലില്‍ ഇല്ല.

സോയമില്‍ക്

ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം പാല്‍ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് സോയമില്‍ക്കില്‍ നിന്ന് അവശ്യമായ കാല്‍സ്യം നേടാം. കാല്‍സ്യത്തിന് പുറമേ പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു. 

ഓറഞ്ച്

വൈറ്റമിന്‍ സിയുടെ പേരിലാണ് ഓറഞ്ച് അറിയപ്പെടുന്നതെങ്കിലും ഇവയില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 40 മില്ലിഗ്രാം കാല്‍സ്യം എന്ന തോതിലാണ് ഉള്ളത്.

ADVERTISEMENT