ADVERTISEMENT

കയ്യിട്ടെടുക്കുന്നത് അപകടം

ചെറിയ കുട്ടികൾ ചെറിയ വസ്തുക്കൾ വായിലിടുകയോ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയോ ചെയ്യാം. ഇത്തരം അവസ്ഥയിൽ ശ്വാസതടസ്സമുണ്ടായി ജീവൻ അപകടത്തിലാകാം.

ADVERTISEMENT

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ ഒരു കൈത്തണ്ടയിൽ കമിഴ്ത്തി കിടത്തി മറുകൈ കൊണ്ടു തോളെല്ലുകൾക്കിടയിൽ അഞ്ചു തവണ മുകളിലേക്കു ശക്തിയായി തട്ടുക. ഉള്ളിൽ പോയ വസ്തു പുറത്തേക്കു വരും. കുഞ്ഞുങ്ങളുടെ വായിൽ കയ്യിട്ട് വസ്തു എടുക്കാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ അവ സങ്കീർണമായ രീതിയിൽ കുടുങ്ങാനിടയുണ്ട്.

ഭക്ഷണമോ വസ്തുവോ കുടുങ്ങിയത് മുതിർ‍ന്നവരിലാണെങ്കിൽ രോഗിയെ തല കുനിച്ചു നിർത്തുക. പിന്നിൽ നിന്ന് ഒരു കൈ കൊണ്ടു രോഗിയെ താങ്ങുക. മറ്റേ കൈ കൊണ്ടു തോളെല്ലുകൾക്കിടയിലുള്ള ഭാഗത്തു മുകളിലേക്ക് അഞ്ചു തവണ ശക്തിയായി തട്ടണം.

ADVERTISEMENT

അതല്ലെങ്കിൽ പിന്നിൽ നിന്ന് ഇരുകൈകളും പൊക്കിളിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്തു ചുറ്റുക. ഒരു കയ്യുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചു മറ്റേ കൈപ്പത്തി കൊണ്ട് ശക്തിയായി ചുറ്റിപ്പിടിക്കണം. ഈ നിലയിൽ അഞ്ചു തവണ നെഞ്ചിനും വയറിനുമിടയിലുള്ള ഭാഗത്തു മർദമേൽപ്പിക്കണം. മുകളിലേക്കുയർത്തുന്നതു പോലെയാണു മർദമേൽപിക്കേണ്ടത്. ശ്വാസകോശത്തിന്റെ തുടക്കത്തിൽ സമ്മർദമേൽക്കുമ്പോൾ ഛർദിക്കാൻ തുടങ്ങും. കുഴഞ്ഞു വീഴാൻ തുടങ്ങുകയാണെങ്കിൽ സിപിആർ നൽകി ആശുപത്രിയിലേക്കെത്തിക്കുകയാണു മാർഗം. പോകുന്ന വഴിയിൽ ഇടയ്ക്കിടെ സിപിആർ നൽകണം. ഹൃദയസ്തംഭനമൊഴിവാക്കാനാണിത്.

ചൈത്രാലക്ഷ്മി

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്: ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഓഫ് നഴ്സിങ്, െകാച്ചി

രാജശേഖരൻ നായർ ജി.

സീനിയർ ഇൻസ്ട്രക്റ്റർ,

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി

മെഡിക്കൽ സർവീസസ്, കോട്ടയം

ADVERTISEMENT