ADVERTISEMENT

29 വയസ്സുള്ള യുവതി ആ ണ്. എനിക്ക് അടുത്തിടെയായി ആർത്തവദിനങ്ങളി ൽ ഭയങ്കര വേദനയാണ്. ഇതു കൂടാതെ കടുത്ത നടുവേദനയും അനുഭവപ്പെടുന്നുണ്ട്. ഞാൻ ഗൈനക്കോളജിസ്‌റ്റിനെ കണ്ടപ്പോൾ സ്കാൻ െചയ്യാൻ പറഞ്ഞു. എൻഡോമെട്രിക് സിസ്റ്റ് ആണെന്നു കണ്ടുപിടിച്ചു. ഇതു ശസ്ത്രക്രിയ ചെയ്തു നീക്കാം എന്നു പറഞ്ഞു. ഈ ശസ്ത്രക്രിയ സങ്കീർണമാണോ? ശസ്ത്രക്രിയ ആരാണു െചയ്യുന്നത്? ഗൈനക്കോളജിസ്റ്റാണോ സർജനാണോ? ഈ സിസ്റ്റ് നീക്കം െചയ്താൽ വീണ്ടും വരാനുള്ള സാധ്യത ഉണ്ടോ?

എൻഡോമെട്രിക് സിസ്റ്റ് അത്ര ഭയപ്പെടേണ്ട ഒന്നല്ല. ശസ്ത്രക്രിയ െചയ്തു മാറ്റാവുന്നതാണ്. കീഹോൾ ശസ്ത്രക്രിയ ആയതു കൊണ്ടു തന്നെ അധികം നാൾ ആശുപത്രിയിൽ കഴിയേണ്ടി വരില്ല. വളരെ ചെറിയ സുഷിരം ഉണ്ടാക്കി െചയ്യുന്ന ശസ്ത്രക്രിയ ആണിത്. ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദനയും കുറവായിരിക്കും. ഗൈനക്കോളജിസ്‌റ്റ് തന്നെയാണു ശസ്ത്രക്രിയയും െചയ്യുന്നത്.

ADVERTISEMENT

എന്നാൽ ചുരുക്കം ചിലർക്കു വീണ്ടും സിസ്റ്റ് വരാനുള്ള സാധ്യതയുണ്ട്. രണ്ടു മുതൽ അഞ്ചു വർഷം വ രെയുള്ള കാലയളവിലാണു വീണ്ടും കാണുന്നത്. എന്നാൽ അതോർത്തു ഭയപ്പെടേണ്ട. കാരണം വീണ്ടും വരാതിരിക്കാനുള്ള മരുന്നുകളും ഇന്നു ലഭ്യമാണ്. നിങ്ങളുെട ഗൈനക്കോളജിസ്‌റ്റുമായി സംസാരിക്കുക.

ADVERTISEMENT
ADVERTISEMENT