നല്ല ആഹാരം കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ വളരെ പ്രധാനമാണ്. ഭക്ഷണത്തിന് രുചി പകരുന്ന ഒന്നാണ് ഉപ്പ്. ശരീരത്തിലെ രക്തസമ്മർദത്തെ ബാലൻസ് ചെയ്‌ത് നിർത്തുന്നതിൽ ഉപ്പിന് വളരെ വലിയ പങ്കുണ്ട്. ഉപ്പ് കൂടിയാലും കുറഞ്ഞാലും ദോഷമാണ്. ഗുണമേന്മ അനുസരിച്ച് ഉപ്പിനും നിരവധി വകഭേദങ്ങളുണ്ട്. കല്ലുപ്പ്, അയോഡൈസ്‌ഡ് ഉപ്പ് പോലെ പിങ്ക് സാൾട്ടും ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നു.
പിങ്ക് ഉപ്പിന്റെ ഗുണങ്ങള്‍ അറിയാം;
രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിലാണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടുവരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. ഹിമാലയത്തിൽ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഏറ്റവും നല്ലത്. മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ പിങ്ക് ഉപ്പിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നു.
ശരീരത്തിൽ നിർജീവമായി കിടക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ ഉപ്പ് ഉപയോഗിക്കുന്നത് ആശ്വാസം നൽകും. അതുവഴി വിശപ്പ് വർധിക്കുന്നു. ഓക്കാനം, ഛർദിൽ, ഫ്ലൂ, വിരശല്യം എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ചെറുനാരങ്ങാ നീരും പിങ്ക് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഈ ഉപ്പിൽ അയഡിൻ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.
ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവ മൂന്നിനെയും ബാലൻസ് ചെയ്യാൻ പിങ്ക് ഉപ്പിന് സാധിക്കുന്നു. ശരീരത്തിലെ ഉപാപചയം വർധിപ്പിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും അമിതവണ്ണമുള്ളവർക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി രാവിലെ ആഹാരത്തിനു മുൻപ് നാരങ്ങാനീരും പിങ്ക് ഉപ്പും അല്പം വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ വളരെ നല്ലതാണ്.
ഇളം പിങ്ക് നിറമാണ് ഈ ഉപ്പിന്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയും പല്ലുകൾക്ക് ശക്തി നൽകുകയും, മുട്ട് വേദന, തലവേദന, സന്ധിവേദന ഇവയ്ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരമായി ഇളം ചൂട് വെള്ളത്തിൽ ഈ ഉപ്പ് ചേർത്ത് കാൽ മുക്കിവയ്ക്കുക.
ശരീരഭാഗങ്ങളിൽ നീര് ഉണ്ടെങ്കിൽ പിങ്ക് ഉപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് നീരുള്ള ഭാഗത്ത് ആവി നൽകാം. അതുമല്ലെങ്കിൽ മുരിങ്ങയിലയോടൊപ്പം ഉപ്പ് അരച്ചു ചേർത്ത് പുരട്ടുക. പുരുഷൻമാരിൽ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് നല്ല കുളിർമ നൽകാൻ ഈ ഉപ്പിനു സാധിക്കുന്നു. അതിനാൽ നല്ല സുഖപ്രദമായ ഉറക്കവും ലഭിക്കുന്നു. അതുവഴി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. അപ്പോൾ ഇനി നമുക്ക് ഗുണങ്ങൾ ഏറെയുള്ള ഈ ഉപ്പ് ശീലമാക്കാം. ആരോഗ്യം ഉറപ്പിക്കാം.