ADVERTISEMENT

‘‘നന്നേ മെലിഞ്ഞ  ശരീരപ്രകൃതമാണ് എന്റെ മോൾക്ക്. കല്യാണത്തിന് ഒന്നര മാസം മാത്രമുള്ളപ്പോഴാണ് അവളുടെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെടുന്നത്.’’ അങ്കമാലി സ്വദേശി ജാസ്മിന്‍ ആ ദിവസങ്ങള്‍ ഒാര്‍ക്കുന്നത് അല്‍പം ഭീതിയോടെയാണ്.

‘‘അടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്തിയപ്പോള്‍ വലിയ  കുഴപ്പമൊന്നുമില്ലെന്നാണു പറഞ്ഞത്. അവളുെട മെലിഞ്ഞ ശരീരം വീണ്ടും മെലിഞ്ഞു തുടങ്ങിയതോെട ഞങ്ങളുടെ ആശങ്ക കൂടി.

ADVERTISEMENT

എൻഡോക്രൈനോളജി പരിശോധനയില്‍ തൈറോയ്ഡ് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞു. ഒാപ്പറേഷനാണു പരിഹാരം. പക്ഷേ, അതു കഴുത്തില്‍ ഉണ്ടാക്കുന്ന മാല പോലയുള്ള മുറിപ്പാടുകളെക്കുറിച്ചാലോചിച്ച് എല്ലാവര്‍ക്കും ആധിയായി.

 അപ്പോഴാണു പരിചയത്തിലൊരു ഡോക്ടര്‍ തോമസ് െടക്നികിനെ കുറിച്ചു പറയുന്നതും അങ്ങനെ െചയ്യാം എ ന്നു തീരുമാനിക്കുന്നതും. സര്‍ജറി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വീട്ടിലേക്കു മടങ്ങി. വേദനയും ബുദ്ധിമുട്ടുകളുമെല്ലാം വളരെക്കുറവായിരുന്നു. ഏഴെട്ടു മാസത്തിനുള്ളിൽ കാൽ‌സ്യം  സാധാരണനിലയിലായി.’’ ജാസ്മിന്‍റെ വാക്കുകളില്‍ സന്തോഷത്തിളക്കം.

ADVERTISEMENT

പാടുകളില്ലാതെ, ശ്രദ്ധിക്കത്തക്ക വലിയ മുറിവില്ലാതെ ചെയ്യാവുന്ന തൈറോയ്ഡ് ശ സ്ത്രക്രിയ എന്ന രീതിയില്‍ തോമസ് െടക്നിക് ഏറെ പ്രചാരം േനടിക്കഴിഞ്ഞു. ഡോ. തോമസ് വര്‍ഗീസ് രൂപപ്പെടുത്തിയ ഈ ശസ്ത്രക്രിയയില്‍ രക്തം നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഏറെക്കാലം ആ ശുപത്രിയിൽ തങ്ങേണ്ടിയും വരില്ല. മുറിവുണങ്ങാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മതിയെന്നതാണു മറ്റൊരു മേന്മ.

റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക ശസ്ത്രക്രിയകളുടെ കാലത്തും ‘തോമസ് ടെക്നിക്’ പ്രസക്തമാകുന്നത്, ഏതു വലുപ്പത്തിലുള്ള മുഴയും ഈ രീതിയിൽ കഴുത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടമാകാതെ നീക്കം ചെയ്യാമെന്നതുകൊണ്ടാണ്. രണ്ടു സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള  മുഴകളേ റോബോട്ടിക് കീഹോ ൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകൂ.

ADVERTISEMENT

ഇങ്ങനെയൊരു പുതിയ ശസ്ത്രക്രിയാരീതി കണ്ടുപിടിക്കാൻ എന്താണു കാരണം?

ഇരുപതു വര്‍ഷം മുൻപാണ്, െഎടി മേഖലയിൽ ജോലി ചെയ്യുന്ന അവിവാഹിതയായ ഒരു പെൺകുട്ടി വീർത്ത കഴുത്തുമായി ആശുപത്രിയിലെത്തി. കഴുത്തിൽ വളർന്ന തൈറോയ്ഡ് മുഴ അവളെ സങ്കടത്തിലാക്കിയിരുന്നു.

പാടു പോലും  അവശേഷിക്കാതെ മുഴ മാറ്റണമെന്നായിരുന്നു ആവശ്യം. ന്യായവും നിസ്സാരവുമാണു കാര്യം. എ ന്നിട്ടും നിലവിലുണ്ടായിരുന്ന ശസ്ത്രക്രിയാ സംവിധാനം അതിന് അപര്യാപ്തമായിരുന്നു.

വർഷങ്ങളായി തൈറോയ്ഡ് പ്രശ്നം പരിഹരിക്കാൻ പിന്തുടരുന്ന ഓപ്പൺ നെക്ക് ശസ്ത്രക്രിയ ആജീവനാന്തം നീളുന്ന പാട് അവശേഷിപ്പിക്കും. വിവാഹപ്രായമെത്തി നിൽക്കുന്ന ആ പെൺകുട്ടിക്ക് തന്റെ കഴുത്തിന്റെ ഭംഗി യിൽ ശസ്ത്രക്രിയയുടെ പാടു വീഴുന്നതു ചിന്തിക്കാൻ  പോലും ഇഷ്ടമുണ്ടായിരുന്നില്ല.

അവളുടെ സങ്കടത്തിനു പരിഹാരമാലോചിച്ച് ദിവസങ്ങളോളം തലപുകച്ചു. ത്രീ ഡി അനാട്ടമിയില്‍ കഴുത്താകെയൊന്നു നിരീക്ഷിച്ചു. എന്തെങ്കിലും വഴിയുണ്ടോ പാടുകളില്ലാതെ തൈറോയ്ഡ് ട്യൂമർ നീക്കാൻ? വശങ്ങളിലായാണ് തൈറോയ്ഡ് മുഴ വളരുന്നത്. ഒരു വശത്തോ ഇരുവശങ്ങളിലുമോ മുഴ കണ്ടേക്കാം.  

വശങ്ങളിലെ മുഴ നീക്കാൻ കഴുത്തിന്റെ മുൻഭാഗത്ത് മുറിവുണ്ടാക്കേണ്ട കാര്യമേയില്ല. ഒരുവശത്തെ മുറിവിലൂടെ ഇരുവശങ്ങളിലെയും മുഴ നീക്കം ചെയ്യാനാകും. മുൻഭാഗത്തു വലിയ മുറിവില്ലെങ്കിൽ ശസ്ത്രക്രിയയ്ക്കു ശേഷം ക ഴുത്തിലെ അഭംഗിയും  കുറയും. തൈറോയ്ഡ് ശസ്ത്രക്രിയയിലെ വലിയ വഴിത്തിരിവായി ഈ  ചിന്ത.

കഴുത്തിലെ ട്യൂമർ കാരണം   ബുദ്ധിമുട്ടിയ ഏറെ മുഖങ്ങളിൽ പുഞ്ചിരി തിരികെക്കൊണ്ടു വന്ന പുതിയ ശസ്ത്രക്രിയാരീതിയായി ഇതു മാറി. മൂവായിരത്തിലേറെ രോഗികൾ ഈ രീതിയിൽ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുണ്ട്.

തൈറോയ്ഡ് ശസ്ത്രക്രിയ ഈ രീതിയിൽ ചെയ്താൽ മറ്റെന്തെല്ലാം ഗുണങ്ങളാണുള്ളത്?

തൊണ്ടയിൽ ഇരുവശങ്ങളിലായാണു തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ, അയഡിന്റെ അപര്യാപ്തത ഇവയൊക്കെ ഈ ഗ്രന്ഥിയിൽ ട്യൂമറിനു കാരണമാകും.

ക്ഷീണവും ഊർജ്ജസ്വലത നഷ്ടമാകലും ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്. പരമ്പരാഗത  ഓപ്പൺ നെക്ക് ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുന്നത് ചില ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാനിടയുണ്ട്. ശബ്ദത്തെ നിയന്ത്രിക്കുന്ന നാഡികൾക്കു പരുക്കു പറ്റിയാൽ ശബ്ദം ന ഷ്ടപ്പെട്ടേക്കാം. തൈറോയ്ഡിനുള്ളിലുള്ള പാരാതൈറോ യ്ഡ് ഗ്രന്ഥികൾക്കു തകരാർ  സംഭവിക്കാനുള്ള സാധ്യതയാണു മറ്റൊരു വെല്ലുവിളി. രക്തത്തിലെ കാൽ‌സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവു നിയന്ത്രിക്കുന്നത് പാരാതൈറോയ്ഡ് ഹോർമോണുകളാണ്. കാൽ‌സ്യം കുറഞ്ഞാൽ എല്ലുകളുടെ ആരോഗ്യം അവതാളത്തിലാകും.

ത്രീ ഡി ഇന്ററാക്ടീവ് ഡിജിറ്റൽ അനാട്ടമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് തോമസ് ടെക്നിക്കിലൂടെ ശസ്ത്രക്രിയ. അതുകൊണ്ടുതന്നെ സമീപത്തുള്ള ഭാഗ ങ്ങളെ കൃത്യതയോടെ സംരക്ഷിച്ച് ട്യൂമർ മാത്രം നീക്കാനാകും. നാഡികൾക്കോ രക്തക്കുഴലുകൾക്കോ തകരാറുണ്ടാകില്ല. രക്തസ്രാവം വളരെ കുറവായിരിക്കും. സർജറിക്കായി കഴുത്തിന്റെ ഏതെങ്കിലുമൊരു വശത്താണ് മുറിവുണ്ടാക്കുക. ഇതെവിടെ വേണമെന്ന് രോഗിക്കു തീരുമാനമെടുക്കാവുന്നതാണ്.

പരമാവധി ഒരു മണിക്കൂറാണു ശസ്ത്രക്രിയയുടെ ദൈ ർഘ്യം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ആശുപത്രി വിടാവുന്നതു കൊണ്ട് സാമ്പത്തികലാഭവുമുണ്ട്. മുറിവുണങ്ങാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മതി. മൂന്നു ദിവസത്തിനുള്ളിൽത്തന്നെ സാധാരണജീവിതത്തിലേക്കു മടങ്ങാനുമാകും.

ശസ്ത്രക്രിയ അനിവാര്യമോ?

തൊണ്ടയിൽ ട്യൂമർ വളർന്നാൽ ശസ്ത്രക്രിയയാണ് പരിഹാരം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞാൽ ആജീവനാന്തം കാൽസ്യം സപ്ലിമെന്റ് കഴിക്കേണ്ടി വരിക, ശബ്ദം നഷ്ടമാകാനോ വികലമാകാനോ ഉ ള്ള സാധ്യതകൾ എന്നിങ്ങനെ പലതും രോഗികളെ പിന്നിലേക്കു വലിക്കും.

കാൻസറുള്ള മുഴയാണെങ്കിലും കാൻസർ ഇല്ലെങ്കിലും ശസ്ത്രക്രിയ ആവശ്യമാണ്. നല്ല വലുപ്പമുള്ള ട്യൂമർ, പാടുകൾ ശേഷിക്കാതെ നീക്കം ചെയ്യാൻ ഹൊറിസോണ്ടൽ ലാറ്ററൽ തൈറോഡക്ടമി അഥവാ തോമസ് ടെക്നിക് മാത്രമേയുള്ളൂ മാർഗം.

 എന്തെല്ലാം ശ്രദ്ധിക്കണം?

∙ തൈറോയ്ഡ് മുഴ ദീർഘകാലം ചികിത്സിക്കാതിരുന്നാൽ ശ്വാസകോശം, കരൾ, തലച്ചോറ്, എല്ലുകൾ, കഴുത്തിലെ മറ്റ് അവയവങ്ങൾ എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. മുഴ ചെറുതായിരിക്കുമ്പോഴേ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ശ്രമിക്കുക.

∙ ഹൈപ്പർ തൈറോയ്ഡ് രോഗികൾ നിയോമെർക്കസോൾ മരുന്നു ദീർഘകാലം ഉപയോഗിക്കരുത്. കൃത്യ മായ ഇടവേളകളിൽ തൈറോയ്ഡ് അൾട്രാസൗണ്ട് സ്കാൻ ചെയ്യുകയാണു വേണ്ടത്. തൈറോയ്ഡ് കാൻസർ സാധ്യത ഈ രോഗികളിൽ കൂടുതലാണ്.

∙ കഴുത്തിന്റെ ഭാഗത്തു മുഴ വളർന്നിട്ടില്ലെങ്കിൽപ്പോലും ചിലരിൽ നെഞ്ചിനുള്ളിലേക്കു ട്യൂമർ വ്യാപിക്കാൻ സാധ്യതയുണ്ട്. ശ്വാസതടസ്സവും അനുബന്ധ ബുദ്ധിമുട്ടുകളും ഈ രോഗികളിൽ പ്രകടമാകും.

കടപ്പാട്: ഡോ. തോമസ് വർഗീസ്

സർജിക്കൽ ഓങ്കോളജിസ്റ്റ് &  

റീകൺസ്ട്രക്ടീവ് സർജൻ

മെഡിക്കൽ ഡയറക്ടർ

സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ആൻഡ്  റിസർച് സെന്റർ

മഞ്ഞുമ്മൽ, കൊച്ചി

The Story Behind Thomas Technique: A Scarless Thyroid Surgery:

Thomas Technique is a scarless thyroid surgery developed by Dr. Thomas Varghese. It offers a minimally invasive approach with quicker recovery and minimal complications compared to traditional methods.

ADVERTISEMENT