തണുപ്പത്ത് സോക്സിട്ടാലും കാലു തണുക്കുന്നവരാണോ നിങ്ങൾ? അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന അരോഗ്യപ്രശ്നങ്ങളുണ്ടാകാം... Why Do Feet Get Cold in Winter?
Mail This Article
തണുപ്പുകാലത്ത് കാലു തണുത്താൽ എന്തു ചെയ്യും? സോക്സിടും. അപ്പോ സ്കോസ്സിട്ടാലും കാലു തണുത്താലോ? ഇങ്ങനെയുള്ള ഈ തണുത്ത കാലുകൾക്ക് പിന്നിൽ വില്ലനാകുന്ന പല വലുതും ചെറുതാമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അവയെ കുറിച്ചറിഞ്ഞിരിക്കുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.
തണുപ്പുകാലത്ത് ശരീരം ചൂടു നിലനിർത്തുന്നതിന്റെ ഭാഗമായി ആദ്യം ആന്തരവയവങ്ങളിലേക്ക് രക്തം കടത്തി വിടുന്നതിലാണ് ശ്രദ്ധിക്കാറ്. ഇതിനെ ‘വാസോകോൺട്രിക്‌ഷൻ’ എന്നാണ് പറയുക. ഇതിന്റെ ഭാഗായി അറ്റങ്ങളിലേക്കുള്ള (കാല്‍, കൈ...) രക്തചംക്രമണം കുറയും. ഇതാണ് തണുപ്പു കാലത്ത് കൈയും കാലുമൊക്കെ ബാക്കി അവയവങ്ങളെക്കാൾ തണുത്തിരിക്കാൻ കാരണം.
പലർക്കും ഈ തണുപ്പിന്റെ പ്രശ്നം ഒരു സോക്സിട്ട് പരിഹരിക്കാൻ സാധിക്കും. എന്നാൽ ചിലർക്ക് അതിട്ടാലും തണുക്കും. അവയെന്തൊക്കെ എന്ന് നോക്കാം:
∙ രക്തചംക്രമണം ശരിയായി നടക്കാത്തതു കൊണ്ട്
പ്രമേഹം, പെരിഫെറൽ ആർട്ടറിക്കു വരുന്ന പ്രശ്നങ്ങൾ, ചർമം വെളുത്ത് വിളറിപ്പോകുന്ന റെയ്നോഡ്സ് എന്ന് അവസ്ഥ മുതലായവ കാരണം പലപ്പോഴും ശരീരത്തിലെ രക്തചംക്രമണം ശരിയായി നടക്കാറില്ല. ഇതു കൊണ്ട് കാലുകൾക്ക് കടുത്ത തണുപ്പ് അനുഭവപ്പെടാം.
∙ നാഡീ തകരാറുകൾ
ശരീരത്തിലെ താപനില ശരിയായി മനസിലാകാൻ കഴിയാത്ത തരത്തിലേക്ക് ആളുകളെ എത്തിക്കാൻ ചില നാഡീ തകരാറുകൾക്ക് സാധിക്കും. പ്രമേഹ രോഗികൾ മറ്റു ചില മെഡിക്കൽ പ്രശ്നങ്ങളുള്ളവരിലാണ് ഈയവസ്ഥ കൂടുതലായി കാണാറ്.
∙ നേർത്ത സോക്സുകൾ
ചിലപ്പോഴെങ്കിലും സോക്സിന്റെ കട്ടിയില്ലായ്മ കാരണമാകും തണുപ്പ് അനുഭവപ്പെടുക. കട്ടിയുള്ള കമ്പിളി കൊണ്ടുള്ള സോക്സുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
∙ ഈർപ്പത്തിന്റെ അംശം
പലപ്പോഴും ഈർപ്പം മൂലം സോക്സോ കാലോ നനഞ്ഞിട്ടും അതു ശ്രദ്ധിക്കാതെ പോകുന്നതു കൊണ്ടും കാലുകൾ തണുത്ത് വിറയ്ക്കാറുണ്ട്. തണുവു തോന്നിയാൽ കാലുകൾ നന്നായി തുടച്ചിട്ട് ഉടനെ സോക്സ് മാറ്റിയിട്ട് നോക്കുക.
∙ ചെരുപ്പിന്റെ അപാകത
കൂടുതൽ ഇറുകിക്കിടക്കുന്ന ചെറുപ്പുകൾ, വായുസഞ്ചാരമില്ലാതാക്കുന്ന തരം വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന ചെരുപ്പുകൾ, അത്തരം ഡിസൈനുകൾ എന്നിവ ചില സമയം കാലുകളെ കൂടുതൽ തണുപ്പിക്കാനിടയുണ്ട്. ഇവ കാലിലേക്കുള്ള രക്തചംക്രമണത്തിന് തടസമുണ്ടാക്കുന്നതാണ് കാരണം.
∙ മോശം ജീവിതചര്യകൾ
ആവശ്യത്തിന് വ്യായാമം ഇല്ലായ്മ, പുകവലി, മോശം ഡയറ്റ് എന്നിവയും കാലിലേക്കുള്ള രക്തയോട്ടം കുറച്ച് കാലുകളെ തണുപ്പിക്കാനിടയാക്കും.
∙ ഒളിഞ്ഞു കിടക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
വിളർച്ച, ഹൈപ്പോ തൈറോയിഡിസം, പ്രമേഹം മുതലായവ കൊണ്ടും കാലുകൾ തണുത്തുറഞ്ഞു പോകാറുണ്ട്.
പുറമേ ചെയ്യാറുന്ന പരിഹാര മാർഗങ്ങൾ കൊണ്ടൊന്നും കാലിലെ തണുപ്പ് മാറുന്നില്ലെന്ന് കണ്ടാൽ വച്ചു താമസിപ്പിക്കാതെ ഒരു ഡോക്ടറെ കണ്ട് പരിഹാരം തേടുക.