ADVERTISEMENT

പലര്‍ക്കും അറിയാതെ പോകുന്ന ഒന്നാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് അഥവാ ലാക്റ്റോസ് അസഹിഷ്ണുത. അമിതമായ ഗ്യാസ്, വയറിനകത്തെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായാലും പാല്‍ എന്ന വില്ലനെ കുറിച്ച് പലരും ചിന്തിക്കാറില്ല. ലാക്ടോസ് അസഹിഷ്ണുത ഉള്ളവരില്‍ പാലുൽപ്പന്നങ്ങൾ കഴിച്ച് 30 മിനിറ്റ് മുതൽ രണ്ടു മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടേക്കാം. കഴിക്കുന്ന പാലിന്റെ അളവിനെ ആശ്രയിച്ച് ലക്ഷണങ്ങൾ 24 മുതല്‍ 72 മണിക്കൂർ നീണ്ടുനിൽക്കും.

ഈ രോഗമുള്ളവരില്‍ ശരീരത്തിന് ലാക്ടോസ് ദഹിപ്പിക്കാനുള്ള ശേഷിയില്ലാതാകുന്നു. വയറുവേദന, വയറു വീർക്കൽ, അമിതമായ ഗ്യാസ്, വയറിലെ മുരളൽ അല്ലെങ്കിൽ മുഴങ്ങുന്ന ശബ്ദങ്ങൾ, ശരീരവണ്ണം, വയറിളക്കം, ഓക്കാനം, അലര്‍ജി, ഛർദ്ദി എന്നിവ ലാക്ടോസ് അസഹിഷ്ണുതയുടെ പ്രധാന ലക്ഷണങ്ങളാണ്. ലാക്ടോസ് ദഹനവ്യവസ്ഥയിൽ ഉള്ളിടത്തോളം ഈ ലക്ഷണങ്ങൾ നിലനിൽക്കും. 

ADVERTISEMENT

പല ഭക്ഷണങ്ങളിലും ഏതെങ്കിലും അളവിൽ പാലുൽപ്പന്നങ്ങൾ അടങ്ങിയിട്ടുണ്ട്. പാൽ കൊണ്ടുള്ള ഇത്തരം വിഭവങ്ങൾ ലാക്ടോസ് അസഹിഷ്ണുത ഉള്ളവരിൽ മലബന്ധം അല്ലെങ്കിൽ ഗ്യാസ് പോലുള്ള ലക്ഷണങ്ങൾക്ക് കാരണമായേക്കാം. ദഹിക്കാത്ത ലാക്ടോസിനെ വിഘടിപ്പിക്കുന്ന ബാക്ടീരിയകളാണ് വൻകുടലിലെ ഈ ലക്ഷണങ്ങൾക്ക് കാരണം. ഇത് അധിക ദ്രാവകവും ഗ്യാസും സൃഷ്ടിക്കുകയും ശരീരം പുറന്തള്ളുകയും ചെയ്യുന്നു.

കാരണങ്ങൾ

ADVERTISEMENT

ചെറുകുടലിലെ കോശങ്ങളിലാണ് ലാക്റ്റോസ് ഉത്പാദിപ്പിക്കുന്നത്. കോശങ്ങൾക്ക് പരുക്കേറ്റാലോ, ജനിതക മാറ്റങ്ങൾ സംഭവിച്ചാലോ അവ ലാക്റ്റോസിനെ വളരെ കുറച്ച് മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ അല്ലെങ്കിൽ ഉത്പാദിപ്പിക്കാനും സാധിക്കില്ല. ഇത് ലാക്ടോസ് അസഹിഷ്ണുതയിലേക്ക് നയിക്കുന്നു.

പ്രായമാകുമ്പോൾ ആളുകൾക്ക് ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനിതക കാരണങ്ങളാലും പലപ്പോഴും കുടുംബങ്ങളിൽ ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിലൂടെ ലാക്ടോസ് അസഹിഷ്ണുതയുടെ ലക്ഷണങ്ങൾ പൂര്‍ണ്ണമായും ഒഴിവാക്കാം. ലാക്ടോസ് രഹിത പാല്‍, ചീസ്, സോയ മില്‍ക്, ഓട്സ് മില്‍ക് എന്നിവയും പകരമായി തിരഞ്ഞെടുക്കാം. ലാക്റ്റോസ് എൻസൈമുകൾ ഗുളികകളായോ, പാലുൽപ്പന്നങ്ങളിൽ ചേർക്കുന്ന കാപ്സ്യൂളുകളായിട്ടോ ലഭ്യമാണ്. ഈ സപ്ലിമെന്റുകൾ ലാക്ടോസിനെ എളുപ്പത്തിൽ ദഹിപ്പിക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

ADVERTISEMENT

കുട്ടികളില്‍ പാൽ അലർജി

മൂന്നു വയസ്സിന് താഴെയുള്ള 2 മുതൽ 3 ശതമാനം വരെയുള്ള കുട്ടികൾക്ക് പാൽ അലർജിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മൂന്നു വയസ് കഴിയുന്നതോടെ പലരിലും മില്‍ക് അലര്‍ജി അപ്രത്യക്ഷമാകും. എന്നാല്‍ ചിലരില്‍ ഇത് ജീവിതാവസാനം വരെ തുടരുകയും ചെയ്യും. പശുവിൻ പാലിൽ അലർജിയുള്ള ആളുകൾക്ക് ആടുകൾ എന്നിവയുൾപ്പെടെ മറ്റു മൃഗങ്ങളിൽ നിന്നുള്ള പാലിനോടും അലർജിയുണ്ടാകാം.

പനി, ഛർദ്ദി, രക്തം കലര്‍ന്ന മലം, ശ്വാസതടസ്സം എന്നിവയാണ് പാൽ അലർജിയുടെ ലക്ഷണങ്ങൾ. എന്നാല്‍ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലര്‍ജി, ശ്വാസനാളികളിൽ വീക്കം, ശ്വസിക്കാനുള്ള കഴിവ് കുറയുക, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക, തലകറക്കം, ബോധക്ഷയം തുടങ്ങി ജീവന് ഭീഷണിയായ ലക്ഷണങ്ങള്‍ കാണിക്കുന്നു.

ലാക്ടോസ് ടോളറൻസ് ടെസ്റ്റ്

പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിച്ചശേഷം പല ഇടവേളകളിൽ രക്തത്തിന്റെ സാമ്പിളുകൾ എടുക്കും. സാധാരണയായി 30 മിനിറ്റ്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ എന്നിങ്ങനെ ഇടവേളകളിലാണ് ടെസ്റ്റ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് പരിശോധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നില്ലെങ്കിൽ ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാം.

ലാക്ടോസ് അടങ്ങിയ പാനീയം കുടിപ്പിച്ച ശേഷം ശ്വാസത്തിലെ ഹൈഡ്രജന്റെ അളവ് പരിശോധിക്കും. ഉയർന്ന അളവിലുള്ള ഹൈഡ്രജൻ ലാക്ടോസ് അസഹിഷ്ണുതയുണ്ടെന്ന് സൂചിപ്പിക്കുന്നു. മലം അസിഡിറ്റി പരിശോധന നടത്തിയും രോഗം ഉറപ്പിക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പാലുൽപ്പന്നങ്ങൾ ഒഴിവാക്കിയാൽ ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ബീഫ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം എന്നിവയാണ് വിറ്റാമിൻ ഡിയുടെ ഉറവിടങ്ങള്‍. അല്ലെങ്കിൽ കാൽസ്യം- വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. 

Understanding Lactose Intolerance: Symptoms and Causes:

Lactose intolerance is a common condition that affects many people. This condition can be managed by avoiding dairy products and using lactose-free alternatives and supplements to ease symptoms.

ADVERTISEMENT