‘വൃക്കയെ ക്ലീനാക്കും, സമ്മർദ്ദം കുറയ്ക്കും...’; തേങ്ങാ വെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
Mail This Article
പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഏറ്റവും ശുദ്ധമായ ധാരാളം ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയ തേങ്ങാ വെള്ളം ഇനി വെറുതെ കളയേണ്ട. തേങ്ങാ വെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ അറിയാം.
1. സമ്മർദ്ദം കുറയ്ക്കും
രാവിലെ പതിവായി തേങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിനു ഊർജ്ജം നൽകും. മാത്രമല്ല, മാനസിക സമ്മർദ്ദവും പിരിമുറുക്കവും കുറച്ച് ശാന്തമായിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
2. ഹൈപ്പോതൈറോയിഡിസത്തിന് ബെസ്റ്റ്
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഇളനീര്‍ കുടിക്കുന്നത് ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ പുറത്തുവിടാൻ സഹായിക്കും.
3. വൃക്കയെ ക്ലീനാക്കും
മൂത്രാശയ അണുബാധയും അനുബന്ധ രോഗങ്ങളും തടയുന്നു. ഏഴ് ദിവസം തുടർച്ചയായി തേങ്ങാ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ കല്ലുകൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കും. മാത്രമല്ല, ഇത് മൂത്രനാളിയും മൂത്രസഞ്ചിയും ശുദ്ധീകരിക്കും.
4. പ്രതിരോധശേഷി വർധിപ്പിക്കുന്നു
ടൈഫോയ്ഡ് പോലുള്ള അണുബാധകളിൽ നിന്ന് സുഖം പ്രാപിക്കുമ്പോള്‍ ശരീരം ശുദ്ധീകരിക്കാന്‍ തേങ്ങാ വെള്ളം കുടിച്ചോളൂ... ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഇളനീരിന് കഴിയും.
5. ശരീരഭാരം കുറയ്ക്കുന്നു
ഇളനീരില്‍ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനക്കേട് തടയാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുകയും അനാവശ്യമായ കൊഴുപ്പ് നീക്കുകയും ചെയ്യുന്നു. ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും തേങ്ങാ വെള്ളത്തിന് കഴിയും.