ADVERTISEMENT

ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചർമം. ചർമത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാൽ ചർമ രോഗങ്ങളി‍ൽ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. അതായത് ചർമം ശരീരത്തിന്റെ കണ്ണാടിയായി മാറുന്ന അവസ്ഥ. പല ഉൾരോഗങ്ങളുടെയും ലക്ഷണങ്ങൾ ചർമത്തില്‍ മാസങ്ങൾക്കോ, വര്‍ഷങ്ങൾക്കോ മുന്‍പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം.

∙ ചൊറിച്ചിലിനു പിന്നിൽ

ADVERTISEMENT

ശരീരം മുഴുവനാണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ഭാവിയിൽ വരാനിരിക്കുന്ന അര്‍ബുദങ്ങൾ, പ്രത്യേകിച്ച് ലിംഫോമയുടെ ലക്ഷണമാകാം. ഈ രോഗികളെ വിശദമായി പരിശോധിച്ചാലും തുടക്കത്തിൽ രോഗനിർണയം സാധ്യമാകണമെന്നില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി, രോഗമൊന്നുമില്ലെന്നുറപ്പാക്കണം.

വൃക്കരോഗികളിൽ യൂറിയ, ക്രിയാറ്റിൻ എന്നീ മാലിന്യങ്ങൾ രക്തത്തിൽ കൂടുന്നതിനാലും കരൾ രോഗികളിൽ ബൈൽ സാൾട്ട്, ബൈൽ പിഗ്മെന്റ് എന്നിവയുടെ അളവു വര്‍ധിക്കുന്നതിനാലും ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാം. രക്തത്തിൽ ചുവന്ന രക്താണുക്കൾ കൂടുന്ന രോഗം (Polycythemia) ബാധിച്ചവരിലുണ്ടാകുന്ന ചൊറിച്ചിൽ കുളിച്ചു കഴിയുമ്പോൾ കൂടുതല്‍ അനുഭവപ്പെടുന്നതായി കാണുന്നു.

ADVERTISEMENT

∙ ഉള്‍രോഗങ്ങൾ ചികിത്സിക്കാം

ചൊറിച്ചിലിനു താൽക്കാലിക ശമനം കിട്ടാൻ പലതരം മരുന്നുകൾ കഴിക്കാനും പുരട്ടാനും ലഭ്യമാണ്. മെൻഥോൾ, കാംഫർ (Camphor), ഡൈഫെൻ ഹൈഡ്രാമിൻ (Diphen hydramine), കലാമിൻ (Calamine) എന്നിവ അടങ്ങിയ ലേപനങ്ങളാണു പൊതുവെ കൊടുക്കുന്നത്. എന്നാൽ ചൊറിച്ചിലിനു കാരണമാകുന്ന ഉൾരോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT

∙ കൊഴുപ്പുകൾ ചർമത്തിലടിയുമ്പോൾ

രക്തത്തിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുകൾ കൂടുന്ന രോഗം വർധിച്ചുവരുകയാണ്. പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, തലച്ചോർ എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ ഈ കൊഴുപ്പുകൾ വന്നടിയുമ്പോഴാണ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകുന്നത്. ഈ കൊഴുപ്പുകൾ തൊലിയിൽ ചില ഭാഗങ്ങളിലും വന്നടിയാറുണ്ട്.

രക്തത്തിലെ കൊഴുപ്പു ചികിത്സിച്ചു മാറ്റിയാലും തൊലിയിൽ നിന്ന് ഇവ അപ്രത്യക്ഷമാകണമെന്നില്ല. കണ്ണിനു ചുറ്റിലും കൺപോളയിലും മഞ്ഞനിറത്തിലുള്ള തടി‌പ്പുകളും (Xenthelasma), സന്ധികൾക്കു ‌ചുറ്റുമുള്ള‌ ‌തൊലിയിൽ നെല്ലിക്കാവലുപ്പമുള്ള മുഴകളും (Xenthoma tuberosum) കാണാം. എന്നാൽ ഇവയ്ക്കു ചോറിച്ചിലോ വേദനയോ ഉണ്ടാകില്ല.

∙ കരിച്ചു കളയാം

കാർബോളിക് ആസിഡ് (Carbolic acid), ട്രൈക്ലോറോ അസറ്റിക് ആസിഡ് (Trichloro acetic acid) എന്നിവ പുരട്ടിയും ലേസർ (Laser), ഇലക്ട്രോ കോട്ടറി (Electro cautery) ‌എന്നിവ വഴിയും ഇവ കരിച്ചുകളയാന്‍ സാധിക്കും.

∙ തൊലി കറുത്തു തടിച്ചാല്‍

വണ്ണം കൂടുതലുള്ളവരിൽ കഴുത്തിനു പിൻഭാഗം, കക്ഷം. തുടയിടുക്ക് ‌എന്നിവിടങ്ങളിലെ തൊലി കറുത്ത് കട്ടികൂടി വെൽവെറ്റ് പോലിരിക്കും. ഇതാണ് അക്കാന്തോസിസ് നൈഗ്രിക്കൻസ് (Acanthosis Nigricans). അക്കാന്തോസിസ് നൈഗ്രിക്കൻസിന് പരിഹാരമായി സാലിസിലിക് ആസിഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടാം.

പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രീനൽ എന്നീ എൻഡോക്രൈൻ ഗ്രന്ഥികളുടെ ‌പ്രവർത്തനത്തകരാറു കൊണ്ടും ഇതു സംഭവിക്കാം. പക്ഷേ, വളരെ പ്രായമായവരിൽ , ഇത് ആദ്യമായി പ്രത്യക്ഷപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. അത് വയറിനുള്ളിലെ കാൻസറുകളുടെ (കാൻസിനോമ സ്റ്റൊമത്, കോളൺ (Carcinoma Stomach, Colon) ‌എന്നിവയുടെ ലക്ഷണമായിരിക്കാം. ഇത്തരം രോഗികള്‍ക്കു വിദഗ്ധ ‌പരിശോധന ആവശ്യമാണ്.

Treating Underlying Diseases Causing Skin Problems:

Skin diseases can be indicators of underlying health issues. Skin often acts as a mirror, reflecting internal conditions and requiring careful attention to detect and address potential internal ailments.

ADVERTISEMENT