‘ദഹനക്കേട് പരിഹരിക്കാനും കുടൽ വ്രണം ശമിപ്പിക്കാനും ഇതുമതി’; ഞാവൽപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
Mail This Article
ചവർപ്പും മധുരവും പുളിയും നിറഞ്ഞ ഞാവൽപ്പഴത്തിന്റെ സ്വാദ്, ഒരിക്കല്‍ രുചിച്ചവർ പിന്നീട് മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം, ഇപ്പോൾ തേടി പിടിച്ചു കഴിക്കണം. ചില സ്ഥലങ്ങളില്‍ വഴിയോരങ്ങളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതും കാണാം. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.
ഞാവൽപ്പഴത്തിന്റെ ഗുണങ്ങൾ അറിയാം
. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു
. ചർമത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധി വരെ ചെറുക്കാനും സഹായിക്കുന്നു
. ജീവകം സിയും എയും കണ്ണുകളുടെ ആരോഗ്യത്തെ കാക്കുന്നു
. ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം ധമനികളിലെ കട്ടികൂടലിനെ തടയുകയും ചെയ്യുന്നു
. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു
. ഞാവലിന്റെ ഇല ഉണക്കിപൊടിച്ച് പൽപ്പൊടിയായി ഉപയോഗിച്ചാൽ മോണയിൽ നിന്നു രക്തം വരുന്നതു തടയാം
. ഞാവലിന്റെ തണ്ട് കഷായമാക്കി വായിൽ കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് അകറ്റാം.
. ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും നല്ലതാണ്.
. ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കാനും കുടൽ വ്രണം ശമിപ്പിക്കാനും കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്
. ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അണുബാധകളെ ചെറുക്കാൻ സഹായിക്കും
ഞാവൽപ്പഴം കഴിക്കുമ്പോൾ അറിയേണ്ടത്
വഴിയിൽ പൊഴിഞ്ഞ് കിടക്കുന്നതും രാസവസ്തുക്കൾ പുരണ്ടതുമായ പഴം ഒഴിവാക്കണം. അമിതമായ അളവിൽ ഞാവൽപ്പഴം കഴിച്ചാൽ ചിലർക്ക് പനിയും ദേഹവേദനയും ഉണ്ടാകാനിടയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്കു രണ്ടു ആഴ്ച മുൻപും ശേഷവും ഞാവൽപ്പഴം കഴിക്കരുത്. ഞാവൽപ്പഴം കഴിച്ചതിനു ശേഷം ഉടൻ പാൽ കുടിക്കരുത്.