ഡയാനാ രാജകുമാരിയെ ദിവസം മുളുവൻ ഊർജസ്വലയാക്കി നിർത്തിയ ഓവർ നൈറ്റ്സ് ഓട്ട്സ് തയ്യാറാക്കുന്നത് എങ്ങനെയെന്നറിയണോ? A Taste of Royalty: Princess Diana's Beloved Overnight Oats Recipe
Mail This Article
‘ജനങ്ങളുടെ രാജകുമാരി’ എന്നറിയപ്പെട്ടിരുന്ന ഡയാനാ രാജകുമാരിയെ വർഷങ്ങൾ കഴിഞ്ഞും ദിവസവും ലോകം ഓർക്കാറുണ്ട്. അവരുടെ സാമൂഹിക പ്രവർത്തനങ്ങൾ, ഫാഷൻ, ജീവിതത്തിൽ പല സാഹചര്യങ്ങളിലും അവരെടുത്ത നിലപാടുകൾ തുടങ്ങി പലതും ചർച്ചയാകാറുണ്ട്.. മരണത്തിനും അപ്പുറം അവർ ഇന്നും പലരുടേയും ഓർമകളിലൂടെ നിലനിൽക്കുന്നു.
ആഹാരരീതി മോശമാക്കുന്ന ബുലീമിയ എന്ന അവസ്ഥയും അവർക്കു മുൻപുണ്ടായിരുന്നു.. അമിതമായി ആഹാരം കഴിച്ചിട്ട് വണ്ണം വയ്ക്കരുതെന്ന ചിന്തയിൽ പിന്നീട് അത് സ്വയം പ്രേരിപ്പിച്ച് ഛർദ്ദിപ്പിച്ചു കളയുന്ന രീതിയാണിത്. വിവാഹവും കൊട്ടാരത്തിലെ രീതികളും അവരെ ആ ലൂപ്പിൽ നിർത്താൻ നിർബന്ധിച്ചിരുന്നെന്നും അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഭക്ഷണ ക്രമക്കേടുകളെ കുറിച്ച് തുറന്നു സംസാരിക്കാനും അവബോധം സൃഷ്ടിക്കാനും ഡയാന ശ്രദ്ധിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് ഡയാനയുടെ പാചകക്കാരനായിരുന്ന ഷെഫ് ഡാരൻ മക്ഗ്രാഡി അവർക്കു പ്രിയപ്പെട്ട ഓവർ നൈറ്റ്സ് ഓട്സിന്റെ വീഡിയോയുമായി എത്തിയത്. അതുണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
–തലേ ദിവസം രാത്രി ഒരു പാത്രത്തിൽ ഒരു ഓട്സും അപ്പോൾ പിഴിഞ്ഞടുത്ത ഓറഞ്ചു നീരും ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ വയ്ക്കുക.
– അടുത്ത ദിവസം രാവിലെ അതിലേക്ക് അൽപം യോരർട്ടും, ആവശ്യത്തിന് തേനും, അൽപം നാരങ്ങാ നീരും ചേർത്ത് വീണ്ടും ഇളക്കുക.
– ഇതിലേക്ക് ആപ്പിൾ ചുരണ്ടിയതും കുറച്ച് ബ്ലൂബെറീസും ഇടുക.
– അവസാനമായി വാൾനട്ട്, ബാക്കിയുള്ള ബ്ലൂബെറി, അൽപം കൂടി തേൻ എന്നിവ ചേർത്ത് അലങ്കരിച്ചെടുക്കാം..
ഇതിലടങ്ങിയ ശരീരത്തിനാവശ്യമായ നാരുകൾ ദഹനത്തെ സഹായിക്കും.. ഒപ്പം ദീഘനേരത്തേക്ക് വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കും.. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർത്താതെ ആ ദിവസം തുടരാനുള്ള ഊർജം നൽകും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും അവശ്യ പോഷകങ്ങൾ എടുക്കാനുള്ള ശരീരത്തിന്റെ ആഗിരണശേഷിയും വർദ്ധിപ്പിക്കും... ഇത്രയുമൊക്കെയായ സ്ഥിതിക്ക് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?