ടെൻഷൻ കൂടുമ്പോൾ അമിതമായി ഉറങ്ങും, നന്നായി ഭക്ഷണം കഴിക്കും: ഈ അവസ്ഥ ഉണ്ടെങ്കിൽ സൂക്ഷിക്കണം Understanding Stress Eating and Its Impact
Mail This Article
മാനസിക സംഘർഷമുണ്ടാകുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും വിശപ്പു കുറയുകയുമാണു പതിവ്. എന്നാൽ, സ്ട്രെസ് ഈറ്റിങ് ശീലിച്ചവർ സംഘർഷമുണ്ടാകുമ്പോൾ അമിതമായി ഉറങ്ങും. അമിതമായി ഭക്ഷണം ക ഴിക്കും. കഴിച്ചു കഴിച്ച് ഭക്ഷണം ലഹരിയാകുന്ന അവസ്ഥയാണു സ്ട്രെസ് ഈറ്റിങ് അഥവാ കംഫർട്ട് ഈറ്റിങ് എന്നു സിംപിളായി പറയാം. പരീക്ഷയുടെ ടെൻഷൻ മറികടക്കാനും വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങളെ മറക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതൊക്കെ ഈ ശീലത്തിൽ പെടും. ഇവർക്കു വിഷാദരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ട്രെസ് ഈറ്റിങ് നിങ്ങൾക്കുണ്ടെന്നു തിരിച്ചറിഞ്ഞാൽ സൂക്ഷിക്കണം. വണ്ണം കൂടാൻ കാരണമാകുന്ന നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഐസ്ക്രീം, ചോക്‌ലറ്റ് പോലുള്ളവയും ഒഴിവാക്കി ആരോഗ്യം തിരി ച്ചുപിടിക്കാനുള്ള കരുതലെടുക്കണം.
ഒപ്പം വ്യായാമവും പതിവാക്കാം. തലച്ചോറിലെ എ ൻഡോർഫിൻ എന്ന ഘടകമാണു മനസ്സിന് ഉന്മേഷം പകരുന്നത്. തലച്ചോറിലെ ഡോപമിൻ എന്ന രാസഘടകമാണ് ആഹ്ലാദം ഉണ്ടാക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിന്റെയും ഡോപമിന്റെയും ഉ ത്പാദനം കൂടും. വ്യായാമം ചെയ്യുമ്പോൾ തലച്ചോറ് അടക്കമുള്ള എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോ ട്ടം കൂടുന്നതു വഴി ശാരീരികവും മാനസികവുമായ ആ രോഗ്യം മെച്ചപ്പെടുന്നത് ഇങ്ങനെയാണ്.
കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതു മാനസിക സമ്മർദം ലഘൂകരിക്കും. ഭക്ഷണം ‘സ്കിപ്’ ചെയ്യുന്നതും കഴിക്കാൻ വൈകുന്നതും ആമാശയത്തിലെ അമ്ലത്തിലെ ഉത്പാദനം കൂട്ടും. ഇത് ആരോഗ്യപ്രശ്നങ്ങളോടൊപ്പം മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം.