ബ്ലൂബെറിക്കൊരു പകരം വയ്ക്കാൻ ഒരു ഇന്ത്യൻ ഫലം...അതാണ് നമ്മുടെ കീശയ്ക്കിണങ്ങും പേരക്ക
Mail This Article
സൂപ്പർ ഫൂഡ് എന്നറിയപ്പെടുന്ന ബ്ലൂബെറിക്ക് ഗുണം കൊണ്ടും രുചി കൊണ്ടുമൊക്കെ പകരം നിൽക്കാൻ സാധിക്കുന്നൊരു ഫലമാണ് നമ്മുടെ പറമ്പിൽ അല്ലെങ്കിൽ കമ്പോളത്തിൽ കിട്ടുന്ന പേരയ്ക്ക. പോക്കറ്റു കാലിയാകാതെ വേണ്ട പോഷകങ്ങൾ ലഭിക്കുമെന്നതും പേരക്കയെ പ്രിയപ്പെട്ടതാക്കുന്നു...
എന്തു കൊണ്ട് ബ്ലൂബെറി vs. പേരയ്ക്ക?
– ബ്ലൂബറിയിൽ 9.7-10 എംജി വൈറ്റമിൻ സിയുള്ളപ്പോൾ പേരയ്ക്കയിൽ അത് 228-230 ആണ്.
പേരയ്ക്കയിലെ വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇത് അണുബാധയിൽ നിന്ന് ശരീരത്തെ പ്രതിരോധിച്ചു നിർത്താനും സഹായകമാണ്. കൂടാതെ ചർമത്തിന്റെ പൊതു ആരോഗ്യം മെച്ചപ്പെടുത്തും.
– ബ്ലൂബറിയിൽ 2.4 ഗ്രാം നാരുകൾ ഉള്ളപ്പോൾ പേരയ്ക്കയിൽ 5.4 ഗ്രാമോളമുണ്ട്.
ഇത് ദഹനത്തെ സഹായിക്കും.. ഭക്ഷണം കഴിച്ച ശേഷമുള്ള നിറവ് തോന്നിക്കാനും ഉത്തമം അതുകൊണ്ട് തന്നെ പെട്ടന്നു വിശക്കുന്നു എന്ന തോന്നൽ കുറയ്ക്കും. ഡയറ്റു ചെയ്യുന്നവർക്ക് പേരയ്ക്കയെ ഒപ്പം കൂട്ടാം. മാത്രവുമല്ല ഗട്ടിനെ ആരോഗ്യകരമാക്കി വയ്ക്കാനും പേരയ്ക്കയ്ക്കു സാധിക്കും.
–മുഴുവനായി കഴിച്ചാൽ ഗ്ലൈസീമിക് തോത് കുറവാണെന്നതിനാൽ പ്രമേഹ രോഗികൾക്കും ഇത് പ്രയങ്കരമാണ്.
– പേരയ്ക്കയിൽ 624 ഐയു വൈറ്റമിൻ എയാണെങ്കിൽ ബ്ലൂബെറിയിൽ 54ലേ ഉള്ളൂ. കാഴ്ച്ച മെച്ചപ്പെടുത്താനും ചർമത്തിന്റെ മൃദുലത നിലനിർത്താനും ഇത് സഹായകമാണ്.
– ആന്റി ഓക്സിഡന്റുകളും ബ്ലൂബെറിയേക്കാൾ കൂടുതലുള്ളത് പേരയ്ക്കയിൽ തന്നെ. ഇത് കോശ നാശം തടയാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായകമാണ്. ഒപ്പം ആന്റീ എയ്ജിങ്ങ് ഗുണങ്ങളുമുണ്ട്.
– കടിച്ചു ചവച്ചു കഴിക്കുന്നതു വഴി ഇത് പല്ലുകളുടേയും മോണയുടേയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.