ADVERTISEMENT

എണ്ണയും മസാലയും അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറിന് ദോഷകരമായി ബാധിക്കാറുണ്ട്. അതുപോലെ തന്നെ ചിലപ്പോൾ റസ്റ്ററന്റിലെ ഭക്ഷണങ്ങളും വയറിനു പ്രശ്നമുണ്ടാക്കും. ഗ്യാസ്ട്രബിൾ, വയറുകമ്പനം പോലുള്ളവ വരുമ്പോൾ നമ്മുടെ അടുക്കളയിൽ തന്നെ അതിനുള്ള പരിഹാരവുമുണ്ട്. കുഞ്ഞന്‍ ജീരകമാണ് അടുക്കളയിലുണ്ട് ഈ കേമൻ. വയറിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകാൻ ജീരകത്തിനു കഴിയും. 

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ADVERTISEMENT

. ജീരകത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകാൻ അടുക്കളയിലെ ഈ രുചികൂട്ടിനു കഴിയും.

. ജീരകത്തിലടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കും.

ADVERTISEMENT

. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ജീരകം മികച്ചൊരുപാധിയാണ്. ഇതിൽ ധാരാളം ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

. വിഭവങ്ങൾക്ക് ഏറെ വ്യത്യസ്തമായ മണവും രുചിയും അതിനൊപ്പം തന്നെ ഗുണവും നൽകാൻ ജീരകത്തിനു കഴിയും.

ADVERTISEMENT

ഉപയോഗിക്കേണ്ട വിധം

. തലേദിവസം രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ടുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങൾ മൂലം വയറിനുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും രക്ഷനേടാൻ ഈ വെള്ളം സഹായിക്കും. ദിവസവും ഇതാവർത്തിക്കുന്നത് വയറിനു ഏറെ സുഖം പകരും.

. ഒരു ദിവസം ആരംഭിക്കുന്നത് ജീരക ചായയിൽ നിന്നുമായാലോ? ഒരു കപ്പ് വെള്ളത്തിലേക്ക് അര ടീസ്പൂൺ ജീരകമിട്ടു തിളപ്പിച്ചതിനു ശേഷം അരിച്ചെടുത്തു ചെറുചൂടോടെ കുടിക്കാവുന്നതാണ്. വയറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമായ പരിഹാര മാർഗമാണിത്. 

. ജീരകം വറുത്തതിനു ശേഷം നല്ലതുപോലെ പൊടിച്ച് വയ്ക്കാം. അതിൽ നിന്നും അര ടീസ്പൂൺ ജീരകപ്പൊടി ചെറുചൂട് വെള്ളത്തിലിട്ടു നന്നായി മിക്സ് ചെയ്തതിനു ശേഷം കുടിക്കാവുന്നതാണ്. വയറിനെ ശുദ്ധമാക്കാൻ മാത്രമല്ല, ദഹനം സുഗമമാക്കുകയും ചെയ്യും. ഇത്തരത്തിൽ അല്ലാതെ മറ്റു വിഭവങ്ങൾ തയാറാക്കുമ്പോഴും ജീരകം പൊടിച്ചത് ചേർക്കാവുന്നതാണ്. കുടലിന്റെ ആരോഗ്യത്തിനു അത്യുത്തമാണിത്.

The Powerful Benefits of Cumin for Your Stomach:

Cumin is a kitchen staple that offers significant health benefits, particularly for digestive issues. It effectively addresses problems like gas trouble, acidity, and constipation, while also aiding in weight management and promoting overall gut health.

ADVERTISEMENT