ADVERTISEMENT

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗത്തിനെതിരെ കരുതൽ എടുക്കേണ്ടതുണ്ടോ?

ജീവിതശൈലി രോഗങ്ങളെല്ലാം ഹൃദ്രോഗത്തിനു കാരണമാകുന്നവയാണ്. പ്രത്യേകിച്ച് ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, പുകവലി ശീലം, ഹൈ കൊളസ്ട്രോൾ എന്നിവ. ഏതെങ്കിലുമൊരു ജീവിതശൈലീ പ്രശ്നം ഉള്ളവരേക്കാൾ സങ്കീർണമാണു രണ്ടോ അതിലധികമോ പ്രശ്നങ്ങ ൾ ഒന്നിച്ചു വരുന്നത്. പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളയാൾക്ക് ഹൈപ്പർ ടെൻഷനുമുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാണ്. 

ADVERTISEMENT

പുറമേ തിരിച്ചറിയപ്പെടാതെ കൊണ്ടു നടക്കുന്ന ഡിപ്രഷനുള്ളവർക്ക് ഡയബറ്റിസ് കൂടി ഉണ്ടെങ്കിലും ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാകും. ഡയബറ്റിസ് ഉള്ള, ഒട്ടും വ്യായാമമില്ലാത്തയാളും ഹൈ റിസ്ക് കാറ്റഗറിയിൽ പെടും. പുകവലിയാണു മറ്റൊരു ഹൈ റിസ്ക് ഘടകം. കേരളത്തിലെ സ്ത്രീകൾ പൊതുവേ പുകവലിക്കാർ അല്ലെങ്കിലും പങ്കാളിയുടെ പുകവലി കൊണ്ടുണ്ടാകുന്ന സെക്കൻഡറി സ്മോക്കിങ് സ്ത്രീകളെ അപകടത്തിലാക്കാം.

ഇത്തരക്കാരുടെ പരിശോധനാ ഫലങ്ങളിലും കരുതൽ വേണം. 120 ആണ് സാധാരണ ബ്ലഡ് പ്രഷർ. എന്നാൽ ൈഹ റിസ്ക് കാറ്റഗറിയിൽ പെടുത്തി, ഇന്ത്യക്കാർക്ക് 100 കടന്നാൽ രക്തസമ്മർദം കൂടുതലാണ് എന്നു പറയേണ്ടി വരും. എല്ലാ റിസ്ക് ഫാക്ടറുകളും ഇങ്ങനെ  മാർജിൻ ക ണക്കാക്കി നിയന്ത്രിക്കുക എന്നതാണു പ്രധാനം.

ADVERTISEMENT

അതുപോലെ ആരോഗ്യത്തെ തകർക്കുന്ന ഒന്നാണ് വായുസഞ്ചാരമില്ലാത്ത അടുക്കള. ആഹാരം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈഓക്സഡ്, കാർബൺ മോണോക്സൈഡ് എന്നിവ അടുക്കളയിലെ വായു വിൽ തങ്ങിനിൽക്കും. അവ ശ്വസിക്കുന്നത് പുകവലിയെക്കാൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. അതുകൊണ്ട് അടുക്കള മതിയായ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തണം.

ഹൃദയാഘാത സാധ്യത ടെസ്റ്റുകളിലൂടെ എപ്പോഴും കണ്ടുപിടിക്കാൻ പറ്റുമോ ?

ADVERTISEMENT

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാറില്ല. പല പരിശോധനകളിലും അതു കണ്ടുപിടിക്കണമെന്നുമില്ല. ടെസ്റ്റ് റിസൽറ്റ്  നെഗ റ്റീവ് ആയിരിക്കുകയും രോഗലക്ഷണങ്ങൾ തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറെ കാണാൻ വൈകരുത്. ആൻജിയോഗ്രാം ചെയ്യുമ്പോൾ രക്തക്കുഴലിൽ ബ്ലോക് കണ്ടില്ലെങ്കിൽ പോലും ഹാർട്ട് ഫെയിലിയറിലേക്കു നയിക്കാവുന്ന തരം പ്ലാക് രക്തക്കുഴലുകൾക്കു പുറത്തു കാണാം. പ്രത്യേക ടെസ്റ്റുകൾ നടത്തി ഇവ കണ്ടെത്താൻ വിദഗ്ധ ഡോക്ടറുടെ സേവനം വേണ്ടി വരും. 

ഹൃദയശസ്ത്രക്രിയ എന്തൊക്കെ സാഹചര്യങ്ങളിലാണ് വേണ്ടിവരിക ? 

ജന്മനാ ഉള്ള അസുഖങ്ങൾക്ക് സർജറി തന്നെ വേണ്ടിവരും. പ്രായമായി കഴിയുമ്പോഴാണു രക്തധമനികൾ അടഞ്ഞുപോകുന്നതു പോലെയുള്ള പ്രശ്നങ്ങൾ വരുക. അ തിനു ബൈപാസ് സർജറിയാണു വേണ്ടിവരിക. വാൽവുകൾ ചുരുങ്ങി പോവുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ശസ്ത്രക്രിയ വേണ്ടിവരും. സർജറി കഴിഞ്ഞും ചികിത്സ തുടരണം. കാർഡിയാക് റീഹാബിലിറ്റേഷൻ  എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഡോക്ടർ നിർദേശിക്കുന്ന വ്യായാമ പ്രോഗ്രാം അടക്കമുള്ളവയിലൂടെ ഹൃദയ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുക എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ശസ്ത്രക്രിയ കൊണ്ടുമാത്രം ഹൃദയം പഴയ രീതിയിലാകില്ല. മിക്ക ഹൃദയ ശസ്ത്രക്രിയക്കു ശേഷവും ആജീവനാന്തം മരുന്നുകൾ വേണ്ടിവരും. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. 

പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ റിക്കവറി എളുപ്പമാകൂ. ഒരു മാസം പൂർണവിശ്രമം വേണം. മൂന്നു മാസം കഴിഞ്ഞേ ഭാരമുയർത്തുന്നതു പോലുള്ള ജോലികൾ ചെയ്യാനാകൂ. 

സ്ത്രീകൾക്ക് വീട്ടുജോലികൾ ചെയ്യാൻ തിടുക്കം കൂടുതലാണ്. ഭർത്താവ് അടക്കം വീട്ടിലുള്ളവർ ഇക്കാര്യങ്ങ ൾ കണ്ടില്ലെന്നു നടിക്കുകയും സഹായിക്കാൻ മടിക്കുകയും ചെയ്യാം. മാനസികമായും ശാരീരികമായും നിങ്ങൾ ആ രോഗ്യത്തോടെ ഇരുന്നാൽ മാത്രമേ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാകൂ എന്നോർക്കുക.

ഹൃദ്രോഗസാധ്യത ഒഴിവാക്കാൻ വഴികളുണ്ടോ ?

പുകവലി പൂർണമായും നിർത്താം. അമിത രക്തസമ്മർദം, പ്രമേഹം, ഹൈപ്പർ കൊളസ്ട്രോൾ എന്നിവ നേരത്തേ തന്നെ കണ്ടു പിടിച്ചു ചികിത്സ തേടണം. 25 വയസ്സോടെ ജോലി ചെയ്തു തുടങ്ങുന്ന തലമുറയാണ് ഇന്നുള്ളത്. 

30 വയസ്സു കഴിഞ്ഞ എല്ലാവരും റുട്ടീൻ ചെക്കപ് ചെയ്യണം. വെയ്റ്റ്, ബ്ലഡ് പ്രഷർ, ഹാർട് റേറ്റ്, ബേസിക് ബ്ലഡ് ടെസ്റ്റുകൾ, ഹീമോഗ്ലോബിൻ കൗണ്ട്, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കിഡ്നി ഫങ്ഷൻ, ലിവർ ഫങ്ഷൻ, ടോട്ടൽ കൊളസ്ട്രോൾ, ലിപിഡ് പ്രൊഫൈൽ, തൈറോയ്ഡ് ലെവൽ പരിശോധന എന്നിവ ചെയ്യണം. 

ഹെൽത് ഡയറി സൂക്ഷിക്കുന്നതും നല്ലതാണ്. യാതൊരു അസുഖങ്ങളും ഇല്ലെങ്കിലും എല്ലാ പരിശോധനകളും കൃത്യമായ ഇടവേളകളിൽ െചയ്യണം. 

Understanding Lifestyle Diseases and Heart Health:

Heart disease risk is significantly elevated for individuals with lifestyle diseases such as diabetes, high blood pressure, and high cholesterol. Proactive management of these conditions, along with regular check-ups and adopting a healthy lifestyle, is crucial for preventing heart complications.

ADVERTISEMENT