പ്രോട്ടീൻ സപ്ലിമെന്റുകൾ എടുക്കുന്നവരാണോ? അതിൽ വരുന്ന 3 പിഴവുകളും പരിഹാരങ്ങളും അറിയാം.... Common Protein Powder Mistakes and Solutions
Mail This Article
ജിമ്മിലൊക്കെ ഒന്ന് പോയി ശരീരമൊക്കെയൊന്ന് സെറ്റാക്കാം എന്നു കരുതിയാണ് അനി പുതുവർഷം തുടങ്ങിയത്. ഒപ്പമുള്ള ജിം–മെയിറ്റാണ് പ്രോട്ടീൻ പൗഡറിനെ അനിക്ക് പരിചയപ്പെടുത്തിയതും.. ആരോഗ്യം മെച്ചപ്പെടുത്താനായി എന്നു പറഞ്ഞു തുടങ്ങിയതൊക്കെ കൊണ്ടെത്തിച്ചതോ മലബന്ധത്തിലും ദഹന പ്രശ്നങ്ങളിലും! അതുവരെയില്ലാതിരുന്ന ആസിഡിറ്റി പ്രശ്നങ്ങളും വയറിന്റെ അസ്വസ്ഥതകളും കൊണ്ട് പൊറുതിമുട്ടൽ!
ഇത് ഒരാളുടെ മാത്രം കാര്യമല്ല വിദഗ്ധ നിർദേശമില്ലാതെ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്ന ധാരാളം പേർ ഇത്തരം ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോകാറുണ്ട്. പൊതുവായി കാണുന്ന മൂന്നു പിഴവുകളും അതിനുള്ള പരിഹാരവും നോക്കാം...
1. വളരെ പെട്ടന്ന് വളരെ കൂടുതൽ കഴിക്കുക
പെട്ടന്നങ്ങു നന്നായിക്കളയാം എന്നൊക്കെയോർത്ത് പലരും ഒറ്റയടിക്ക് പ്രോട്ടീനിന്റെ അളവു കൂട്ടും. അത് ഒരുപാട് തവണ കഴിക്കുകയും ചെയ്യും. ഇത് ശരീരത്തിന്റെ ദഹനവ്യവ്യസ്ഥയെ സാരമായി തന്നെ ബാധിക്കുമെന്നോർക്കാം..
പരിഹാരം: പ്രോട്ടീനിന്റെ അളവ് പതിയെ കൂട്ടുകയാണ് പ്രതിവിധി. ഒരാളുടെ ശരീര ഭാരം, അയാൾ ചെയ്യുന്ന കായികാധ്വാനങ്ങൾ, അയാളുടെ ആരോഗ്യപരമായ ശാരീരിക ആവശ്യങ്ങൾ മുതലായവ കണക്കിലെടുത്തിട്ട് വേണം പ്രോട്ടീനിന്റെ അളവു കൂട്ടാൻ.
2. പ്രോട്ടീൻ സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുക
മിക്കയാളുകളും അവരുടേ ‘പ്രോട്ടീൻ ഫിക്സ്’ ആയി കാണുന്നത് പ്രോട്ടീൻ ഷെയ്ക്കുകളെയാണ്.. എന്നാൽ ഇത്തരം ഷേയ്ക്കുകളെ മാത്രം ആശ്രയിക്കുമ്പോൾ ശരീരത്തിനനാവശ്യമായ മറ്റ് പോപോഷകങ്ങള്‍ പലതും നമുക്ക് ലഭിക്കാതെ പോകും.
പരിഹാരം: ഇറച്ചി, മുട്ട, പാൽ, പാൽ ഉത്പ്പന്നങ്ങൾ, ധാന്യങ്ങൾ, സോയ... മുതാലായവ പ്രധാന പ്രോട്ടീൻ സ്രോതസാക്കി മാറ്റുക. പ്രോട്ടീൻ സപ്ലിമെന്റുകൾ ആവശ്യത്തിന് മാത്രം മതി.
3. നാരുകളെ മറക്കുന്നത്
ഹൈ–പ്രോട്ടീൻ എന്നാലോ ലോ ഫൈബർ ഡയറ്റാണ് ഒറ്റയടിക്ക് മസിൽ വേണം എന്നു കരുതുന്ന പലരും പാലിച്ചു പോരുന്ന രീതി. ഇതിൽ ശരീരത്തിന് ആവശ്യമായ നാരുകളെ പൂർണമായും അവഗണിക്കാറാണ് പതിവ്. ഇതു വഴി ഗ്യാസ് നിറഞ്ഞ് വയറു വീർക്കുക, ദഹനം പതിയെയാകുക മലബന്ധം ഒരു തുടർ പ്രശ്നമായി വരിക മുതലായ പ്രശ്നങ്ങൾ ഉടലെടുക്കാം..
പരിഹാരം: പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വിത്തുകളും ഒക്കെ ചേർന്നൊരു സമീകൃത ഡയറ്റ് പാലിച്ചു പോരുന്നതാണ് ആരോഗ്യകരമായ രീതി. ഇതാണ് ദഹനത്തിനും നല്ല ഗട്ട് ഹെൽത്ത് ഉണ്ടാകാനും സഹായിക്കുക.
ഏതു തരം സപ്ലിമെന്റുകളും ഉപയോഗിക്കും മുൻപേ ഒരു ഡോക്ടറിന്റെ/ ഡയറ്റീഷ്യന്റെ സേവനം തേടുക. അവർക്കാണ് നിങ്ങളുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള അളവും ഏത് തരം വേണമെന്നും മറ്റും കൃത്യമായി നിർദേശിക്കാനാകുക