ചർമം കണ്ടാൽ പ്രായം തോന്നരുത്; ഈ പഴങ്ങള്‍ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ എന്നും ചെറുപ്പമായിരിക്കാം Fight Wrinkles Naturally: Fruits That Boost Collagen
Mail This Article
എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രായം കൂടുന്നതിന്റെ ലക്ഷണം പ്രകടമാകുന്നത് മുടി നരയ്ക്കുന്നതിലൂടെയും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിലൂടെയുമാണ്. പ്രായത്തിന്റെ ആദ്യ സൂചനകൾ നൽകുന്ന അവയവങ്ങളിൽ പ്രധാനിയാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയില്‍ വ്യത്യാസം വരാം. ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെടും. കൊളാജനാണ് ചർമത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിർത്തുന്നത്. അതുകൊണ്ട് കൊളാജന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ സൗന്ദര്യം കാത്തുസൂക്ഷിക്കാം. അത്തരത്തിൽ കഴിക്കേണ്ട ചില പഴങ്ങള്‍ പരിചയപ്പെടാം.
∙ പപ്പായയിലെ പാപ്പയിൻ എൻസൈം ചർമത്തിനു പുതുജീവൻ നൽകും.
∙ സ്ട്രോബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറി പഴങ്ങൾ ആന്റി ഓക്സിഡന്റ്സ് നിറഞ്ഞവയാണ്. പ്രായാധിക്യത്തിന്റെ ലക്ഷണം കുറയ്ക്കാൻ ഇവ സഹായിക്കും.
∙ ജലാംശം നിറഞ്ഞ തണ്ണിമത്തൻ ചർമത്തിനു തുടിപ്പും തിളക്കവും നൽകും.
∙ ഓറഞ്ച്, നാരങ്ങ പോലുള്ള പുളിയുള്ള പഴങ്ങളിലെ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ട കൊളാജൻ ഉൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
∙ മാമ്പഴത്തിലുള്ള ബീറ്റാകരോട്ടിനും വൈറ്റമിൻ എയും പുതുചർമത്തിനു സഹായകമാണ്. ചർമത്തിനു തിളക്കവും ലഭിക്കും.
∙ അവക്കാഡോയിലെ വൈറ്റമിൻ ഇ ചർമാരോഗ്യം കാക്കും.
∙ വിറ്റാമിൻ സിയും മറ്റു ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ കിവി ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചർമത്തിലെ ചുളിവുകളും മറ്റു തടയാൻ ഇവ സഹായിക്കും.
∙ വിറ്റാമിൻ സിയും എയും ധാരാളമടങ്ങിയ പൈനാപ്പിൾ ചർമത്തിന്റെ ആരോഗ്യത്തിനു ഏറെ ഉത്തമമാണ്.