ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസം മുൻപേ ഹൃത്വിക് റോഷൻ സ്വന്തം ഇൻസ്റ്റാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തൊരു ചിത്രം പലരിലും കൗതുകമുണ്ടാക്കി.... പുള്ളിക്കാരന്റെ മൂക്കിൽ ബാൻഡ്എയ്ഡ് പോലൊരു സാധനം ഒട്ടിച്ചു വച്ചിരിക്കുന്നു. അയ്യോ! ഇങ്ങേരു പോയി എവിടേലും വീണോ എന്ന് ആരാധകർക്ക് ആവലാതിയായി. പക്ഷേ, സംഗതി അതൊന്നുമായിരുന്നില്ല ഹിന്ദി സിനിമയിലെ ‘ഗ്രീക്ക് ദൈവം’ എന്നു വിളിപ്പേരുള്ള കക്ഷി മൂക്കിലൊട്ടിച്ചിരുന്ന ആ കുഞ്ഞൻ വസ്തുവിന്റെ പേരാണ്– നേസൽ സ്ട്രിപ്.

എന്താണ് നേസൽ സ്ട്രിപ്സ്?

ADVERTISEMENT

ശ്വസനം ആയാസകരമാക്കുന്ന പുറമെ ഒട്ടിക്കാവുന്ന ഡയലേറ്ററുകളാണ് നേസൽ സ്ട്രിപ്സ്. ശ്വസന ദ്വാരങ്ങളെ അൽപമൊന്ന് ഉയർത്തി അവയെ കുറച്ചു കൂടി തുറന്നു വയ്ക്കാൻ ഈ സ്ട്രിപ്സ് സഹായിക്കും. അതുവഴി തടസമില്ലാതെ ശ്വസിക്കാം.  ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശ്വാസ തടസം, കായിക വിനോദങ്ങളിലും മറ്റും ഏർപ്പെടുമ്പോൾ വരുന്ന ശ്വാസന ബുദ്ധിമുട്ട്, വായു സഞ്ചാരം കൃത്യമല്ലാത്തതു കൊണ്ട് സംഭവിക്കുന്ന കൂർക്കം വലി എന്നീ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി പലരും നേസൽ സ്ട്രിപ്സ് ഉപയോഗിച്ചു വരുന്നു. ഇതിൽ യാതൊരു തരത്തിലുള്ള മരുന്നുകളും നിറച്ചിട്ടില്ല, പുറമേ മാത്രം ഉപയോഗിക്കാവുന്ന തരത്തിലാണിവ ഡിസൈൻ ചെയ്തിരിക്കുന്നതും... നന്നായി വലിയുന്ന തരം വസ്തുക്കൾ വച്ചാണിത് ഉണ്ടാക്കിയിട്ടുള്ളത്, അതാണ് മൂക്കിന്റ വശങ്ങളെ പതിയെ ഉയർത്തുന്നതും.

എങ്ങനെ ഉപയോഗിക്കണം?

ADVERTISEMENT

ബാൻഡ്എയ്ഡ് പോലെ അനായാസകരമായി ഒട്ടിക്കാവുന്ന തരത്തിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.. മുഴുവൻ ഗുണം ലഭിക്കാനും അസ്വസ്ഥത ഒഴിവാക്കാനും ഇവ മൂക്കിൽ ഒട്ടിക്കുന്നതിനു മുൻപേ മൂക്കു നന്നായി കഴുകി വെള്ളം ഒപ്പിക്കളഞ്ഞ് ഉണങ്ങാൻ അനുവദിക്കുക. എന്നിട്ട് മാത്രമേ സ്ട്രിപ്സ് ഒട്ടിക്കാവൂ.

ആദ്യം സ്ട്രിപ്പിന്റെ മുകളിലായി പശ കാക്കാനായി പതിപ്പിച്ചിരിക്കുന്ന നേർത്ത ആവരണം തുറന്നു മാറ്റുക. ശേഷം കണ്ണിനു താഴേയായി മൂക്കിനു മീതെ ഇവ പതിപ്പിക്കാം. ശരിക്ക് ഒട്ടിയിരിക്കാനായി സ്ട്രിപ്പിന്റെ വശങ്ങളിലേക്ക് ചെറുതായി അമർത്തി കൊടുക്കാം..

ADVERTISEMENT

ആവശ്യം കഴിഞ്ഞ് നേരിയ ചൂടു വെള്ളം കൊണ്ട് കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ ബാൻഡ്എയ്ഡ് ഊരും പോലെ സാവകാശം ഇവ ഊരിമാറ്റാം.

മൂക്കടപ്പും ശ്വാസതടസവും ഒരു പരിധി വരെ മാറ്റുന്ന ഇവ ഒരാളുടെ ശരീര ഘടനയിൽ വരുന്ന ഏറ്റക്കുറച്ചിലിലുകൾ കൊണ്ടുള്ള ശ്വസന പ്രശ്നങ്ങള്‍ക്കും കൂർക്കം വലിക്കുമുള്ള പരിഹാര മാർഗമല്ല എന്ന് പ്രത്യേകം ഓർക്കാം.  

English Summary:

Nasal strips are external devices designed to help open up nasal passages, making breathing easier and offering relief from issues like congestion, snoring, and breathing difficulties during physical activity. These drug-free strips are made from stretchy materials that gently lift the sides of the nose when applied to the exterior.

ADVERTISEMENT