റമദാൻ വ്രതം എടുക്കുന്നവർക്ക് ദിവസം മുഴുവൻ ഊർജ്ജം പകരുന്ന 5 സെഹ്രി ഭക്ഷണങ്ങൾ: ഇവ കഴിച്ചു കൊണ്ടു നൊയമ്പ് തുടങ്ങാം... Top 5 Sehri Foods for Sustained Energy and Hydration
Mail This Article
റമദാൻ വ്രതാരംഭമായി. പകൽ മുഴുവൻ ഭക്ഷണമില്ലാതെ വൈകുന്നേരം വരെ പണിയെടുക്കേണ്ടി വരുന്ന ധാരാളം പേർ നമുക്കു ചുറ്റുമുണ്ട്. ഈ റമദാൻ മാസത്തിൽ വ്രതം പിടിക്കുന്നവർക്ക് ദിവസത്തിലുടനീളം ഊർജ്ജസ്വലരായി നിൽക്കാനും, നിർജ്ജലീകരണം ഒഴിവാക്കാനും അമിത ക്ഷീണം വരാതെ നോക്കാനും അവരെ കൽപ്പുള്ളവരാക്കുന്ന ഭക്ഷണങ്ങളുണ്ട്. വ്രതമെടുക്കുന്നവർ കാലത്ത് ആദ്യം കഴിക്കുന്ന ഭക്ഷണത്തെയാണ് ‘സെഹ്രി’ എന്നു പറയുക. ഇതിൽ ആരോഗ്യകരമായ മാറ്റം വരുത്തിയാൽ തന്നെ ദിവസം മുഴുവൻ നീക്കാനുള്ള കരുത്ത് ലഭിക്കും. അത്തരത്തിൽ സെഹ്രിയിൽ ഉൾപ്പെടുത്താവുന്ന അഞ്ചു ഭക്ഷ്യവസ്തുക്കളെ കുറിച്ചറിയാം....
1. ഓട്സ്, മുസലി, കീൻവ...
കാർബ്സ് ധാരാളമടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിച്ചു ദിവസം ആരംഭിച്ചാൽ വ്രതം തുടങ്ങി അൽപം കഴിയുമ്പോൾ മുതൽ വരുന്ന ക്ഷീണം ഒരു പരിധി വരെ കുറയ്ക്കാം. ഇതിനായി ഓട്സ്, മുസലി, കീൻവ, മുഴുവൻ ധാന്യങ്ങൾ എന്നിവ തുടക്കത്തിൽ തന്നെ കഴിക്കാം.
2. മുട്ട എന്ന ശക്തി സ്രോതസ്
ആരോഗ്യകരമായ കൊഴുപ്പും ധാരാളം പ്രോട്ടീനും അടങ്ങിയ മുട്ട ദിവസത്തിന്റെ തുടക്കത്തിൽ കഴിക്കാം. ഇതു മുന്നോട്ട് പോകാനുള്ള ശക്തി പകരും. എളുപ്പം തളർച്ച തോന്നില്ല. മുട്ട പുഴുങ്ങിയോ ചിക്കിപ്പൊരിച്ചോ മറ്റു വിഭവങ്ങളിൽ ചേർത്തോ ഒക്കെ കഴിക്കാം.
3. നട്സും വിത്തുകളും അലങ്കാരത്തിനു മാത്രമല്ല
മഗിനീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ഒക്കെ അടങ്ങിയ നട്സും പല തരം വിത്തുകളും ആഹാരത്തിൽ ഉൾപ്പെടുത്താം. കശുവണ്ടി, ബദാം, വാൾനട്ട്, ചിയ സീഡ്സ്, മത്തങ്ങാക്കുരു തുടങ്ങിയവ മാറി മാറി കഴുക്കുന്നത് ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രസരിപ്പ് നിങ്ങൾക്ക് നൽകും.
4. അസിഡിറ്റി ഒഴിവാക്കാൻ യോഗർട്ട്
കാൽഷ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്കുകൾ ഒക്കെ അടങ്ങിയ യോഗർട്ട് കഴിക്കുന്നതു വഴി ശരീരത്തിലെ അസിഡിറ്റി പ്രശ്നങ്ങളും വയറു വീർത്തു വരുന്നതും ഒക്കെ കുറയ്ക്കാം. ഇത് ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്തുന്നതു കൊണ്ട് ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും കുറയും.
5. നിർജ്ജലീകരണം തടയാൻ പഴങ്ങളും പച്ചക്കറിയും
നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിച്ച് ദിവസം തുടങ്ങുന്നതോടെ നിങ്ങൾക്ക് നിറവു തോന്നും. ഇതിലെ പോഷകങ്ങളും ജലാംശവും ഒക്കെ ചേർന്ന് നിർജ്ജലീകരണം തടഞ്ഞ് ആരോഗ്യകരമായി മുന്നോട്ട് പോകാൻ ശരീരത്തെ സഹായിക്കും...