ADVERTISEMENT

അൽപം മടിയോടെയാണ് ആ 55കാരി ഗൈനക്കോളജിസ്റ്റിനെ കാണാനെത്തിയത്. ‘ആർത്തവം നിന്നിട്ടു മൂന്നു വർഷമായി. ബന്ധപ്പെടുമ്പോൾ യോനീഭാഗത്തു വല്ലാതെ വേദന അനുഭവപ്പെടുന്നു. പരിഹാരമുണ്ടോ ?’ ഡോക്ടർ പറഞ്ഞു, ‘ആദ്യം മാറേണ്ടത് സെക്സിനോടുള്ള കാഴ്ചപ്പാടാണ്’ പിന്നീട് കാര്യങ്ങൾ വിശദമാക്കി.

ആർത്തവവിരാമത്തോടെ (മെനോപോസ് മുൻപ് 48- 52 വയസ്സിലായിരുന്നു. ഇപ്പോൾ 53- 54 വയസ്സ് വരെ പോകാറുണ്ട്) സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുന്നു. പ്രത്യേകിച്ച് ഈസ്ട്രജൻ അളവ് കുറയുന്നതോടെ വജൈനയുടെ ഉള്ളിലെ ലൈനിങ് വരണ്ടതും നേർത്തതും പെട്ടെന്നു മുറിവുണ്ടാകുന്നതും ഇലാസ്തികത നഷ്ടപ്പെട്ടതുമാകും. ജെനിറ്റോ യൂറിനറി സിൻഡ്രം ഓഫ് മെനോപോസ് എന്നാണിതിനു പറയുക. ഇക്കാരണത്താൽ യോനീഭാഗത്തു പുകച്ചിലും വേദനയും അനുഭവപ്പെടുന്നു.

ADVERTISEMENT

ഈ പ്രായത്തിലുള്ള ചിലർ സെക്‌ഷ്വൽ ഇന്റർകോഴ്സില്‍ ഏർപ്പെടുന്നതു കുറയുന്നതിനാലും ആർത്തവവിരാമത്തോട് അനുബന്ധിച്ചുള്ള വൈകാരിക പ്രശ്നങ്ങൾ അലട്ടുന്നതിനാലും സെക്സ് വേദനാജനകമാകാം. ഇതു നേരിടാൻ സെക്സിനോടുള്ള കാഴ്ചപ്പാടു മാറണം. കൂടാതെ വജൈനൽ എപ്പിത്തീലിയം ആരോഗ്യവും ലൂബ്രിക്കേഷൻ ഉള്ളതുമാകണം. ലൂബ്രിക്കേഷൻ കൂട്ടാൻ ഫോർ പ്ലേ അധികമായി ചെയ്യുക. മെഡിക്കൽ ഷോപ്പിൽ നിന്ന് ഓവർ ദ് കൗണ്ടർ വാങ്ങാനാകുന്ന വാട്ടർ ബേസ്ഡ് ലൂബ്രിക്കൻസ് ഉണ്ട്. മികച്ച ബ്രാൻഡ് തന്നെ നോക്കി വാങ്ങാം. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ക്രീമും വജൈനയിൽ പുരട്ടാനുള്ള മോയിസ്ചറൈസറും ഉപയോഗിക്കാം.യാതൊരു കാരണവശാലും എണ്ണ, വാസലിൻ തുടങ്ങിയവ ഉപയോഗിക്കരുത്, ഇൻഫെക്‌ഷൻ ഉണ്ടാകാം.

പ്രമേഹം, ബിപി, തൈറോയ്ഡ് രോഗം, മലബന്ധം, മാനസികസമ്മർദം എന്നിവ നിയന്ത്രണവിധേയമാക്കണം.

shewellness
ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള വിശദമായി മറുപടി വനിത മാസികയിൽ വായിക്കാം

ADVERTISEMENT
Understanding Menopause and Its Impact on Sexual Health:

Painful intercourse post-menopause is a common issue caused by hormonal changes leading to vaginal dryness. Addressing this involves a shift in perspective towards intimacy, along with medical interventions like vaginal moisturizers and lubricants, and managing underlying health conditions.

ADVERTISEMENT