ADVERTISEMENT

പലരും മാറ്റിമാറ്റി ഉപയോഗിക്കാറുള്ള വാക്കുകളാണ് പിസിഒഡിയും പിസിഒഎസും. ഇവ രണ്ടും രണ്ടാണ്.

പിസിഒഡി : ഏകദേശം 10 % സ്ത്രീകളെ ബാധിക്കുന്ന, ദൂരവ്യാപക സങ്കീർണതകൾ അധികമില്ലാത്ത, തീവ്രത കുറഞ്ഞ അവസ്ഥയാണ് പിസിഒഡി. പ്രധാനമായും ഓവറികളെയാണു ബാധിക്കുന്നത്.

ADVERTISEMENT

ചെറുപ്പക്കാരിൽ അധികമായി കാണാം. ആർത്തവം വൈകുക, ക്രമം തെറ്റിവരിക തുടങ്ങിയ പ്രശ്നങ്ങൾ, മുഖക്കുരു, അമിതവണ്ണം എന്നിവ പിസിഒഡിയോട് അനുബന്ധിച്ചു വരാം. ചിലരിൽ മുടികൊഴിച്ചിലും കാണാം.

കൃത്യമായി ഓവുലേഷൻ നടക്കാത്തതിനാൽ ഓവറിയിൽ ചെറിയ കുരുപ്പുകൾ പോലെ (ഫോളിക്കിൾസ്) ഉണ്ടാകും. എന്നാൽ ഇവരിൽ വലിയ തോതിലുള്ള ഹോർമോൺ വ്യതിയാനങ്ങളോ (പ്രത്യേകിച്ച് പുരുഷ ഹോർമോണായ ആൻഡ്രജൻ കൂടുന്ന അവസ്ഥ) ഇൻസുലിൻ റസിസ്റ്റൻസോ കാണാറില്ല. അതുകൊണ്ടു തന്നെ ജീവിതശൈലിയിലെ മാറ്റങ്ങള്‍, വ്യായാമം, പഞ്ചസാരയുടെ നിയന്ത്രണം, ഡയറ്റ് എന്നിവയിലൂടെ പിസിഒഡി നിയന്ത്രിക്കാൻ കഴിയും. ഗർഭധാരണത്തിനായി ശ്രമിക്കുന്നവർക്ക് ഓവുലേഷൻ ഇൻജക്‌ഷൻ എടുക്കേണ്ടി വന്നേക്കാം. ഇവര്‍ ട്രീറ്റ്മെന്റിനോടു നന്നായി പ്രതികരിക്കുകയും ചെയ്യും.

ADVERTISEMENT

പിസിഒഎസ് : തീവ്രമായ ഹോർമോണ്‍ വ്യതിയാനങ്ങളും മെറ്റബോളിക് പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ് പിസിഒഎസ്. എളുപ്പത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിയില്ല. 0.5 – 2 % സ്ത്രീകളെ ബാധിക്കുന്നു. മുപ്പതുകളിലും നാൽപതുകളിലും പിസിഒഎസ് വരാം.

ഇവരുടെ ഓവറിയിൽ ഒന്നിലധികം വളർച്ചയെത്താത്ത ഫോളിക്കിളും അണ്ഡവും ഉണ്ടാകാം. ഇൻസുലിൻ റസിസ്റ്റൻസ് കാരണം ശരീരത്തിൽ പുരുഷ ഹോർമോൺ അധികമായി ഉൽപാദിക്കപ്പെടുകയും തന്മൂലം ആർത്തവപ്രശ്നങ്ങളും ആർത്തവം വരാതിരിക്കുകയും ചെയ്യും. അമിത രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ, കഷണ്ടി, വന്ധ്യത എന്നിവയും വരാം. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്ട്രോൾ, ഗർഭാശയ കാൻസർ, ഡിപ്രഷൻ തുടങ്ങിയവയിലേക്കും പിന്നീട് എത്താം. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടു മാത്രം പിസിഒഎസ് മാറില്ല.

ADVERTISEMENT

മരുന്നും കൃത്യമായ ചികിത്സയും വേണ്ടിവരും. അമിതവണ്ണം കുറയ്ക്കാനും വന്ധ്യത പരിഹരിക്കാനും വെല്ലുവിളി നേരിടാം. അബോർഷൻ സംഭവിക്കാനും പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണ്.

shewellness

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.

PCOD vs. PCOS: Understanding the Difference:

Understanding the key differences between PCOD and PCOS is crucial for women's health, as they represent distinct conditions with varying severities and treatment approaches. While PCOD is a milder condition affecting the ovaries, PCOS involves significant hormonal and metabolic issues that require medical intervention.

ADVERTISEMENT