ADVERTISEMENT

ആരോഗ്യം നോക്കുന്നവർ സ്ഥിരമായി കഴിക്കുന്നതാണ് നട്സുകൾ. നട്സില്‍ ഏറ്റവും പ്രധാനം തലച്ചോറിന്റെ ആകൃതിയിലുള്ള വോൾനട്ട് ആണ്. വോൾനട്ടിലെ നാരുകളും പ്രോട്ടീനും വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒരാൾക്ക് ദിവസേനെ 2-4 വോൾനട്ട് കഴിക്കാം. കുതിർത്ത വോൾനട്ട് ഇഷ്ടപ്പെടാത്തവർക്ക് ചെറുതായി വറുത്തോ വോൾനട്ട് കഴിക്കാം. കുതിര്‍ക്കുമ്പോള്‍ വോൾനട്ടിന്റെ കയ്പുരുചി കുറയും. കൂടാതെ, കുതിര്‍ക്കുന്നത് വോൾനട്ടിന്റെ ദഹനക്ഷമത മെച്ചപ്പെടുത്തും, ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കും.

വോൾനട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ADVERTISEMENT

∙ ഒമേഗ ത്രീ ഫാറ്റി ആസിഡ്, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക്, സെലിനിയം, കാൽസ്യം എന്നീ മിനറൽസ് തുടങ്ങി ശരീരത്തിനു ഗുണകരമാകുന്ന പല ഘടകങ്ങൾ വാൾനട്ടിലുണ്ട്. ദിവസവും അ‍ഞ്ചു – ഏഴ് വാൾനട്ട് കഴിക്കാം.

∙ 30 ഗ്രാം വോൾനട്ടിൽ 4 ഗ്രാം പ്രോട്ടീൻ, 1.9 ഗ്രാം ഫൈബർ, 18 ഗ്രാം നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.  

ADVERTISEMENT

∙ തലച്ചോറിന്റെ ആകൃതിയിലുള്ള വോൾനട്ട് വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒ ന്നാണ്. കൂടാതെ ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണു വാൾനട്ട്. ആന്റി ഓക്സിഡന്റ്സ് സമ്പുഷ്ടമായതിനാൽ തന്നെ കാൻസറിനെ ചെറുക്കാനും സഹായിക്കും. പ്രമേഹരോഗികൾക്കും ഉചിതമാണ് വോ ൾനട്ട്.

∙ വോൾനട്ട് വെറുതേ കഴിക്കാം. അ തല്ലായെങ്കിൽ തലേന്നു വെള്ളത്തിൽ കുതിർത്തുവച്ചു പിറ്റേന്നു കഴിക്കാം.

ADVERTISEMENT

∙ ഏതുതരം സാലഡിലും വോൾനട്ട് നുറുക്കിയതു ചേർത്തു കൂടുതൽ പോഷകപ്രദമാക്കാം. ചപ്പാത്തി റോളും റാപ്പും മറ്റും തയാറാക്കുമ്പോൾ വോൾനട്ട് നുറുക്കിയതും ഫില്ലിങ്ങിനൊപ്പം സ്ഥിരമായി ചേർക്കാം.

∙ വോൾനട്ട് കുതിർത്തത്, പച്ചമുളക്, ഉപ്പ് എന്നിവ ചതയ്ക്കുക. ഒരു ബൗളിൽ കട്ടത്തൈര്, അൽപം മുളകുപൊടി ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് വോൾനട്ട് മിശ്രിതം ചേർത്തിളക്കി ഡിപ് ആയോ ബ്രെഡ് സ്പ്രെഡ് ആയോ ഉപയോഗിക്കാം.

∙ ഒന്നു വീതം ഏത്തപ്പഴം, മാമ്പഴം, കിവി, നാല് വോൾനട്ട്, രണ്ട് ഈന്തപ്പഴം, രണ്ടു വലിയ സ്പൂൺ ഓട്സ്, അരക്കപ്പ് പാൽ എന്നിവ മിക്സിയുടെ ജാറിലാക്കി അടിച്ചു സ്മൂത്തി തയാറാക്കി കുടിക്കാം.  

The Incredible Health Benefits of Walnuts:

Walnuts are a nutritious addition to a healthy diet, known for their brain-boosting properties and benefits for heart health. Regularly consuming walnuts can help manage appetite, aid in weight loss, and even support cancer prevention.

ADVERTISEMENT