കഠിനമായ ചൂട്, വിയര്പ്പും ചൊറിച്ചിലും അസഹ്യം; ചൂടുകുരു അകറ്റാൻ ചില പൊടിക്കൈകൾ Preventive Measures for Heat Rash in Summer
Mail This Article
വേനൽക്കാലത്തു പലരെയും അലട്ടുന്ന പ്രശ്നമാണു ചൂടുകുരു. അധികം വിയർക്കാതിരിക്കുക എന്നതാണു ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വിയർപ്പു ഗ്രന്ഥികളുടെ പുറത്തേക്കുള്ള ദ്വാരം അടയുന്നതു മൂലമാണ് ചൂടുകുരുക്കൾ ഉണ്ടാകുന്നത്. കഴുത്ത്, നെഞ്ച്, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം ചൂടു കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. അമിതവണ്ണമുള്ളവരിൽ ചൂടു കുരുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
∙ ആര്യവേപ്പില തണലത്തിട്ട് ഉണക്കി പൊടിച്ചെടുത്തു ചൂടുകുരു ഉ ള്ള ഭാഗത്തു വിതറാം.
∙ ആര്യവേപ്പിലയും പച്ചമഞ്ഞളും ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു ശല്യം ചെയ്യാതിരിക്കും.
∙ ചൂടുകുരു ഉള്ള ഭാഗത്തു തേങ്ങാപ്പാലോ ചന്ദനപ്പൊടിയോ പുരട്ടുന്നത് നല്ലതാണ്.
∙ കറ്റാർവാഴയുടെ കാമ്പ് (മഞ്ഞക്കറ നീക്കാൻ ശ്രദ്ധിക്കുക) ചൂടു കുരു ഉള്ള ഭാഗത്തു പുരട്ടുന്നതു ചൂടുകുരു കുറയ്ക്കും.
∙ ഓട്സ് വെള്ളത്തിൽ കുഴച്ചു ദേഹത്തു പുരട്ടി കുളിക്കുന്നതു ചൂടുകുരുവിനെ മെരുക്കാൻ സഹായിക്കും.
∙ വേപ്പെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്തു ചൂടുകുരു ഉള്ള ഭാഗത്തു പുരട്ടുക.
. അയവുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക.
. ധാരാളം ശുദ്ധജലം കുടിക്കുന്നതും നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.
. ചൂടുകുരു ഉള്ള ഭാഗങ്ങളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ കോട്ടൺ തുണിയോ പഞ്ഞിയോ മറ്റോ തണുത്ത വെള്ളത്തിൽ മുക്കി ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തടവുന്നതും നല്ലതാണ്.
. കറിവേപ്പില അരച്ചിടുക. ഇതിലെ ആന്റി ഓക്സിഡന്റ്സ് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.
. വീര്യമുള്ള സോപ്പുകളും ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക.