ADVERTISEMENT

ഒരു രുചിപൂരമാണിത്. പോഷകങ്ങളുടെ മേളപെരുപ്പവും സ്വാദിന്റെ കുടമാറ്റവും തണുപ്പിന്റെ തലയെടുപ്പും നിറയുന്ന പൂരം. ചെറുമധുരവും എരിവും ചേരുന്ന തണ്ടയ് മസാല തയാറാക്കി വച്ചാൽ എളുപ്പത്തിൽ പുഡിങ് രുചിക്കാം.

തണ്ടയ് മസാല ചിയ പുഡിങ്

ADVERTISEMENT

പാൽ – ഒന്നരക്കപ്പ്, തേൻ – രണ്ടു വലിയ സ്പൂൺ, ചിയ സീഡ്സ് – കാൽ കപ്പ്, കുങ്കുമപ്പൂവ് – ഒരു നുള്ള്, തണ്ടയ് മസാല – ഒന്നര വലിയ സ്പൂൺ, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഒരു ചെറിയ സ്പൂൺ

തണ്ടയ് മസാല തയാറാക്കാൻ 

ADVERTISEMENT

ബദാം, കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ വീതം, പിസ്ത – ഒരു വലിയ സ്പൂൺ, കസ്കസ്, പെരുംജീരകം – കാൽ വലിയ സ്പൂൺ വീതം, കുരുമുളക് – അഞ്ച്, ഏലയ്ക്ക – രണ്ട്, കറുവാപ്പട്ട – ഒരു ചെറിയ കഷണം, ഉണങ്ങിയ റോസാപ്പൂവിതൾ – കാൽ വലിയ സ്പൂൺ, കുങ്കുമപ്പൂവ് – ഒരു നുള്ള്. ഇവ അൽപം ചൂടാക്കി പൊടിച്ച് എയർടൈറ്റ് കണ്ടെയ്നറിലാക്കി വയ്ക്കുക.

പാകം ചെയ്യേണ്ട വിധം

ADVERTISEMENT

∙ ചൂടായ പാലി‍ൽ നിന്ന് ഒരു വലിയ സ്പൂൺ എടുത്ത് കുങ്കുമപ്പൂവ് ഇട്ടു 10 മിനിറ്റ് മാറ്റിവയ്ക്കുക.

∙  ബാക്കി പാലിൽ തേനും കുങ്കുമപ്പൂവ് ചേർത്ത പാലും തണ്ടയ് മസാലയും ചേർത്തു യോജിപ്പിക്കുക.

∙ മധുരവും മസാലയും പാകത്തിനാക്കിയ ശേഷം ചിയസീഡ്സ് ചേർത്ത് മൂന്നു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.‌

∙ കശുവണ്ടിപ്പരിപ്പ് വിതറി വിളമ്പാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Easy and Healthy Indian Dessert: Thandai Masala Chia Pudding:

Thandai Masala Chia Pudding is a delightful and nutritious Indian dessert that combines the richness of thandai masala with the health benefits of chia seeds. This easy-to-make pudding offers a perfect balance of subtle sweetness and a hint of spice, making it an ideal treat for any occasion.

ADVERTISEMENT