‘വാരിവലിച്ചു കഴിക്കുന്ന ശീലം നല്ലതല്ല, ചവച്ചരച്ചു കഴിക്കാം’; വണ്ണം കുറയ്ക്കും മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ Simple Tips for Effective Weight Loss
Mail This Article
വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച ശേഷം ഉദ്ദേശിച്ച പോലെ കുറയുന്നില്ലേ? ഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരീരത്തിന് ആവശ്യമായ കാലറി കഴിക്കുകയും ആവശ്യമില്ലാത്ത കാലറി കത്തിച്ചു കളയുകയുമാണ്. കഴിക്കുന്ന ആഹാരത്തിന്റെ അളവാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും പ്രധാനം.
ചെറിയ പാത്രത്തില്‍ കഴിക്കാം - ചെറിയ പാത്രത്തില്‍ ആവശ്യമുള്ള ആഹാരം എടുത്തു കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇങ്ങനെ കഴിച്ചാല്‍ത്തന്നെ ഒരു മാസം ഒരു കിലോ എന്ന നിരക്കില്‍ കുറഞ്ഞുവരും. ഓവര്‍ ഈറ്റിങ് കുറയ്ക്കാനും ഇതു സഹായിക്കും.
ആഹാരത്തിന് മുന്‍പ് വെള്ളം കുടിക്കുക - കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ ജലാംശം കുറവാണെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് വര്‍ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ആഹാരത്തിനു മുമ്പ് ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ശീലമാക്കൂ.
ആദ്യം പച്ചക്കറികള്‍ - ആഹാരം കഴിക്കാന്‍ പ്ലേറ്റ് എടുക്കുമ്പോള്‍ ആദ്യം അതില്‍ പച്ചക്കറികള്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കുക. അതിനു ശേഷം മതി മറ്റുള്ളവ. കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ ആദ്യം കഴിക്കുക.
പതിയെ കഴിക്കാം - വാരിവലിച്ചു കഴിക്കുന്ന ശീലം നല്ലതല്ല. പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്.
എന്നും ഒരേപാത്രം- എന്നും ഒരേപാത്രത്തില്‍ ആഹാരം കഴിച്ചു നോക്കൂ. ഇത് അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും.
അമിതവണ്ണം കുറയ്ക്കാന്‍ ശക്തമായ തീരുമാനം എടുക്കും മുൻപു ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം.
∙ വെയ്റ്റ് ലോസിനൊപ്പം തന്നെ സംഭവിക്കാവുന്നതാണ് ഹെയർ ലോസ്. മുടിയുടെ ആരോഗ്യം കാക്കുന്ന സപ്ലിമെന്റ്സ് കഴിക്കണം. വൈറ്റമിൻ ഡി, ബി12, കാൽസ്യം, അയൺ എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ സപ്ലിമെന്റ്സ് എടുക്കാം.
∙ വ്യായാമം ചെയ്യുമ്പോൾ സ്ട്രെച്ച് മാർക്സ് വരാം. ഇതൊഴിവാക്കാൻ മോയിസ്ചറൈസേഷനാണു വഴി.
∙ ചർമം അയയുന്നതു തടയാൻ ധാരാളം വെള്ളം കുടിക്കാം. ഒപ്പം കൊ ളാജൻ അടങ്ങിയ ഭക്ഷണവും ക ഴിക്കണം. ബോൺ ബ്രോത്, തൊ ലിയോടു കൂടിയ ചിക്കൻ, ഒമേഗ 3 അടങ്ങിയ മീൻ എന്നിവ കഴിക്കാം. വെജിറ്റേറിയൻസ് ബ്രോക്‌ലി, ബെ റീസ്, ചിയ സീഡ്സ്, വോൾനട്സ് എന്നിവ കഴിക്കുക.
∙ 0.8 – 1 ഗ്രാം / കിലോഗ്രാമിലുള്ള ശരീരഭാരം എന്ന അളവിൽ ദിവസവും പ്രോട്ടീൻ കഴിക്കണം. മാംസ വിഭവങ്ങളും പയറുപരിപ്പു വർഗങ്ങളുമാണ് സ്രോതസ്സ്. മുടി, ചർമം, പേശികൾ ഇവയുടെ ആരോഗ്യത്തിനു പ്രോട്ടീൻ ആവശ്യമാണ്.