‘താരൻ മാറ്റും, വണ്ണം കുറയ്ക്കും, ഹൃദയാരോഗ്യം കാക്കും..’; ഒന്നല്ല നൂറുണ്ട് തൈരിന്റെ ഗുണങ്ങള്‍ The Amazing Health Benefits of Curd
Mail This Article
ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ഒപ്പം നിരവധി സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് തൈര്. കാൽസ്യം അടങ്ങിയ തൈര് ചർമ സംരക്ഷണത്തിനും താരൻ മാറ്റാനും ഉത്തമമാണ്.
സൗന്ദര്യത്തിനു കൂട്ടായി തൈര്
∙ തൈരും തക്കാളിനീരും തുല്യ അ ളവിൽ യോജിപ്പിച്ചു തയാറാക്കിയ ഫെയ്സ് പാക്ക് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകുക. മുഖത്തെ കരുവാളിപ്പ് അകലാനും ചർമസുഷിരങ്ങൾ ചുരുങ്ങാനും സഹായിക്കും.
∙ ഒരു ചെറിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതിലേക്ക് ഒ രു വലിയ സ്പൂൺ തൈരു ചേർത്തിളക്കുക. ഈ പാക്ക് മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്തശേഷം ഉ ണങ്ങുംവരെ കാത്തിരിക്കുക. ഇനി കഴുകാം. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ അകലും.
∙ ഒരു വലിയ സ്പൂൺ തൈരും ഒ രു ചെറിയ സ്പൂൺ ഓട്സും യോജിപ്പിച്ചു രണ്ടു മിനിറ്റ് വയ്ക്കുക. ഇ തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. മൃതകോശങ്ങൾ അകറ്റാനും മുഖക്കുരു അകലാനും നല്ല ഫെയ്സ് പാക്കാണിത്.
∙ ഒരു വലിയ സ്പൂൺ തൈരും അര വലിയ സ്പൂൺ തേനും കൂട്ടി യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം മുഖം കഴുകുക. വരണ്ട ചർമക്കാർക്ക് യോജിച്ച പാക്ക് ആണിത്. ചർമം മൃദുവാകും, പാടുകൾ മങ്ങും.
തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
പതിവായി തൈര് കഴിക്കുന്നത് ആരോഗ്യത്തിനു പലവിധ ഗുണങ്ങൾ നൽകും.
∙ തൈരിൽ അടങ്ങിയിട്ടുള്ള കാത്സ്യം എല്ലിനും പല്ലിനും ഗുണകരമാണ്. ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ട വൈറ്റമിൻസും തൈരിലുണ്ട്.
∙ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയ തൈര് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും. ദഹനം സുഗമമാകുമ്പോൾ പോഷകങ്ങൾ ശരിയായി ആഗീരണം ചെയ്യപ്പെടുകയും അതുവഴി പൊതുവായുള്ള ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ഗ്യാസ് ട്രബിൾ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും തൈര് സഹായിക്കും.
∙ രക്തസമ്മർദം സന്തുലിതമായി നിലനിർത്താൻ തൈര് സഹായിക്കും. ഹൃദയാരോഗ്യം കാക്കും.
∙ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും തൈര് വളരെ ഗുണകരമാണ്.
∙ സ്ത്രീകളെ അലട്ടുന്ന യോനിയിലെ അണുബാധ അകറ്റാനും വരാതിരിക്കാനും തൈര് ആഹാരശീലത്തില്‍ ഉൾപ്പെടുത്തിയാൽ മതി.
∙ തൈരിൽ ധാരാളമായി പ്രോട്ടീൻ ഉണ്ട്. കോശങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷികമായ പ്രോട്ടീൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമാണ്.
∙ അധികം പുളിയും തണുപ്പുമില്ലാത്ത തൈര് കഴിക്കുന്നതാണു നല്ലത്. അളവ് അധികമാകാതെയും ശ്രദ്ധിക്കണം.
കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ
∙ അര ലീറ്റർ പാൽ ഇളക്കി കാച്ചിയെ ടുക്കുക. തിളച്ച ശേഷവും ഒരു മി നിറ്റ് കൂടി അടുപ്പത്തു വച്ചു ഇളക്കിയശേഷം വാങ്ങി ചൂടാറ്റാം. തൈര് ഉറ കൂടാൻ വയ്ക്കുന്ന പാത്രത്തിൽ ഒരു വലിയ സ്പൂൺ തൈര് ചേർത്തശേഷം ഇളംചൂടുള്ള പാലില്‍ നിന്ന് അൽപം ചേർത്തിളക്കുക. ബാക്കി പാൽ കൂടി ചേർത്തിളക്കി പാത്രം മൂടി അനക്കാതെ മാറ്റി വയ്ക്കുക. 10–12 മണിക്കൂറിനുള്ളിൽ കട്ടത്തൈര് റെഡി.
∙ ഉറയില്ലാതെയും തൈരുണ്ടാക്കാം. കാച്ചിയെടുത്ത ഇളം ചൂടുള്ള ഒരു കപ്പ് പാലിൽ തണ്ടോടു കൂടി രണ്ടു പച്ചമുളകോ, വറ്റൽമുളകോ ചേ ർത്തു മൂടി അനക്കാതെ മാറ്റി വയ്ക്കുക.
∙ തൈരുണ്ടാക്കാൻ എപ്പോഴും ഒരേ തൈരിൽ നിന്നുള്ള ഉറ ഉപയോഗിക്കരുത്. ഇടയ്ക്കിടെ പു തിയ തൈര് ഉറയൊഴിക്കാൻ ഉപയോഗിക്കുക.
∙ ഉറയൊഴിക്കുന്ന പാലിൽ അര ലീറ്റർ പാലിന് ഒരു വലിയ സ്പൂൺ അളവിൽ പാൽപൊടി ചേർത്തിളക്കിയശേഷം ഉറയൊഴിക്കുക. കട്ടത്തൈര് കിട്ടും. തണ്ടോടു കൂടിയ ഒരു പച്ചമുളക് രണ്ടായി പിളർന്നു ചേർത്താലും മതി.