‘നോണ്‍ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്’; സോയാ ബീൻ ഉപയോഗിച്ച് തയാറാക്കാൻ എത്ര എളുപ്പം! Soybean: A Nutritional Powerhouse for Health
Mail This Article
സോയാ ബീൻ ആരോഗത്തിന് ഒരു മുതൽകൂട്ടാണ്. ഒരു കപ്പ് വേവിച്ച സോയാ ബീനിൽ 30 ഗ്രാം പ്രോട്ടീൻ ഉണ്ട്. കൂടാതെ വൈറ്റമിൻ കെ1, ഫോളേറ്റ്, കോപ്പർ, ഫോസ്ഫറസ്, തിയാമിൻ എന്നിങ്ങനെ വൈറ്റമിന്‍സും മിനറൽസും അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടവുമാണ്.
സോയാ ബീൻ കബാബ്
സോയാ ബീൻ – ഒരു കപ്പ്, കുതിർത്തത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ, മല്ലിയില – രണ്ടു വലിയ സ്പൂൺ, ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ, പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്, മുളകുപൊടി – അര ചെറിയ സ്പൂൺ, സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്, ഉപ്പ് – പാകത്തിന്, നാരങ്ങാനീര് – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കുതിർത്തു വച്ചിരിക്കുന്ന സോയ ബീൻ ഉപ്പു ചേർത്തു വേവിച്ചശേഷം ബ്ലെൻഡറിലാക്കി അരയ്ക്കുക. അധികം അരഞ്ഞുപോകാതെ ശ്രദ്ധിക്കണം.
∙ ഇതിലേക്കു ബാക്കി ചേരുവകളെല്ലാം ചേർത്തു നന്നായി കുഴയ്ക്കുക.
∙ ഈ കൂട്ടിൽ നിന്ന് കുറേശ്ശേ വീതമെടുത്തു നാരങ്ങാവലുപ്പത്തിലുള്ള ഉരുളകളാക്കിയശേഷം കൈവെള്ളയിൽ വച്ചുമെല്ലേ ഒന്നു പരത്തി വട്ടത്തിലാക്കുക.
∙ ചൂടാക്കിയ നോൺ സ്റ്റിക് പാനിൽ അൽപം എണ്ണ പുരട്ടുക. ഓരോ കബാബ് വീതം ചേർത്ത് ഇരുവശവും മൊരിയിച്ചെടുക്കുക.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്