ഇടനേരങ്ങൾ ആഘോഷമാക്കാൻ രുചിക്കൊപ്പം ആരോഗ്യവും പകരുന്ന ചേരുവകൾ ചേർത്തൊരു സാലഡ് ആയാലോ. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണു വൈറ്റമിൻ ബിയും വൈറ്റമിൻ സിയും. ഈ വൈറ്റമിനുകൾക്കു പുറമെ ധാരാളം നാരും അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയിൽ. പയർ മുളപ്പിച്ചതിൽ ധാരാളം പ്രോട്ടീനും ദഹനത്തെ ത്വരിതപ്പെടുത്തുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. തേനിലാകട്ടെ വയറിനുള്ളിൽ നല്ല ബാക്ടീരിയ വളർന്നു വരാനുള്ള പ്രോബയോട്ടിക്കുകളും ധാരാളം. രോഗപ്രതിരോധ ശേഷി കൂട്ടാൻ സൂപ്പർ സാലഡ് റെഡി.
പയർ മുളപ്പിച്ചത്– ഉണക്കമുന്തിരി സ്മാർട്ട് സാലഡ്
1. ഉണക്കമുന്തിരി – 50 ഗ്രാം, കഴുകി കുതിർത്തത്
സാലഡ് കുക്കുമ്പർ – ഒരു ചെറുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
തക്കാളി – ഒരു വലുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
ലെറ്റൂസ് – 100 ഗ്രാം, കൈ കൊണ്ടു കീറിയത്
പയര്‍ മുളപ്പിച്ചത് – 150 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തേന്‍ – 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ ചേരുവകൾ എല്ലാം തയാറാക്കി വയ്ക്കുക.
∙ വിളമ്പുന്നതിനു തൊട്ടുമുൻപ് സാലഡ് ബൗളിലാക്കി കുടഞ്ഞു യോജിപ്പിക്കുക.
തയാറാക്കിയത്: മെര്‍ലി എം. എൽദോ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ് ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം.