ADVERTISEMENT

ഗർഭകാലത്തു രക്താതിമർദം ഉണ്ടായിരുന്നവർ വീണ്ടും ഗർഭിണിയാകുമ്പോൾ ബിപി കൂടാനുള്ള സാധ്യതയുണ്ട്. വീണ്ടും ജസ്റ്റേഷനൽ ഹൈപ്പർടെൻഷൻ വരാനുള്ള സാധ്യത 20% ആണ്. പ്രീ എക്‌ളാംപ്സിയ വരാന്‍ 6-8% സാധ്യയുണ്ട്. എക്‌ളാംപ്സിയയ്ക്കുള്ള സാധ്യത 0.2 %. 65 – 70% ആളുകളിലും രക്താദിമർദം വീണ്ടും വന്നേക്കില്ല എന്ന പോസിറ്റീവ് വശമുണ്ടെങ്കിലും ശ്രദ്ധ വളരെ ആവശ്യമാണ്.

കഴിഞ്ഞ ഗർഭകാലത്ത് 34 ആഴ്ചയ്ക്കു മുൻപേ തന്നെ ബിപി വന്നവർക്ക് ഇപ്രാവശ്യം റിസ്ക് കൂടുതലാണ് (70% സാധ്യത). ക്രോണിക് ഹൈപ്പർടെൻഷൻ ഉള്ളവർ, മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ബിപി ഉള്ളവർ, പൊണ്ണത്തടി ഉള്ളവർ, രണ്ടു ഗർഭകാലത്തിനിടയിൽ അമിതമായി ഭാരം കൂടിയവർ, ഒരു ഗർഭത്തിനുശേഷം ഉടനെ ഗർഭിണിയായവർ, പുതിയ പാർട്ണർ ആണെങ്കിൽ, വൃക്ക രോഗമുള്ളവർ, APLA, SLE തുടങ്ങിയ ഓട്ടോ ഇമ്യൂൺ രോഗങ്ങളുള്ളവർ, ഇത്തവണ ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നവർ, പ്രമേഹമുള്ളവർ, കുഞ്ഞിനു വളർച്ച ഇല്ലാതിരുന്നവർ (FGR) എന്നിവർക്ക് റിസ്ക് കൂടുതലാണ്.

shewellness
ADVERTISEMENT

ബിപി വീണ്ടും വരുന്നതു പൂർണമായി തടയാൻ കഴിയില്ല. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

  • ഇടയ്ക്കിടെ ബിപി പരിശോധിക്കുക.
  • ഗർഭിണിയാകുമ്പോൾ മുതൽ കാൽസ്യം കഴിക്കുക.
  • 12 ആഴ്ച കഴിയുമ്പോൾ മുതൽ ചെറിയ ഡോസ് മരുന്ന് (ഡോക്ടർ നിർദേശിക്കും) കഴിച്ചു തുടങ്ങുക.
  • ശരീരഭാരം നിയന്ത്രിക്കുക.
  • പ്രമേഹമോ വൃക്കരോഗമോ ഉണ്ടെങ്കിൽ അവ നിയന്ത്രിച്ചശേഷം മാത്രം ഗർഭിണിയാവുക.
  • കൃത്യമായി ഇടവേളകളിൽ പരിശോധന നടത്തുക.

ചെറിയ തോതിലുള്ള ഹൈപ്പർ ടെൻഷൻ ആയിരുന്നു കഴിഞ്ഞ തവണയെങ്കിൽ ഇത്തവണ 70 ശതമാനവും ഹൈപ്പർ ടെൻഷൻ വരില്ല. എന്നിരുന്നാലും ചെക്കപ്പ് മുടക്കരുത്.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.

ADVERTISEMENT
Understanding Recurrent Pregnancy Hypertension:

Pregnancy high blood pressure in a subsequent pregnancy is a concern, with statistics indicating a significant chance of recurrence. Proactive monitoring and adherence to medical advice are crucial for managing and potentially preventing severe complications.

ADVERTISEMENT