ADVERTISEMENT

ഇന്ത്യയിൽ സുരക്ഷിതമായ ഗർഭഛിദ്രം നടപ്പാക്കുന്നതിനായി MTP (Medical Termination of Pregnancy) act 1971 amended in 2021 ഗൈഡ് ലൈൻ ആണ് ഫോളോ ചെയ്യുന്നത്. ഇതു പ്രകാരം ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള സർക്കാർ ആശുപത്രികൾ, സ്വകാര്യ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ എന്നിവടങ്ങളിൽ 24 ആഴ്ച വരെയുള്ള ഗർഭം അബോർഷൻ ചെയ്യാം. 20 ആഴ്ച വരെയുള്ള എംടിപിക്ക് ഒരു റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനറിന്റെയും 20 - 24 ആഴ്ച വരെയുള്ള അഡ്വാൻസ്ഡ് പ്രഗ്‌നൻസിക്ക് രണ്ടു മെഡിക്കൽ പ്രാക്ടീഷനർമാരുടെയും അഭിപ്രായം എടുക്കേണ്ടതുണ്ട്.

എംടിപി കൺസെന്റ് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

∙ 18 വയസ്സ് പൂർത്തിയായ സ്ത്രീക്ക് എംടിപി ചെയ്യാൻ അവരുടെ പൂർണസമ്മതം വേണം. ഭർത്താവിന്റെ കൺസെന്റ് ആവശ്യമില്ല.

∙ 18 വയസ്സിനു താഴെയുള്ളവർക്കും മാനസികപരിമിതിയുള്ളവർക്കും രക്ഷകർത്താവിന്റെ റിട്ടൺ കൺസെന്റ് വേണം.

ADVERTISEMENT

∙ Form Cയിലാണ് കൺസെന്റ് രേഖപ്പെടുത്തേണ്ടത്.

∙ എംടിപി ചെയ്യുന്ന സ്ത്രീയുടെ സ്വകാര്യത സംരക്ഷിച്ചിരിക്കണം

shewellness
ADVERTISEMENT

ഏതൊക്കെ ഘട്ടങ്ങളിൽ എംടിപി അനുവദിക്കാം ?

∙ ഗർഭം തുടരുന്നതു മൂലം സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനു ഗുരുതരമായ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണം ഹൃദ്രോഗം.

∙ ജനിക്കാൻ പോകുന്ന കുഞ്ഞിനു മാനസികമോ ശാരീരികമോ ആയ ഗുരുതരവൈകല്യങ്ങൾ ഉണ്ടെങ്കിൽ

∙ റേപ്പിലൂടെ ഗർഭം ധരിച്ചെങ്കിൽ

∙ ഗർഭനിരോധന മാർഗം ഉപയോഗിച്ചിട്ടും ഗർഭിണിയായെങ്കിൽ (Contraceptive Failure)

∙ ഡിവോഴ്സ് ആകുക, ഭർത്താവ് മരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഗർഭം തുടരുന്നതു കടുത്ത മാനസിക സംഘർഷമുണ്ടാക്കുകയും മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും ഗർഭിണിക്കു തോന്നിയാൽ

വിവാഹിതരായ സ്ത്രീകൾക്കും അവിവാഹിതർക്കും എംടിപി ചെയ്യാം. എംടിപിക്കു മുൻപ് ഡോക്ടർ പരിശോധനകൾ നടത്തുകയും റിസ്ക് ഫാക്ടേഴ്സ് ഉണ്ടെങ്കിൽ അവ ബോധ്യപ്പെടുത്തുകയും ചെയ്യും.പരിപൂർണ സമ്മതപത്രം വാങ്ങി, വേണ്ടത്ര മുൻകരുതലുകൾ എടുത്ത്, ഗർഭത്തിന്റെ കാലയളവ് അനുസരിച്ച് ഒപിയായോ ഐപിയായോ എംടിപി ചെയ്യാവുന്നതാണ്.

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള വിശദമായി മറുപടി വനിത മാസികയിൽ വായിക്കാം

Key Provisions of the Medical Termination of Pregnancy Act:

Safe abortion in India is guided by the Medical Termination of Pregnancy (MTP) Act 1971, as amended in 2021. This act allows for pregnancy termination up to 24 weeks in government or private healthcare facilities, with specific consent and consultation requirements based on the gestational period.

ADVERTISEMENT