ADVERTISEMENT

രമേഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. ഉറക്കെയൊന്നു കരയാൻ പോലും അയാളുടെ മനസ്സ് ഇതുവരെ തയാറായിട്ടില്ല. രണ്ടാഴ്ചയായി ഒരേ ഇരിപ്പു തുടങ്ങിയിട്ട്. ‘‘എന്നാലും അവൾക്ക് എന്താണു പറ്റിയത്?’’ ചുറ്റും നിൽക്കുന്നവരോട് ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. മറുപടി പറയാനില്ലാതെ വിതുമ്പുകയാണു സുഹൃത്തുക്കളും. അവരുടെ ഹൃദയത്തിലും അതേ ചോദ്യം പ്രതിധ്വനിക്കുകയാണ്: ദീപയുടെ ജീവനെടുക്കാൻ കാരണമായതെന്ത് ?

പോസ്റ്റ്മോട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും ഇല്ല. ര ക്തത്തിൽ അണുബാധ ഉണ്ടായെന്നാണു ഡോക്ടർമാർ പറയുന്നത്. അങ്ങനെ സംഭവിക്കാൻ യാതൊരു കാരണവും  കണ്ടെത്താൻ ക ഴിയുന്നില്ല രമേഷിനും മക്കൾക്കും.

ADVERTISEMENT

‘‘ഞങ്ങൾ ജംഗിൾ സഫാരിക്കു പോയി വന്നതിനു ശേഷമാണ് ദീപയ്ക്കു വയ്യാതായത്. കാടിനരികെ വച്ച് എന്തോ പ്രാണി കടിച്ചുവെന്ന് അവൾ പറഞ്ഞത് ഓർമയുണ്ട്. കഴുത്തിന്റെ വലതുഭാഗത്തായി തോളത്തു ചുവന്നു തടിച്ചൊരു അടയാളം ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതു മാഞ്ഞു പോയി. പിന്നീട് 13 ദിവസമേ അവൾക്കു സംസാരിക്കാൻ കഴിഞ്ഞുള്ളൂ...’’ വിങ്ങലിന്റെ ശബ്ദം പുറമേയ്ക്കു കേൾക്കാതിരിക്കാൻ രമേഷ് വീണ്ടും നിശ്ശബ്ദനായി. മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന്റെ സ്പന്ദനമായിരുന്നു ദീപ. ആദ്യമായി കാണുന്നവരോടു പോലും അ ടുപ്പത്തോടെ പെരുമാറിയിരുന്നതു കൊണ്ടു ദീപയെ എ ല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. 

ഇടയ്ക്കു ഫോൺ വിളിച്ച് ‘നമ്മളെയൊക്കെ മറന്നോ’ എന്നു പരിഭവം പറയുന്ന ദീപയുടെ വേർപാട് അകലെയുള്ള പരിചയക്കാർക്കു പോലും വിശ്വസിക്കാനാവുന്നില്ല. ദീപയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കാര്യം രമേഷ് പരിചയക്കാരോടെല്ലാം പറഞ്ഞിരുന്നു. അപ്പോഴും 55 വയസ്സുകാരി ദീപ എന്നേയ്ക്കുമായി വിട പറയുകയാണെന്ന് ആരും കരുതിയില്ല. കാരണം, അവൾക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ADVERTISEMENT

പുലർച്ചെ മൂന്നരയ്ക്കു ദുഃസ്വപ്നം പോലെ വന്ന ഫോ ൺ കോളിൽ രമേഷ് തൊണ്ടയിടറി തേങ്ങുകയായിരുന്നു. ‘ദീപ പോയി’ എന്നൊരു വാക്കു മാത്രം തെളിഞ്ഞു കേട്ടു. കൂട്ടുകാരിയെ അവസാനമായി കാണാൻ കുറേ പേർ മുംബൈയിലെത്തി. കനലിന്റെ നൊമ്പരം ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ടാണ് അവരെല്ലാം മടങ്ങിയത്.   

ഈ സംഭവത്തെക്കുറിച്ച് തിരുവനന്തപുരം കിംസ് ആ ശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം ക്ലിനിക്കൽ ഡയറക്ടർ ഡോ. ഷമീമിനോടു പറഞ്ഞു. കാടിന്റെ പ ശ്ചാത്തലത്തെക്കുറിച്ചും വനപ്രദേശങ്ങളിൽ മനുഷ്യനെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ജീവജാലങ്ങളെക്കുറിച്ചുമുള്ള വിശദീകരണമാണ് ഡോ. ഷമീം ഇതിനു മറുപടിയായി നൽകിയത്.  

ADVERTISEMENT

ജീവനെടുക്കുന്ന പ്രാണികൾ

നാട്ടിലുള്ളതിനെക്കാൾ ഇരട്ടിയിലധികം പ്രാണികളും ഇഴജന്തുക്കളും കാട്ടിലുണ്ട്. സ്വയരക്ഷയ്ക്കായി പ്രകൃതി അ വയ്ക്കു നൽകിയിട്ടുള്ള വിഷാംശം മനുഷ്യന്റെ ജീവനെടുക്കാൻ സാധ്യതയുണ്ട്. കൊതുക്, ഈച്ച, പുഴു, ചിലന്തി, തീ ഉറുമ്പ്, ആസിഡ് ഫ്ളൈ, തവള, പഴുതാര, തേൾ എന്നിവ നാട്ടിലേതു പോലെ വനപ്രദേശങ്ങളിലും ഉണ്ട്. 

അലർജിയുള്ള ചിലയാളുകൾക്കു ദംശനം ഏറ്റാൽ ശ്വാസതടസ്സം, തലകറക്കം, ശ്വാസംമുട്ടൽ, രക്തസമ്മർദം കുറയൽ, വയറുവേദന എന്നീ പ്രശ്നങ്ങളുണ്ടാകും. തേനീച്ച, വലിയ കടന്നൽ എന്നിവയുടെ ആക്രമണം മരണ കാരണമായേക്കാം.

അട്ടകളാണ് മറ്റൊരു വിഭാഗം. കാട്ടിൽ എല്ലായിടത്തും അട്ടയുണ്ടാകും. അലർജി ഉള്ളവർക്ക് അട്ട കടിച്ച സ്ഥലത്തു നീർക്കെട്ടിനു സാധ്യതയുണ്ട്. ശരീരമാകെ ചൊറിഞ്ഞു തടിക്കുക, കടുത്ത വേദന, തളർച്ച എന്നീ  പ്രശ്നങ്ങ ൾ നേരിട്ടാൽ ഉടൻ ചികിത്സ തേടണം.

കേരളത്തിലെ കാടുകളിൽ മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, ചുരുട്ട, മണ്ഡലി, രാജവെമ്പാല എന്നീ വിഷപ്പാമ്പുകൾ ഉണ്ട്. പാമ്പു കടിയേറ്റാൽ വെപ്രാളം പ്രകടിപ്പിച്ച് ഓടരുത്. മുറിവേറ്റ സ്ഥലത്ത് തുണി ഉപയോഗിച്ച് അയവിൽ കെട്ടുക. ആശുപത്രിയിൽ എത്തുന്നതുവരെ നടക്കരുത്. 

തേനീച്ച, കടന്നൽ എന്നിവ കുത്തിയാൽ വേദന, ചുവപ്പ്, വീക്കം എന്നിവയ്ക്കു കാരണമാകും. അലർജി ഉള്ളവരിൽ ഇതു മരണകാരണം വരെ ആയേക്കാം. ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടാതെ ഇലകളിൽ ചേർന്നിരിക്കുന്നവയാണു കടലാസ് കടന്നലുകൾ. കുടയുടെ ആകൃതിയിലുള്ളതാണ് ഇവയുടെ കൂട്. കൂടിന് ഇളക്കം തട്ടിയാൽ ഇവ ആക്രമിക്കും. അസഹനീയമായ നീറ്റലുണ്ടാക്കുന്ന തീ ഉറുമ്പുകളും അപകടകാരികളാണ്.  

onlinemasterpageNew

വിഷമുള്ള മറ്റൊരു വിഭാഗമാണു ചിലന്തികൾ. ഇതിന്റെ വിഷം പേശി വേദന, മലബന്ധം, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. അതുപോലെ തന്നെ വിഷമുള്ള തേളുകളുണ്ട്. ചില ഇനം തേളുകളുടെ വിഷത്തിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ന്യൂറോടോക്സിനുകൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ കുത്തേറ്റാൽ മസിലുകളിൽ കടുത്ത വേദനയും അമിതമായ വിയർപ്പും അനുഭവപ്പെടും. രക്തസമ്മർദം കൂടിയതിന്റെ ലക്ഷണങ്ങൾ പോലെ തലവേദനയും തലകറക്കവും ഉണ്ടാകും.

പാറകൾ, മരക്കഷണങ്ങൾ, അയഞ്ഞ മണ്ണ് എന്നിവയ്ക്കടിയിലാണ് തേളുകളുണ്ടാവുക. വലിയ തോതിൽ വി ഷം ഏറ്റാൽ മരണം വരെ സംഭവിക്കാം. 

ബൈജു ഗോവിന്ദ്

ADVERTISEMENT