ADVERTISEMENT

ആരോഗ്യത്തിനു ഹാനികരമായ എപ്പിക്ലോറോഹൈഡ്രിൻ എന്ന രാസവസ്തു അടങ്ങിയ ടീബാഗുകൾക്ക് രാജ്യത്ത് വിലക്ക്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കു എപ്പിക്ലോറോഹൈഡ്രിൻ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.  ടീബാഗ് ബ്ലീച്ച് ചെയ്യാൻ ഉൾപ്പെടെ ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ. 

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആണ് രാജ്യത്ത് ആദ്യമായി ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തിയത്. ടീബാഗിൽ വയ്ക്കുന്ന തേയില, ഗ്രീൻ ടീ, ചായപ്പൊടി എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി. ടീ ബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങളും ഇറക്കിയിട്ടുണ്ട്. 

ADVERTISEMENT

ടീബാഗുകൾ നിർമാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, നൂല്, ഫാസ്റ്റ്നർ, ടാഗുകൾ, മഷി, പശ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിർദേശിച്ചു. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും നിർദേശമുണ്ട്.

പുതിയ നിബന്ധന അനുസരിച്ച് ടീബാഗ് പേപ്പർ, ടാഗ്, നൂൽ എന്നിവ നിർബന്ധമായും ‘മൈഗ്രേഷൻ പരിശോധന’ പാസായിരിക്കണം. ചായ ഉണ്ടാക്കുന്ന വേളയിൽ ഇവയിലടങ്ങിയിരിക്കുന്ന വസ്തുക്കൾ ആരോഗ്യത്തിനു ഹാനികരമല്ല എന്ന് ഉറപ്പുവരുത്തുന്നതിനായാണ്.  

ADVERTISEMENT

പ്രധാന നിർദേശങ്ങൾ

∙ പേപ്പർ മരം, മുള എന്നിവയിൽ നിന്നുണ്ടാക്കുന്ന പൾപ്പ് (വെർജിൻ പൾപ്പ്) ഉപയോഗിച്ചു മാത്രമേ ടീ ബാഗ് നിർമിക്കാവൂ.

ADVERTISEMENT

∙ ടീബാഗുകളുടെ ബലം കൂട്ടാൻ വാഴനാരുകൾ ഉപയോഗിക്കാം, മറ്റ് ഉൽപന്നങ്ങൾ പാടില്ല.

∙ മൈക്രോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ടീബാഗുകൾക്ക് വിലക്ക്.

∙ ടീബാഗിനെ ടാഗുമായി ബന്ധിപ്പിക്കുന്ന നൂൽ പരുത്തി കൊണ്ടു മാത്രം നിർമിച്ചവയായിരിക്കണം.

∙ ഒറ്റത്തവണ ഉപയോഗിക്കാനുള്ള ടീബാഗിൽ ഒന്നു മുതൽ നാല് ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.

∙ ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വലിയ ടീബാഗുകളിൽ നാലു മുതൽ 25 ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.

∙ ടീബാഗ് ടാഗിൽ പേരെഴുതാനും മറ്റും ഉപയോഗിക്കുന്ന മഷി ഫു‍ഡ് പാക്കേജിങ് ചട്ടപ്രകാരം അനുവദിച്ചുട്ടള്ളത് മാത്രമാകണം.

India Bans Tea Bags With Harmful Chemical Epichlorohydrin:

Tea bags containing the harmful chemical epichlorohydrin, linked to serious diseases including cancer, have been banned in India. This significant regulation, introduced by the Bureau of Indian Standards, aims to ensure the safety and quality of tea bags by setting new guidelines for raw materials, manufacturing, and labeling.

ADVERTISEMENT