ADVERTISEMENT

Dilation and Curettage എന്നതിന്റെ സംക്ഷിപ്തരൂപമാണ് ഡി ആൻഡ് സി. ഒരേ സമയം ചികിത്സയും രോഗകാരണം കണ്ടെത്താനുള്ള മാർഗവുമാണിത്.

ഗർഭാശയഗളം വികസിപ്പിച്ചു ഗർഭപാത്രത്തിന്റെ ഉൾഭിത്തിയിലെ കോശങ്ങളും കലകളും നീക്കം ചെയ്യാനും പരിശോധനയ്ക്ക് അയയ്ക്കാനുമാണു ഡി ആൻഡ് സി എന്ന മൈനർ സർജറി ചെയ്യുന്നത്. നീക്കം ചെയ്യുന്ന കോ ശങ്ങൾ പാത്തോളജി ലാബിലേക്കു സൂക്ഷ്മ പരിശോധനയ്ക്കായി അയയ്ക്കുന്നതു വഴി അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടുപിടിക്കാനാകും.

ADVERTISEMENT

ആർത്തവസമയത്ത് അമിത രക്തസ്രാവം, പോളിപ്, ക്രമം തെറ്റിയുള്ള രക്തസ്രാവം എന്നിവയൊക്കെയുള്ളപ്പോഴാണ് ഡോക്ടർമാർ പൊതുവേ നിർദേശിക്കാറുള്ളത്. ഡി ആൻഡ് സി ടെസ്റ്റ് വഴി കണ്ടുപിടിക്കാനാകുന്ന പ്രധാനപ്പെട്ട രോഗാവസ്ഥയാണ് ഗർഭാശയഭിത്തിയുടെ അമിതവളർച്ച (എൻ‍‍ഡോമെട്രിയൽ ഹൈപ്പർ പ്ലേസിയ). ഭാവിയിൽ ഗർഭാശയഭിത്തിയുടെ കാൻസറായി മാറാൻ സാധ്യതയുള്ള അവസ്ഥയാണിത്.

ShewellnessGIGI

ശസ്ത്രക്രിയയ്ക്കായി ഏകദേശം 10-15 മിനിറ്റ് എടുക്കും. അനസ്തേഷ്യ നൽകുന്നതിനാൽ നാല് - അഞ്ചു മണിക്കൂർ നിരീക്ഷണം ആവശ്യമാണ്. ഒന്ന്-രണ്ടു ദിവസത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.

ADVERTISEMENT

ഡി ആൻഡ് സിക്ക് ശേഷം പനി, അമിത രക്തസ്രാവം, വയറുവേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്.

വിവരങ്ങൾക്കു കടപ്പാട് : അസോ. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ

ADVERTISEMENT
Understanding Dilation and Curettage (D&C):

Dilation and Curettage (D&C) is a minor surgical procedure used for both diagnosis and treatment of various uterine conditions, especially heavy or irregular bleeding. This procedure involves widening the cervix and removing tissue from the uterine lining for examination to identify the cause of bleeding or other abnormalities.

ADVERTISEMENT