ADVERTISEMENT

ഗർഭസ്ഥശിശുവിന്റെ അനക്കം നിരീക്ഷിക്കേണ്ടതു കുഞ്ഞിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ആദ്യ ഗർഭത്തിൽ കുഞ്ഞിന്റെ അനക്കം ഏകദേശം 20 ആഴ്ച (അഞ്ചു മാസം) മുതലാണ് അറിഞ്ഞു തുടങ്ങുക. തുടർന്നുള്ള ഗർഭങ്ങളിൽ 16-18 ആഴ്ചയിൽ തന്നെ അനക്കം അറിയാൻ സാധിക്കും. കുഞ്ഞു വളരുന്നതനുസരിച്ച് അനക്കം കൂടുകയും 28 ആഴ്ച ആകുമ്പോഴേക്ക് അനക്കത്തിന്റെ എണ്ണവും ക്രമവും നിശ്ചിത രീതിയിലാകുകയും ചെയ്യും. ഇത് ഏകദേശം 36 ആഴ്ച വരെ തുടരും. അതിനുശേഷം കുഞ്ഞിന്റെ വളർച്ച ഏകദേശം പൂർണമാകുന്നതു കൊണ്ട് ഗർഭാശയത്തിനകത്തെ സ്ഥലം കുറയും. അപ്പോൾ അനക്കം താരതമ്യേന കുറയും.

ഓരോ കുഞ്ഞിന്റെയും അനക്കത്തിന്റെ എണ്ണവും ക്രമവും വ്യത്യാസമാണ്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കു പറയാനാകില്ല. എന്നിരുന്നാലും പൊതുവായി നിഷ്കർഷിക്കുന്ന രീതി പറയാം.

ADVERTISEMENT

എല്ലാ ദിവസവും ഒരു നേരത്തെ (ഗർഭിണികൾക്കു സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം) ആഹാരത്തിനു ശേഷം രണ്ടു മണിക്കൂർ ഇടതുവശം ചെരിഞ്ഞു കിടന്ന് അനക്കം ശ്രദ്ധിക്കുക. കുഞ്ഞു ചവിട്ടുന്ന (Kicking) അനക്കം 10 തവണ ലഭിച്ചാൽ ഗർഭസ്ഥശിശുവിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അനുമാനിക്കാം.

ShewellnessGIGI

പതിവിലും കുറവായോ ശക്തമായോ കുഞ്ഞിന്റെ അനക്കം ലഭിക്കുക, ഒരു മണിക്കൂറിലേറെയായിട്ടും ഒരു തവണ പോലും കുഞ്ഞിന്റെ അനക്കം അനുഭവപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ ഡോക്ടറെ കാണണം. മറുപിള്ളയിൽനിന്ന് കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവ്, കുഞ്ഞിന്റെ വളർച്ചക്കുറവ്, കുഞ്ഞു കിടക്കുന്ന അമ്‌നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ്, പൊക്കിൾകൊടിയിലുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാകാം അനക്കക്കുറവിന്റെ പ്രധാന കാരണങ്ങൾ.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട് : ഡോ. ജിജി എ, അസോ. പ്രഫസർ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഗവ. ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ

Understanding Fetal Movement: A Guide for Expectant Mothers:

Fetal movement is crucial for monitoring your baby's well-being during pregnancy. Paying attention to these movements, especially the frequency and intensity, can alert you to potential issues and ensure a healthy pregnancy.

ADVERTISEMENT
ADVERTISEMENT