ദഹനശക്തി ഏറ്റവും കുറഞ്ഞിരിക്കുന്ന കർക്കടകത്തിൽ ആരോഗ്യവും സൗന്ദര്യവും പ്രതിരോധശേഷിയും വർധിക്കാൻ ഏറ്റവും ഉചിതമാണ് മുക്കുടി. ഉദരസംബന്ധമായി പ്രശ്നങ്ങൾ അലട്ടാതിരിക്കാനും നല്ലതാണ്. പണ്ടു കാലത്ത് കേരളീയർക്കിടയിൽ വളരെയേറെ പ്രചാരം ഉണ്ടായിരുന്ന ആഹാരമായിരുന്നു മുക്കുടി. മുക്കുടിയുടെ ചേരുവകളിലും ഉണ്ടാക്കുന്ന രീതിയും പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്.
ചേരുവകൾ
ADVERTISEMENT
പുളിയില്ലാത്ത മോര് – രണ്ടു ഗ്ലാസ് ദശപുഷ്പം (മുക്കുറ്റി, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽച്ചെവിയൻ, പൂവാംകുരുന്നില, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി) ആര്യവേപ്പ്- അഞ്ച്–ആറ് ഇല കുരുമുളക് – കാൽ ചെറിയ സ്പൂണ്‍ വെളുത്തുള്ളി – 4–5 അല്ലി ചുക്ക് – ഒരു ചെറിയ കഷണം മല്ലി – അര ചെറിയ സ്പൂൺ ചെറിയ ജീരകം – അര ചെറിയ സ്പൂൺ അയമോദകം – അര ചെറിയ സ്പൂൺ ഇന്തുപ്പ് –ആവശ്യത്തിന്
തയാറാക്കുന്ന വിധം
ADVERTISEMENT
പച്ചമരുന്നുകളിൽ നിന്നും ലഭ്യമായവ സമൂലം (വേരും ഇലകളും ഉള്‍പ്പടെ എടുത്തു കഴുകിയെടുക്കുക). എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് മോരിൽ ചേർത്ത് കലക്കുക.
പച്ചമരുന്നുകൾ ലഭ്യമല്ലെങ്കിൽ ഇഞ്ചി, കൊത്തമല്ലി, ജീരകം, ഉലുവ, കുരുമുളക്, അയമോദകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്ത് അരച്ചു മോരിൽ ചേർത്ത് കഴിക്കാം.
ADVERTISEMENT
Boost Your Immunity with Kerala's Traditional Mukkudi Drink:
Mukkudi is a traditional Kerala herbal drink highly recommended for the monsoon season, particularly during Karkidakam, to enhance health, beauty, and immunity. It is also beneficial for digestive issues. Historically, Mukkudi was a popular beverage among Keralites, with variations in ingredients and preparation methods across regions. The drink's core components include sour buttermilk, ten specific medicinal plants (Dashapusham), neem leaves, pepper, garlic, ginger, coriander, cumin, ajwain, and rock salt. Alternatively, if fresh herbs are unavailable, roasted and ground spices like ginger, coriander, cumin, fenugreek, pepper, ajwain, garlic, and curry leaves can be used. The preparation involves grinding the herbs or spices with buttermilk, making it an easily digestible and nutritious beverage. This drink aids in strengthening the body and promoting overall well-being during the monsoon.