അയണും വൈറ്റമിനും നല്ല കൊഴുപ്പും ചേർന്ന പായസം. ചൂടേൽക്കാതെ അടുപ്പിൽ വയ്ക്കാതെ തയാറാക്കാവുന്ന പായസമാണ് ഇത്. അതിനാൽ തന്നെ പോഷകഗുണം തെല്ലും നഷ്ടമാകുന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ പായസമാകട്ടെ ഇത്തവണത്തെ ഓണമധുരം.
ഹെൽതി ഫ്രൂട്ട് പായസം
പഴുത്ത ഏത്തപ്പഴം – ഒന്ന്, ചെറുതായി നുറുക്കിയത്, പപ്പായ – 150 ഗ്രാം, ചെറുതായി നുറുക്കിയത്, ആപ്പിൾ – ഒന്ന്, ചെറുതായി നുറുക്കിയത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ വീതം, ശർക്കര – കാൽ കപ്പ്, പൊടിച്ചത്, തേങ്ങാപ്പാൽ – രണ്ടു കപ്പ്
തയാറാക്കുന്ന വിധം
∙ ഒരു വലിയ ബൗളിൽ ഏത്തപ്പഴം ഉടയ്ക്കുക.
∙ ഇതിനൊപ്പം പപ്പായ ചേർത്തു വീണ്ടും ഉടയ്ക്കുക.
∙ മറ്റൊരു പാത്രത്തിൽ ഉടച്ച ആപ്പിൾ കൂടി ഇതിലേക്കു ചേർക്കുക.
∙ ഇതിലേക്കു ശർക്കര പൊടിച്ചതു കൂടി ചേർത്ത് 10 മിനിറ്റു മാറ്റി വയ്ക്കുക.
∙ ഏലയ്ക്ക പൊടിച്ചതും തേങ്ങാപ്പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ മധുരം ക്രമപ്പെടുത്തി ഒരു നുള്ളു ഉപ്പു കൂടി ചേർത്തു യോജിപ്പിക്കുക.
∙ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി വിളമ്പാം.
Credits: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്