കൃത്രിമ പീലികൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? അംബിക പിള്ള പറയുന്നു

Mail This Article
ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ മോഡൽ മലൈക അറോറ ഖാനാണ്. പകുതി മലയാളിയാണ് മലൈക. അതുകൊണ്ടു തന്നെ മലയാളികളുടെ സൗന്ദര്യത്തിന്റെ തലോടൽ കൂടി മലൈകയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രൂമിങ് സ്വയം ചെയ്യുന്നതാണു മലൈകയുടെ ഏറ്റവും വലിയ വിജയം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സ്വയം നന്നായി മേക്കപ്പ് ചെയ്യുന്നയാളാണ് മലൈക. ആദ്യമായി ഗ്ലിറ്റർ ഐഷാഡോ പരീക്ഷിച്ചത് മലൈകയുടെ കണ്ണുകളിലാണ്. സ്‌റ്റേജിൽ എപ്പോഴും കണ്ണുകൾ തിളങ്ങി നിൽക്കണമെന്നു ആഗ്രഹിക്കുന്ന ആളാണ് മലൈക. അതുകൊണ്ട് തന്നെ കണ്ണുകളിലെ എന്തുപരീക്ഷണങ്ങളും പ്രിയപ്പെട്ടതാണ്. വിടർന്ന കണ്ണുകളായതുകൊണ്ട് കണ്ണുകളിൽ കൂടുതൽ പീലികൾ നൽകുന്നതു അവരുടെ കണ്ണുകളെ കൂടുതൽ ആകർഷണീയമാക്കും.

ഐലാഷസ് വയ്ക്കുമ്പോൾ
വിടർന്ന കണ്ണുകൾ തോന്നാനാണു കൃത്രിമ പീലികൾ വച്ചു പിടിപ്പിക്കുന്നത്. എന്നാൽ ഇതു ശരിയായ രീതിയിലല്ല വയ്ക്കുന്നതെങ്കിൽ മുഴുവൻ മേക്കപ്പിന്റെയും ഭംഗി ഇല്ലാതാക്കാൻ ഇ തുമതി. വളരെ ശ്രദ്ധയോടെ വേണം ഐലാഷസ് വയ്ക്കാന്‍. യഥാർഥ പീലികളിൽ മസ്കാര അണിയുന്നതിനു മുമ്പു തന്നെ ഐലാഷസ് ഒട്ടിക്കണം. ഐലാഷസ് വയ്ക്കും മുമ്പ് അവയുടെ രണ്ടറ്റങ്ങളും ചെറുതായി വെട്ടികളയണം.
ഒട്ടിക്കാനുള്ള ഐലാഷസ് ഒരു കൈയിൽ എടുത്ത് അതിനകത്തു മുകൾ ഭാഗത്തായി മറു കൈവിരൽ ഉപയോഗിച്ചു പശ തേക്കാം. ഇതു കൂടുതലാകാതെയും പ്രത്യേകം ശ്രദ്ധിക്കണം. കണ്‍പീലികളുടെ ചുവട്ടിൽ വേണം ഇത് ഒട്ടിക്കാൻ. അൽപം കയറി പോകുകയോ ഇറങ്ങുകയോ ചെയ്യരുത്.
കൃത്യമായി ഐലാഷസ് വച്ച ശേഷം അതിനു മുകളിൽ ഇയർബഡ് ഉപയോഗിച്ച് മൃദുവായി അമർത്താം. നീളത്തിലുള്ള പീലികൾ ഉപയോഗിക്കുന്നതിനു പകരം നമ്മുടെ കൺപീലികളുടെ നീളത്തിൽ തന്നെയുള്ളവ പ്രത്യേകം തിരഞ്ഞെടുക്കുക. ലാഷസ് വച്ച ശേഷം ക ണ്ണിന്റെ അഗ്രഭാഗങ്ങൾ മസ്കാര ബ്രഷ് ഉപയോഗിച്ചു ലൈറ്റായി മുകളിലേക്കു വിടർത്തി വയ്ക്കണം. ഇവ താഴ്ന്നു നിന്നാൽ കണ്ണുകൾ അടഞ്ഞിരിക്കുന്നതായി തോന്നും.
ഐലാഷസിനൊപ്പം തന്നെ ഒട്ടിക്കാനുള്ള പശയും ലഭിക്കും. പക്ഷേ, ചിലയവരസരങ്ങളിൽ അത് ഇളകിപ്പോരാൻ സാധ്യതയുണ്ട്. ഇതു പരിഹരിക്കാൻ ഐലാഷസിന് മാത്രമായിട്ടുള്ള പ്രത്യേക പശകൾ ഉപയോഗിക്കാം.
ഐലാഷസ് എടുത്തു മാറ്റിയ ശേഷം കൺപോളകൾ മോയ്സ്ചറൈസർ ഉപയോഗിച്ചു മൃദുവായി മസാജ് ചെയ്യാം. ഐലാഷ് ബ്രഷ് ഉപയോഗിച്ച് കൺപീലികൾ മുകളിലേക്ക് ചീകുന്നതും കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കൺപീലികളുടെ ആരോഗ്യത്തിനു നല്ലതാണ്.
ഐലാഷസ് ഗ്ലൂ
കൃത്രിമ കൺപീലികളെ യഥാർഥ കൺപീലികളിലേക്ക് ഒട്ടിക്കാനാണ് ഐ ലാഷസ് ഗ്ലൂ ഉപയോഗിക്കുന്നത്. വിവധ തരത്തിലുള്ള ഐലാഷസ് ഗ്ലൂ ലഭ്യമാണ്. ട്രാൻസ്പരന്റായ ഇത്തരം പശകൾ കൈവിരലുകളിൽ എടുത്ത് മൃദുവായി വേണം കൺപീലികളുടെ ഉൾവശത്തു നൽകാൻ.
ഉപയോഗശേഷം ഇവ അടച്ച് സൂക്ഷിക്കണം. എല്ലാ ചർമക്കാർക്കും ഇത്തരം ഗ്ലൂ ഉപയോഗിക്കാം. ആവശ്യം കഴിഞ്ഞ് അൽപം മേക്കപ്പ് റിമൂവർ പുരട്ടി ഒരു അറ്റത്ത് നിന്ന് കൃത്രിമ പീലികൾ പതുക്കെ അഴിച്ചെടുക്കാം.