സെലിബ്രിറ്റീസ് ചെയ്യുന്നതല്ലേ മേക്കോവർ? നല്ല പണച്ചെലവുള്ള കാര്യമല്ലേ? ഈ പ്രായത്തിൽ പറ്റുമോ? ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരമേ ഉള്ളൂ, മേക്കോവർ ആർക്കും ഏതുപ്രായത്തിലും ചെയ്യാനാകും. കുറച്ചു സമയത്തേക്ക് അല്ലെങ്കിൽ വിശേഷ ദിവസങ്ങളിൽ മാത്രം സുന്ദരിയായിരിക്കുക എന്ന കൺസപ്റ്റ് മാറിക്കഴിഞ്ഞു. എന്നും എപ്പോഴും ‘ബ്യൂട്ടിഫുൾ’ ആയിരിക്കുക എന്ന ട്രെൻഡിലേക്കാണ് നമ്മൾ നീങ്ങുന്നത്. ഇതിനു സഹായിക്കുന്നതോ? മേക്കോവർ എന്ന പുതുജന്മവും. ഏതുപ്രായത്തിലും മേക്കോവർ ചെയ്യാമെങ്കിലും ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒാരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. 30 നു ശേഷവും ടീനേജിലും മേക്കോവർ ചെയ്ത രണ്ടുപേരുടെ മാറ്റം ഇതാ, കണ്ടറിയാം.
BEFORE

കണ്ണാടി നോക്കൂ, ഇപ്പോഴും ഈ മുഖം സുന്ദരം തന്നെയാണ്. എങ്കിലും മുഖത്തെ ഏറ്റവും ഭംഗിയുള്ള ഫീച്ചേഴ്സ് മേക്കപ്പിലൂടെ കൂടുതൽ മിഴിവുള്ളതാക്കി മാറ്റാം. പോരായ്മകളെ മറയ്ക്കുകയും വേണം.
മുടി
എണ്ണമയമുള്ള മുടി മുഖത്തോടു വല്ലാതെ ചേർന്നു കിടക്കുന്നില്ലേ? ഇത് മുടിയുടെ ഭംഗി കെടുത്തിക്കളയുന്നുണ്ട്. ശ്രദ്ധക്കുറവു മൂലം അറ്റം വരണ്ടും പിളർന്നും കിടക്കുന്ന മുടിയാണ് ഈ പ്രായത്തിൽ മൈനസ് പോയിന്റ്സ്.
പുരികം
വില്ലു പോലെ വളഞ്ഞ തീർത്തും നേർത്ത പുരികം... കാലങ്ങളായി ചെയ്യുന്ന ത്രെഡ്ഡിങ് രീതിതന്നെ പിന്തുടർന്നു പോരുകയാണ്. രണ്ടു പുരികവും രണ്ടു ഷേപ്പിൽ ഇരിക്കുന്നതും മുഖത്തിന്റെ സൗന്ദര്യം കെടുത്തുന്നുണ്ട്. കണ്ണിനു താഴെയുള്ള തടിപ്പ് അകറ്റാൻ കണ്ണിന് നല്ല സംരക്ഷണം നൽകണം.
സ്കിൻ
സ്കിൻ ടോണിനു ചേരാത്ത നിറങ്ങളിലാണ് വസ്ത്രവും ലിപ്സ്റ്റിക്കും. ഇത് ഡൾ ലുക് നൽകുന്നു. ലിപ്സ്റ്റിക്കും പുതിയ വസ്ത്രവും വാങ്ങും മുൻപ് ട്രയൽ ചെയ്ത് ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കുക.
AFTER

ഈ ചിരിയിൽ തന്നെയില്ലേ വ്യത്യാസം? ചെലവേറിയ പ്ലാസ്റ്റിക് സർജറിയോ കെമിക്കൽ ട്രീറ്റ്മെന്റുകളോ ചെയ്യാതെ തന്നെ നേടിക്കഴിഞ്ഞു സിംപിൾ മേക്കോവർ.
മുടി
എണ്ണമയം മുടിയിൽ നിന്ന് പൂർണമായും നീ ക്കിയിരിക്കുന്നു. നേർത്ത, കട്ടിയില്ലാത്ത മുടിയായതുകൊണ്ട് സ്റ്റൈലിങ്ങിനായി സ്ട്രയ്റ്റൻ ചെയ്യുന്നത് ഒ ഴിവാക്കി. പകരം ക്രിംബർ ഉപയോഗിച്ചു സ്റ്റൈൽ ചെയ്തു. അതുകൊണ്ട് മുടിക്ക് കൂടുതൽ കനവും പ്രസരിപ്പും തോന്നുന്നു. കളറിങ്, ഹൈലൈറ്റിങ് എന്നിവ അകാലനരയെ ഒരു പ രിധിവരെ മറയ്ക്കുന്നു. പാർട്ടികളിൽ മുടി മുന്നിലേക്കിട്ട് ചീകിയശേഷം വിടർത്തിയിടാം. ഒഫീഷ്യൽ വേദികളിൽ മുടി പുട്ട് അപ് ചെയ്യുകയോ പോണി ടെയ്ൽ ചെയ്യുകയോ ആകാം.
പുരികം
ത്രെഡ് ചെയ്യുമ്പോൾ കൂടുതൽ വീതി നൽകി. മഴവിൽക്കൊടിപോലെ വളയ്ക്കാതെ, കണ്ണിന്റെ ആകൃതിയനുസരിച്ച് മുകളിൽ ചെറിയ ആർച്ച് മാത്രം കൊടുത്തിരിക്കുന്നു. പുരികത്തിന് കട്ടി കുറവുള്ളിടത്ത് ബ്രൗൺ അല്ലെങ്കിൽ ബ്ലാക്ക് പെൻസിൽ കൊണ്ട് ചെറുതായി വരച്ച് ഫിൽ ചെയ്തിട്ടുമുണ്ട്.
സ്കിൻ
വരണ്ട ചുണ്ടായതുകൊണ്ട് ലിക്വിഡ് ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ് ബാം അനുയോജ്യം. ഐ ബാഗ് (കണ്ണിനു താഴെയുള്ള തടിപ്പ്) മാറ്റാൻ യോജി ച്ച എക്സർസൈസുകൾ ശീലമാക്കാം. എന്നും രാവിലെ വെള്ളരിയും ഐസും ഉപയോഗിച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്യുന്നതും നല്ലതാണ്. കണ്ണുകൾ വിടർന്നിരിക്കാൻ മസ്കാര ഉപയോഗിക്കാം. പതിവായി വാട്ടർപ്രൂഫ് മസ്കാര ഉപയോഗിക്കുന്നത് കൺപീലികൾ കൊഴിയാൻ കാരണമാകും. നോർമൽ മസ്കാരയാണ് നല്ലത്.
ആഭരണങ്ങൾ മിനിമൽ മാത്രം. പോഷകസമ്പുഷ്ടമായ ഡ യറ്റ്, ചിട്ടയായ വ്യായാമം, നല്ല ഉറക്കം, ധാരാളം വെള്ളം കുടിക്കുക എന്നിവ ശീലമാക്കാം. സമ്മർദം കുറയ്ക്കാൻ യോഗ, സുഹൃദ്ബന്ധങ്ങൾ, യാത്ര എന്നിവ കൂടെയുണ്ടാകണം.
BEFORE

സെലിബ്രിറ്റി സ്റ്റൈൽ അതേപോലെ പിൻതുടരുന്നതു മൂലം മേക്കപ്പിലും ഹെയർ സ്റ്റൈലിലും ഉണ്ടാകുന്ന അപാകതകൾ ആണ് ടീനേജിന്റെ പ്രധാന പ്രശ്നം.
മുടി
മുടിയുടെ കാര്യത്തിൽ ശ്രദ്ധ വേണം. യോജിക്കാത്ത ഹെയർ കട്ടുകൾ, ചേരാത്ത ഹെയർ കളറിങ്, ഇണങ്ങാത്ത ഹെയർ സ്റ്റൈൽസ് ഇവയൊക്കെ വില്ലനാകും. സ്ഥിരമായ സ്ട്രെയ്റ്റനിങ്, കേളിങ് എന്നിവയും മുടിയുടെ ആരോഗ്യം കെടുത്തും.
പുരികം
കട്ടിയുള്ള കറുത്ത പുരികമാണെങ്കിൽ കൂടുതൽ ഷേപ്പിങ്ങിന്റെ ആവശ്യമേയില്ല. അതിനെ നാചുറൽ രീതിയിൽ നിലനിർത്തുന്നതാണ് ഭംഗി. കട്ടികുറഞ്ഞ പുരികമാണെങ്കിൽ കട്ടികൂടുതൽ തോന്നിക്കാനുള്ള പൊടിക്കൈകൾ ചെയ്യാം.
സ്കിൻ
സ്കിൻ ടോണിനേക്കാൾ ഒരു ഷേഡ് കൂടിയ മേക്കപ് ആണ് അണിഞ്ഞിരിക്കുന്നത്. നിറം കൂട്ടാനല്ല, ചർമത്തിലെ പാടുകളും നിറവ്യത്യാസങ്ങളും മറച്ച് സ്കിൻ ടോൺ എല്ലായിടത്തും ഒരു പോലെയാക്കുകയാണ് വേണ്ടത്.
AFTER

മേക്കപ്പ് മിനിമൽ മാത്രം മതി കൗമാരക്കാർക്ക്. ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം തെളിയിച്ചെടുക്കുന്നതിലാണ് മിടുക്ക്.
മുടി
ഇൻവർട്ടഡ് ബോബ് കട്ട് ആണ് മേക്കോവറിനായി ചെയ്തിരിക്കുന്നത്. മുഖത്തിനിണങ്ങുന്ന ഹെയർ സ്റ്റൈലുകൾ നല്ലൊരു ഹെയർ സ്റ്റൈലിസ്റ്റിനോടു ചോദിച്ചറിയുക. മുടി കളർചെയ്യാനും ഹൈലൈറ്റ് ചെയ്യാനും ഒന്നിലധികം ഷേഡുകൾ തിരഞ്ഞെടുക്കാം. സ്കിൻ ടോണിനു യോജിച്ചതാകണമെന്നു മാത്രം. മുടി ചുരുട്ടുകയും നിവർത്തുകയും ചെയ്യുന്നവർ ഹീറ്റ് പ്രോട്ടക്ഷൻ ക്രീം, സ്പ്രേ എന്നിവ ഉപയോഗിക്കുക.
മുഖത്തിന്റെ കൂടുതൽ ഭംഗിയുള്ള വശം വ്യക്തമായി കാണിച്ച് മറുവശത്തേക്ക് മുടി പകുത്തിട്ട് പെർഫെക്ട് ലുക് വരുത്താം. നീണ്ട മുടിയുള്ളവർക്ക് മെസ്സി ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം. ‘ബോധപൂർവം അലസമായിട്ട’ മുടിയിഴകൾ കൂ ൾ ലുക്ക് തരും.
പുരികം
പുരികം കൂടുതൽ നേർത്തതായവർക്ക് പുരികം ഷേപ് ചെയ്യാനുള്ള ജെല്ലുകളും പൗഡറുകളും വിപണിയിലുണ്ട്. ബ്രഷ് ചെയ്ത് ജെൽ പുരട്ടിയ ശേഷം പൗഡർ അണിയാം. കട്ടി തോന്നിക്കും.
സ്കിൻ
സ്വാഭാവിക സ്കിൻ കളർ എടുത്തു കാണിച്ച് ആ ഭംഗി നിലനിർത്താനാണ് നോക്കേണ്ടത്. ഫൗണ്ടേഷനും ക്രീമുകളും സ്കിൻ ടോൺ കൃത്യമായി നോക്കി വാങ്ങുക. കൂടുതൽ നിറമുള്ളത് അണിഞ്ഞാൽ മുഖത്തെ നല്ല ഫീച്ചേഴ്സ് മങ്ങിപ്പോകും. പകരം കോൺടൂറിങ്ങും ഹൈലൈറ്റിങ്ങും ചെയ്ത് ഭംഗിയാക്കാം.
മേക്കപ്പ്: ശിവ, ഹെയർ സ്റ്റൈലിങ്ങ്: വിജയലക്ഷ്മി സുനിൽ
