ചർമം തിളങ്ങാൻ ചീര! ആർക്കുമറിയാത്ത അഞ്ച് ഗുണങ്ങൾ
Mail This Article
വിവിധയിനം ചീരകൾ നമ്മുെട നാട്ടിൽ ഉണ്ട്. മുള്ളൻ ചീര, ചുവന്ന ചീര, പാലക്, വെള്ള ചീര തുടങ്ങിയവ.
വൈറ്റമിൻ ബി, സി, ഇ, െപാട്ടാസ്യം, കാൽസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇവയിലുണ്ട്.
∙ ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചീര സഹായിക്കും. േകാശങ്ങളുെട പുനരുജ്ജീവനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ ഇവയിലടങ്ങിയിട്ടുണ്ട്. ഇതിലൂെട ചർമത്തിനു തിളക്കവും നിറവും വർധിക്കുന്നു.
∙ ആന്റി ഒാക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ചീര. ചില പ്രത്യേക അസുഖം ഉള്ളവർ ചീര കഴിക്കുന്നതു േദാഷം െചയ്യും. വൃക്കയിൽ കല്ല് ഉള്ളവർക്ക് ചീരയിലയിെല ഒാക്സലേറ്റിന്റെ സാന്നിധ്യം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
∙ വൈറ്റമിൻ െക ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തം കട്ട പിടിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം. ഒരിക്കൽ കറിയാക്കിയ ചീര വീണ്ടും ചൂടാക്കുന്നത് ആേരാഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.