ADVERTISEMENT

ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ആകർഷകമാക്കുന്നത് എന്താണ്? അവരുടെ മനസ്സ് നിറഞ്ഞുള്ള ചിരി. ചിരി ഭംഗിയുള്ളതാകണമെങ്കിൽ ചുണ്ടുകൾ മനോഹരമായിരിക്കണം. റോസാപൂവിതൾ പോലുള്ള ചുണ്ടുകൾ സ്വന്തമായാൽ തന്നെ സൗന്ദര്യം നേടിയെന്നർഥം. ചുണ്ടിന്റെ സൗന്ദര്യം കെടുത്തുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ചിലത് ജന്മനാലുള്ളതാണ്. മറ്റു ചിലത് നമ്മുടെ ശീലങ്ങളുടെ സമ്മാനമാണ്.  

കാലാവസ്ഥയിലെ മാറ്റവും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ചുണ്ടുകളെ പെട്ടെന്ന് ബാധിക്കാറുണ്ട്. ഏറ്റവും മൃദുവും സെൻസിറ്റീവ് ആയതുമായ ചർമമാണ് ചുണ്ടുകളുടേത്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ ചുണ്ടുകളുടെ അഴകിനെ പെട്ടെന്ന് ബാധിക്കുന്നതെന്നറിയുക. മനോഹരമായ അധരങ്ങൾ സ്വന്തമാക്കണമെങ്കിൽ അവയുടെ പരിചരണത്തിലും നന്നായി ശ്രദ്ധിക്കണം. 

ADVERTISEMENT

ചുണ്ടിനു നിറം കിട്ടാൻ

∙ വെള്ള ചന്ദനം പനിനീരിൽ അരച്ചു രാത്രിയിൽ കിടക്കാൻ നേരത്തു ചുണ്ടിൽ പുരട്ടുക. രാവിലെ വെള്ളത്തിൽ കഴുകിക്കളയാം.

ADVERTISEMENT

∙ കറുത്ത എള്ള് പശുവിൻപാലിൽ അരച്ചു ചുണ്ടിൽ പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുന്നതു ചുണ്ടിനു നിറവും ദൃഢതയും ഉണ്ടാക്കുന്നതിന് ഉപകരിക്കുന്നു.

∙ പുകവലി കാരണം ചുണ്ടു കറുക്കുന്നവർ, ഉടൻ പുകവലി നിർത്തുകയും അൽപം ഗ്ലിസറിൻ കൈവിരലിലെടുത്ത് ദിവസം പല പ്രാവശ്യം ചുണ്ടിൽ പുരട്ടുന്നതും കറുപ്പുനിറം മാറുന്നതിന് ഉത്തമമാണ്.

ADVERTISEMENT

∙ ഇരട്ടിമധുരം, മഞ്ചട്ടി ഇവ കൽക്കമാക്കി എള്ളെണ്ണ കാച്ചി ചുണ്ടിൽ പുരട്ടുക.

കൂടാതെ വിറ്റമിൻ സി, വിറ്റമിൻ ഇ അടങ്ങിയ നെല്ലിക, കരിക്ക്, ചെറുനാരങ്ങാ നീര്, ഓറഞ്ച്, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, മത്സ്യം, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നതും ചുണ്ടിനു നിറവും സൗന്ദര്യവും കൂട്ടുന്നു.

ADVERTISEMENT