ADVERTISEMENT

പ്രകൃതിയിലെ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് തുളസി. ആരോഗ്യം മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും തുളസി അനുയോജ്യമാണ്. മുടിയുടെ സംരക്ഷണത്തിനായി തുളസിയില കൊണ്ടുള്ള ചില നാടന്‍വിദ്യകള്‍ അറിയാം. 

മുടി വളരാൻ

ADVERTISEMENT

നാടന്‍ വെളിച്ചെണ്ണയിൽ തുളസിയില ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കാം. തലയോട്ടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും. രക്തയോട്ടം വർധിപ്പിച്ചു കൊണ്ട് തല തണുപ്പിക്കാനും തുളസിക്ക് കഴിയും. 

താരന് പ്രതിവിധി 

ADVERTISEMENT

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് താരൻ. താരനു കാരണമാകുന്ന ഫംഗസുകളെ നശിപ്പിച്ച് മുടിയ്ക്ക് തിളക്കവും മൃദുത്വവും കൂട്ടാൻ തുളസി സഹായിക്കുന്നു. ഇതിനായി വെളിച്ചെണ്ണയിൽ തുളസി ചേർത്തശേഷം ചൂടാക്കി മുടിയിൽ തേച്ചുപിടിപ്പിക്കാം. 

അകാലനര തടയാം 

ADVERTISEMENT

മുടിക്ക് നിറം നൽകുന്ന മൂലകങ്ങളുടെ ഉത്പാദനം കുറയുന്നതും വിറ്റാമിൻ B12ന്റെ അഭാവവുമാണ് അകാലനരയുടെ പ്രധാന കാരണങ്ങൾ. തുളസി, നെല്ലിക്ക എന്നിവ കഷണങ്ങളാക്കി വെള്ളത്തിൽ കുതിർക്കാനിടുക. ഒരു രാത്രി ഇങ്ങനെ സൂക്ഷിച്ചശേഷം രാവിലെ തലയിൽ തേച്ചുകഴുകുക. അകാലനര പ്രതിരോധിക്കാൻ ഇത് സഹായിക്കും.

മുടി കൊഴിച്ചിൽ

കുളിക്കുന്നതിന് അരമണിക്കൂർ മുന്‍പ് തുലസിയിലയും നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടാം. ഇതു പതിവായി ചെയ്യുന്നത് മുടികൊഴിച്ചിൽ പരിഹരിക്കും.

ADVERTISEMENT