‘ബലമുള്ള മുടിക്ക് ചോറും അരി കുതിർത്ത വെള്ളവും’; മുടിയഴകിന് രണ്ടു ചേരുവ പാക്കുകൾ
Mail This Article
നീണ്ടിടതൂർന്ന മുടി ലഭിക്കാൻ കണ്ണിൽക്കാണുന്നതെല്ലാം പരീക്ഷിക്കുന്നവരാണ് പെൺകുട്ടികൾ. കറുത്തു സുന്ദരമായ മുടിക്കു വേണ്ടി എന്തൊക്കെ ചെയ്യണം എന്നതുപോലെ തന്നെ എന്തൊക്കെ ചെയ്യരുതെന്നും മനസിലാക്കി വയ്ക്കേണ്ടതുണ്ട്. മനോഹരമായ മുടി സ്വന്തമാക്കാൻ രണ്ടു ചേരുവ ഹെയര്‍പാക്കുകള്‍ അറിയാം...
∙ വരണ്ട മുടിക്ക് : ഷിയ ബട്ടറും അലോവെര ജെല്ലും യോജിപ്പിച്ചു മുടിയിൽ പുരട്ടുന്നത് മുടിക്കു മൃദുത്വം പകരും.
∙ ശിരോചർമത്തിന് സ്ക്രബ് : മാസത്തിൽ ഒരു തവണ ശിരോചർമം സ്ക്രബ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് താരനും വരണ്ട ചർമവും അകറ്റാൻ സഹായിക്കും. ചെറിയ തരിയുള്ള പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യാം.
∙ ബലമുള്ള മുടിക്ക് : അൽപം പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളമൂറ്റി മാറ്റിവച്ചശേഷം പച്ചരി വേവിക്കുക. ഇനി ചോറും അരി കുതിർത്ത വെള്ളവും യോജിപ്പിച്ചരച്ചു ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിക്കാം.
∙ താരൻ അകറ്റാൻ: ആരിവേപ്പില ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും യോജിപ്പിച്ചു തലയിൽ പുരട്ടുന്നത് താരൻ അകറ്റും.
∙ അകാലനരയ്ക്ക് : മുടിയുടെ നി റം കാക്കാൻ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചതും തൈരും ചേർത്തു തലയിൽ പാക്കായി ഇടാം.
∙ പ്രശ്നങ്ങൾ പരിഹരിക്കാൻ : നെല്ലിക്കാപ്പൊടിയിൽ ഒണിയൻ ഓയിൽ ചേർത്തു യോജിപ്പിച്ചു പുരട്ടുന്നത് മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കും.
∙ ആരോഗ്യമുള്ള മുടിക്ക് : റോസ്മേരി ഉണക്കിപ്പൊടിച്ചതും കറ്റാർവാഴ കാമ്പും യോജിപ്പിച്ചു പുരട്ടുക. മുടിയുടെ ആരോഗ്യം വർധിക്കും.